‌ആര്യാടൻ മുഹമ്മദിന് വിട നൽകി രാഷ്ട്രീയ കേരളം ; സംസ്‌കാര ചടങ്ങുകൾ പൂർണ ഔദ്യോഗിക ബഹുമതികളോടെ

സംസ്‌കാര ചടങ്ങുകൾ പൂർണ ഔദ്യോഗിക ബഹുമതികളോടെ നടക്കും

Written by - Zee Malayalam News Desk | Last Updated : Sep 26, 2022, 09:24 AM IST
  • ആര്യാടൻ മുഹമ്മദിന് വിട ചൊല്ലി രാഷ്ട്രീയ കേരളം
  • സംസ്‌കാര ചടങ്ങുകൾ പൂർണ ഔദ്യോഗിക ബഹുമതികളോടെ
  • ആയിരക്കണക്കിന് പേർ അന്തിമോപചാരമർപ്പിക്കാൻ എത്തി
‌ആര്യാടൻ മുഹമ്മദിന് വിട നൽകി രാഷ്ട്രീയ കേരളം ; സംസ്‌കാര ചടങ്ങുകൾ പൂർണ ഔദ്യോഗിക ബഹുമതികളോടെ

മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദിന് വിട ചൊല്ലി രാഷ്ട്രീയ കേരളം. സംസ്‌കാര ചടങ്ങുകൾ പൂർണ ഔദ്യോഗിക ബഹുമതികളോടെ നടക്കും. മലപ്പുറം നിലമ്പൂർ മുക്കട്ടയിലെ വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ രാവിലെ 9 മണിയോടെയാണ് ഖബറടക്കം നടക്കുക. 

 മൂന്ന് തവണ മന്ത്രിയായ ആര്യാടൻ മുഹമ്മദിന്റെ സംസ്‌കാര ചടങ്ങുകൾ സംസ്ഥാന സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് നടക്കുക. നിലമ്പൂർ മുക്കട്ട വലിയ ജമാഅത് പള്ളിയിൽ രാവിലെ 9 മണിയോടെയാണ് ഖബറടക്കം നിശ്ചയിച്ചിരിക്കുന്നത്.

വാർധക്യ സഹചമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിക്കെ ഇന്നലെ രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു നിലമ്പൂരുകാരുടെ ആര്യാടൻ വിടപറഞ്ഞത്. തുടർന്ന് നിലമ്പൂരിലെ വീട്ടിലും, മലപ്പുറം ഡിസിസി ഓഫീസിലുമായി നടന്ന പൊതുദർശന ചടങ്ങിൽ നേതാക്കളും പ്രവർത്തകരുമടക്കം ആയിരക്കണക്കിന് പേരാണ് അന്തിമോപചാരമർപ്പിക്കാൻ എത്തിയത്. 

രാഹുൽ ഗാന്ധി എംപി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം തുടങ്ങി പ്രമുഖ നേതാക്കൾ  ആദരാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.

മലബാറിലെ കോൺഗ്രസ് പ്രസ്ഥാനത്തിന് ഏഴ് പതിറ്റാണ്ടോളം നെടുനായകത്വം വഹിച്ച നേതാവായിരുന്നു ആര്യാടൻ മുഹമ്മദ് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറ‍ഞ്ഞു. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിക്കാനും വാക്കിലും പ്രവൃത്തിയിലും തികഞ്ഞ മതേതരവാദിയാകാനും അദ്ദേഹത്തിന് കഴിഞ്ഞു. രാഷ്ട്രീയ പ്രതിസന്ധി ഉണ്ടാക്കിയേക്കുമെന്ന് തോന്നിക്കുമായിരുന്ന സന്ദർഭങ്ങൾ കൃത്യതയോടെ പരിഹരിച്ച് മുന്നണിയെയും പാർട്ടിയേയും ഒരു കാലത്ത് ഒറ്റക്കെട്ടായി മുന്നോട്ട് നയിച്ചത് ആര്യാടൻ മുഹമ്മദായിരുന്നു. 

മതേതരത്വത്തിന് വേണ്ടി ഒരു വിട്ടുവീഴ്ചകൾക്കും തയാറാകാത്ത അദ്ദേഹത്തിൻ്റെ ജീവിതം പൊതുപ്രവർത്തകർക്ക് മാതൃകയാണ്. മികച്ച സാമാജികനായും ഭരണകർത്താവായും അദ്ദേഹത്തിന് തിളങ്ങാനായി. ആര്യാടൻ മുഹമ്മദിൻ്റെ വിയോഗം കോൺഗ്രസ് പാർട്ടിക്കും ഐക്യജനാധിപത്യ മുന്നണിക്കും നികത്താനാകാത്ത നഷ്ടമാണ്. സഹപ്രവർത്തകരുടെയും കടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും സതീശൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News