Zee Exit Poll 2022 : 2017ലെ പോലെ ഈ പ്രാവിശ്യവും ഗോവയിൽ മന്ത്രിസഭ രുപീകരണത്തിൽ അനിശ്ചിതത്വമുണ്ടാകമെന്ന് സൂചന നൽകി സീ എക്സിറ്റ് പോൾ ഫലം. 40 നിയമസഭ സീറ്റുകൾ ഉള്ള സംസ്ഥാനത്ത് ആര് അധികാരത്തിൽ വരുമെന്ന് ഉറപ്പിക്കനാകാത്ത എക്സിറ്റ് പോൾ ഫലമാണ് പുറത്ത് വന്നിരിക്കുന്നത്. അതേസമയം ഉത്തരാഖണ്ഡിൽ കോൺഗ്രസ് അധികാരത്തിലേക്ക് തിരിച്ചെത്തുമെന്നും മണിപ്പൂരിൽ ബിജെപി മുഖ്യകക്ഷിയായി തന്നെ അധികാരത്തിൽ തുടരമെന്ന് സീ എക്സിറ്റ് പോൾ ഫലം വ്യക്തമാക്കുന്നു.
Goa Exit Polls 2022
40 അസംബ്ലി സീറ്റുകൾ ഉള്ള ഗോവയിൽ കോൺഗ്രസ് 14-19 സീറ്റുകൾ വരെയും നിലവിൽ ഭരണത്തിലുള്ള ബിജെപി 13-18 സീറ്റുകൾ സ്വന്തമാക്കുമെന്നാണ് സീ എക്സിറ്റ് പോൾ ഫലം വ്യക്തമാക്കുന്നത്. കൂടാതെ ആം ആദ്മി പാർട്ടി തങ്ങളുടെ ഗോവൻ അക്കൗണ്ട് തുറക്കുമെന്ന് എക്സിറ്റ് പോൾ ഫലം സൂചിപ്പിക്കുന്നു. ഒന്ന് മുതൽ മീന്ന് സീറ്റുകൾ വരെ എഎപി സ്വന്തമാക്കുമെന്നാണ് കണക്ക് കൂട്ടൽ.
ALSO READ : Zee Exit Poll 2022 : യുപിയിൽ യോഗി തുടരും; സീ എക്സിറ്റ് പോൾ ഫലം ഇങ്ങനെ
മഹരാഷ്ട്രവാദി ഗോമാന്തക് പാർട്ടി 2-5 സീറ്റകളും സ്വന്തന്ത്രർ ഉൾപ്പെടെ മറ്റുള്ളവർ മൂന്ന് സീറ്റ് വരെ നേടാൻ സാധ്യതയുണ്ടെന്ന് എക്സിറ്റ് പോൾ ഫലം പറയുന്നു. കോൺഗ്രസ് സഖ്യം 33 ശതമാനവും ബിജെപി 31 ശതമാനം വോട്ടുകളും സ്വന്തമാക്കുമെന്ന് സീ എക്സിറ്റ് പോൾ ഫലം അറിയിക്കുന്നു.
Uttarakhand Exit Poll Results 2022
ഉത്തരാഖണ്ഡിൽ ഉൾപാർട്ടി പ്രശ്നം ബിജെപിക്ക് തിരിച്ചടിയാകുമെന്ന് സീ എക്സിറ്റ് പോൾ ഫലം വ്യക്തമാക്കുന്നു. നേരിയ ഭൂരിപക്ഷത്തോടെ ഹരീഷ് റാവത്തിന്റെ നേതൃത്വത്തിൽ കോൺഗ്രസ് അധികാരത്തിലേക്ക് തിരിച്ചെത്തുമെന്നാണ് എക്സിറ്റ് പോൾ ഫലം സൂചിപ്പിക്കുന്നത്.
ALSO READ : Zee News Exit Poll: പഞ്ചാബിൽ ആംആദ്മി തന്നെയെന്ന് സീ ന്യൂസ് എക്സിറ്റ് പോൾ
കോൺഗ്രസ് 35-40 വരെയും ബിജെപി 26-30 വരെയും സീറ്റുകൾ സ്വന്തമാക്കുമെന്നാണ് സീ എക്സിറ്റ് പോൾ ഫലം അറിയിക്കുന്നത്. മായവതിയുടെ ബിഎസ്പിക്ക് 3 സീറ്റുകൾ വരെ ലഭിക്കും. സ്വന്തന്ത്രർ ഉൾപ്പെടെയുള്ള ബാക്കിയുള്ളവർ മൂന്ന് വരെ സീറ്റുകൾ സ്വന്തമാക്കും
Manipur Exit Poll Results 2022
മണിപ്പൂരിൽ ബിജെപി ഭരണം തുടരുമെന്ന് സീ എക്സിറ്റ് പോൾ ഫലം സൂചിപ്പിക്കുന്നു. ബിജെപി 32-38 സീറ്റുകൾ വരെയും കോൺഗ്രസ് 17 സീറ്റുകൾ വരെ സ്വന്തമാക്കാനാണ് സാധ്യത. സംസ്ഥാനത്ത് ആകെ 60 നിയമസഭ മണ്ഡലങ്ങളാണുള്ളത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.