പുതിയ ഡിജിറ്റൽ ചാനലുമായി 'സീ ന്യൂസ്'; 'സീ ഡൽഹി എൻസിആർ ഹരിയാന' പ്രവർത്തനം ഉടൻ

'സീ ഡൽഹി എൻസിആർ ഹരിയാന' എന്ന പേരിലാണ് പുതിയ ചാനൽ ജനങ്ങളിലേക്കെത്തുന്നത്

Written by - Zee Malayalam News Desk | Last Updated : Apr 10, 2022, 11:17 AM IST
  • പുതിയ ചാനലിന്റെ ഉദ്ഘാടനം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ നിർവ്വഹിക്കും
  • ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഉദ്ഘാടന ചടങ്ങ്
  • രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ ഉദ്​ഘാടന ചടങ്ങിൽ പങ്കെടുക്കും
പുതിയ ഡിജിറ്റൽ ചാനലുമായി 'സീ ന്യൂസ്'; 'സീ ഡൽഹി എൻസിആർ ഹരിയാന' പ്രവർത്തനം ഉടൻ

ന്യൂഡൽഹി: രാജ്യത്തെ വാർത്താ മാധ്യമ രം​ഗത്തെ പ്രമുഖരായ സീ ന്യൂസ് പുതിയ ഡിജിറ്റൽ ചാനലുമായി ജനങ്ങളിലേക്കെത്തുന്നു. 'സീ ഡൽഹി എൻസിആർ ഹരിയാന' എന്ന പേരിലാണ് പുതിയ ചാനൽ ജനങ്ങളിലേക്കെത്തുന്നത്. പുതിയ ചാനലിന്റെ ഉദ്ഘാടനം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ നിർവ്വഹിക്കും. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഉദ്ഘാടന ചടങ്ങ്.

ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആരോ​ഗ്യമന്ത്രി സത്യേന്ദർ ജെയ്ൻ, ഭക്ഷ്യവകുപ്പ് മന്ത്രി ഇമ്രാൻ ഹുസൈൻ, ജലവിഭവ വകുപ്പ് മന്ത്രി രാജേന്ദ്ര പൽ​ ഗൗതം, രാജ്യസഭാ എംപി സുശിൽ ​ഗുപ്ത, എഎപി എംഎൽഎ ജർനൈൽ സിം​ഗ് എന്നിവർ ഉദ്​ഘാടന ചടങ്ങിൽ പങ്കെടുക്കും.

ഡൽഹി പോലീസ് കമ്മീഷണർ രാകേഷ് അസ്താന, എഎപി എംഎൽഎമാരായ ദിലീപ് പാണ്ഡെ, സുരഭ് ഭരദ്വാജ്, പ്രതിപക്ഷ നേതാവ് രാംവീർ സിം​ഗ് ബിധൂരി, ബിജെപി എംഎൽഎ വിജേന്ദർ ​ഗുപ്ത എന്നിവരും വിവിധ സെഷനുകളിൽ പങ്കെടുക്കും. ബിജെപി ഡൽഹി പ്രസിഡന്റ് അധേഷ് ​ഗുപ്ത, ഡൽഹി കോൺ​ഗ്രസ് അധ്യക്ഷൻ അനിൽ ചൗധരി, നോയിഡ എംഎൽഎ പങ്കജ് സിം​ഗ്, ജേവാർ എംഎൽഎ ധീരേന്ദ്ര സിം​ഗ് എന്നിവരും പങ്കെടുക്കും.

ആകെ പത്ത് സെഷനുകളായാണ് പരിപാടി സംഘടിപ്പിക്കുന്നത്. എഎപി എംഎൽഎ അഥിഷി സിം​ഗ്, ബിജെപി ഡൽഹി വക്താവ് തേജിന്ദർ ഭാ​ഗ, യൂത്ത് കോൺ​ഗ്രസ് പ്രസിഡന്റ് ബിവി ശ്രീനിവാസ്, ബിജെപി എംപി മനോജ് തിവാരി എന്നിവരും വിവിധ സെഷനുകളിൽ പങ്കെടുക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News