പതിനാലാം നിയമസഭയുടെ ആദ്യബജറ്റ് സമ്മേളനം തുടങ്ങി

Last Updated : Jun 24, 2016, 09:55 AM IST
പതിനാലാം നിയമസഭയുടെ ആദ്യബജറ്റ് സമ്മേളനം തുടങ്ങി

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകുന്ന പതിനാലാം നിയമസഭയുടെ  ആദ്യ സമ്മേളനത്തിന് തുടക്കം.  ഗവർണറുടെ നയപ്രഖ്യാപനപ്രസംഗം നടന്നു കൊണ്ടിരിക്കുകയാണ്. 

പുതിയ സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണ് ഉള്ളതെന്ന ആമുഖത്തോടെയാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. ജനം വിധിയെഴുതിയത് അഴിമതിക്കെതിരെയാണെന്നും ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. 

സ്ത്രീ സുരക്ഷയ്ക്ക് പ്രധാന്യം നല്‍കും. സ്ത്രീകളുടേയും കുട്ടികളുടേയും ഉന്നമനത്തിനായി പുതിയ വകുപ്പ് രൂപീകരിക്കും. വിദ്യാഭ്യാസ ആരോഗ്യരംഗങ്ങളില്‍ മാറ്റം കൊണ്ടുവരും. അഴിമതിരഹിത ഭരണം ഉറപ്പാക്കും. ഇതിൻമേലുള്ള നന്ദിപ്രമേയ ചർച്ച ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ നടക്കും.

Trending News