Veena George: 44 കുട്ടികള്‍ക്ക് ഉടന്‍ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ നടത്തും; വീണാ ജോർജ്

Veena George: ശ്രുതിതരംഗം പദ്ധതി പ്രകാരം കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ സര്‍ജറിയുമായി ബന്ധപ്പെട്ട് ലഭിച്ച 52 അപേക്ഷകളില്‍ സാങ്കേതിക സമിതി പരിശോധിച്ച് 44 കുട്ടികള്‍ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തുന്നതിനുള്ള അംഗീകാരം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

Written by - Zee Malayalam News Desk | Last Updated : Aug 5, 2023, 07:16 PM IST
  • കോക്ലിയര്‍ ഇപ്ലാന്റേഷന്‍ സര്‍ജറിയ്ക്കും തുടര്‍ ചികിത്സയ്ക്കുമായി കൂടുതല്‍ ആശുപത്രികളെ എംപാന്‍ ചെയ്യാനാണ് എസ്.എച്ച്.എ. ശ്രമിക്കുന്നത്.
  • ഇംപ്ലാന്റ് ലഭ്യമാക്കാനായി കെ.എം.എസ്.സി.എല്‍. വഴി ടെന്‍ഡര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
Veena George: 44 കുട്ടികള്‍ക്ക് ഉടന്‍ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ നടത്തും; വീണാ ജോർജ്

തിരുവനന്തപുരം: ശ്രുതിതരംഗം പദ്ധതി പ്രകാരം കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ സര്‍ജറിയുമായി ബന്ധപ്പെട്ട് ലഭിച്ച 52 അപേക്ഷകളില്‍ സാങ്കേതിക സമിതി പരിശോധിച്ച് 44 കുട്ടികള്‍ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തുന്നതിനുള്ള അംഗീകാരം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുടെ ഏകോപനത്തോടെ ഇവര്‍ക്കുള്ള ശസ്ത്രക്രിയ ഉടന്‍ നടത്തുന്നതാണ്. അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് കാലതാമസമില്ലാതെ പരിശോധിച്ച് തീരുമാനമെടുക്കുവാന്‍ എസ്.എച്ച്.എ.യ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരമാവധി കുട്ടികള്‍ക്ക് പരിരക്ഷയൊരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കോക്ലിയര്‍ ഇപ്ലാന്റേഷന്‍ സര്‍ജറിയ്ക്കും തുടര്‍ ചികിത്സയ്ക്കുമായി കൂടുതല്‍ ആശുപത്രികളെ എംപാന്‍ ചെയ്യാനാണ് എസ്.എച്ച്.എ. ശ്രമിക്കുന്നത്. ഇംപ്ലാന്റ് ലഭ്യമാക്കാനായി കെ.എം.എസ്.സി.എല്‍. വഴി ടെന്‍ഡര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 

ഉപകരണങ്ങൾക്ക് കേടുപാടുകള്‍ സംഭവിച്ചതുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള അപേക്ഷകളും ആയവയ്ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ലഭിച്ചിട്ടുള്ള ഫണ്ടും എസ്.എച്ച്.എ.യ്ക്ക് കൈമാറുന്നതിന് വേണ്ടിയുള്ള കത്തും കെ.എസ്.എസ്.എമ്മിന് ആഗസ്റ്റ് രണ്ടിന്  നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട് എസ്.എച്ച്.എ.യിലേക്ക് ലഭിക്കുന്ന അപേക്ഷകളും പരിഗണിക്കുന്നതാണ്.

ALSO READ: വിതുരയിൽ കരടിയുടെ ആക്രമണം; ആദിവാസി വയോധികന് ഗുരുതര പരിക്ക്

സാമൂഹ്യ സുരക്ഷാ മിഷന്‍ കൈമാറിയ ലിസ്റ്റ് പ്രകാരമുള്ള അടിയന്തരമായി കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ അപ്ഗ്രഡേഷന്‍ നടത്തേണ്ട 25 കുട്ടികളുടെ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ മെഷീന്റെ അപ്ഗ്രഡേഷന് 59,47,500 രൂപ എസ്.എച്ച്.എ. സാമൂഹ്യ സുരക്ഷാ മിഷന് നല്‍കിയിരുന്നു. സാമൂഹ്യ സുരക്ഷാ മിഷന്‍ വഴി തന്നെ  ഈ കുട്ടികള്‍ക്കാവശ്യമായ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ അപ്ഗ്രഡേഷന്‍ നടത്താനാകും. ഇതുകൂടാതെയാണ് എസ്.എച്ച്.എ. തുടര്‍നടപടികള്‍ സ്വീകരിച്ചു വരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News