പ്രവചനങ്ങളിൽ കൃത്യതയുമായി ZEE AI സർവേ. നൂതന ഡാറ്റാ അനലിറ്റിക്‌സിൻ്റെ കൃത്യതയ്ക്കും വിശ്വാസ്യതയ്ക്കും തെളിവായി ZEE ന്യൂസിന്റെ AI സർവേയായി സീനിയ (Zeenia). സമീപകാല തിരഞ്ഞെടുപ്പുകളുടെ ഫലങ്ങൾ പ്രവചിക്കുന്നതിൽ ശ്രദ്ധേയമായ ഒരു ചുവടുവയ്പ്പാണ് സീ നടത്തിയിരിക്കുന്നത്. നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ) 305-315 സീറ്റുകളും ഇന്ത്യ സഖ്യം 180-195 സീറ്റുകളും നേടുമെന്ന് പ്രവചിച്ച സർവേ, യഥാർത്ഥ ഫലങ്ങളോട് വളരെ അടുത്താണെന്ന് വ്യക്തമാക്കുന്ന ഫലങ്ങളാണ് പുറത്ത് വരുന്നത്.
അന്തിമ കണക്കുകൾ വരാനിരിക്കെ, നിലവിലെ ട്രെൻഡുകളിൽ എൻഡിഎ 294 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ഇന്ത്യ ബ്ലോക്ക് 225 സീറ്റുകളുമായി ശക്തമായ മത്സരമാണ് നടത്തുന്നത്. കർണാടകയിൽ എൻഡിഎ 10 മുതൽ 14 വരെ സീറ്റുകൾ നേടുമെന്നാണ് സീ ന്യൂസ് പ്രവചനം. ഇന്ത്യ സഖ്യം 12 മുതൽ 20 വരെ സീറ്റുകൾ നേടിയേക്കുമെന്നും സീ ന്യൂസ് എഐ സർവേയായ സീനിയ പ്രവചിച്ചു.
ALSO READ: വോട്ടെണ്ണലിന് മുന്നേ ഒരു സീറ്റിൽ വിജയിച്ച് ബിജെപി
രാജസ്ഥാനിൽ എൻഡിഎ 15 മുതൽ 19 വരെ സീറ്റുകൾ നേടുമെന്നും ഇന്ത്യ സഖ്യത്തിന് ആറ് മുതൽ 10 വരെ സീറ്റുകൾ ലഭിക്കുമെന്നും ആയിരുന്നു പ്രവചനം. ഒഡീഷയിൽ എൻഡിഎ 10 മുതൽ 14 വരെ സീറ്റുകൾ നേടുമെന്നും ഇന്ത്യ സഖ്യത്തിന് നാല് മുതൽ ആറ് സീറ്റുകൾ വരെ ലഭിക്കുമെന്നും മറ്റ് പാർട്ടികൾക്ക് മൂന്ന് മുതൽ അഞ്ച് വരെ സീറ്റുകൾ വരെ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.
പരമ്പരാഗതമായി ബിജെപി കോട്ടയായ ഗുജറാത്തിൽ എൻഡിഎ 20 മുതൽ 26 വരെ സീറ്റുകൾ നേടുമെന്നും ഇന്ത്യ സഖ്യം രണ്ട് മുതൽ നാല് വരെ സീറ്റുകൾ നേടുമെന്നും പ്രവചിക്കപ്പെടുന്നു. തിരഞ്ഞെടുപ്പ് പ്രവചനങ്ങൾക്കായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിക്കുന്നതിലെ ആദ്യ ചുവടുവയ്പായിരുന്നു സീ ന്യൂസിന്റേത്. ഞായറാഴ്ച, സീ ന്യൂസ് എഐ എക്സിറ്റ് പോൾ പുറത്ത് വിട്ടു.
ALSO READ: ദക്ഷിണേന്ത്യയിൽ ബിജെപിക്ക് മുന്നേറ്റം ഉണ്ടാകുമോ? പ്രവചനങ്ങൾ ഇങ്ങനെ
എക്സിറ്റ് പോൾ സർവേയ്ക്കായി 100 ദശലക്ഷം (10 കോടി) ആളുകളിൽ നിന്ന് അഭിപ്രായങ്ങൾ ശേഖരിച്ചു. ഇത് കൃത്യമായ ഫലങ്ങളിലേക്ക് കൂടുതൽ വ്യക്തത നൽകി. എഐ എക്സിറ്റ് പോൾ പ്രകാരം, ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ 305–315 സീറ്റുകളും ഇന്ത്യ സഖ്യം 180–195 സീറ്റുകളും മറ്റുള്ളവർ 52 സീറ്റുകൾ വരെ നേടുമെന്നും എൻഡിഎ സഖ്യം സർക്കാർ രൂപീകരിക്കുമെന്നും പ്രവചിക്കുന്നു. Zee News AI എക്സിറ്റ് പോൾ സൂചിപ്പിക്കുന്നത് ഉത്തർപ്രദേശിൽ നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ) 52 മുതൽ 58 വരെ സീറ്റുകൾ നേടുമെന്നും ഇന്ത്യ സഖ്യം 22 മുതൽ 26 വരെ സീറ്റുകൾ നേടുമെന്നുമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.