YS Sharmila: വൈ.എസ് ശർമിള കോൺഗ്രസിൽ ചേർന്നു

YS Sharmila: കെ ചന്ദ്രശേഖർ റാവുവിന്‍റെ നേതൃത്വത്തിലുള്ള ബിആർഎസിന്‍റെ അഴിമതിയും ജനവിരുദ്ധവുമായ ഭരണം അവസാനിപ്പിക്കാൻ തെലങ്കാനയിൽ അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അവർ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jan 4, 2024, 03:11 PM IST
  • ന്യൂ ഡൽഹിയിൽ പാർട്ടി ആസ്ഥാനത്ത് എത്തിയ വൈ.എസ് ശർമിളയെ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ബൊക്കെ നൽകി സ്വീകരിച്ചു.
YS Sharmila: വൈ.എസ് ശർമിള കോൺഗ്രസിൽ ചേർന്നു

New Delhi: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ മകളും വൈഎസ്ആർ തെലങ്കാന പാർട്ടിയുടെ സ്ഥാപകയുമായ വൈ.എസ് ശർമിള കോൺഗ്രസിൽ ചേർന്നു. വൈഎസ്ആർടിപിയെ കോൺഗ്രസിൽ ലയിപ്പിച്ചതായും ഷർമിള പ്രഖ്യാപിച്ചു.

Also Read:  Fuel Price Cut: രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയുമോ? കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി പറയുന്നതെന്ത്?  
 

രാജ്യത്തെ ഏക മതേതര ജനാധിപത്യ പാർട്ടിയാണ് കോൺഗ്രസ്. വൈഎസ്ആർ തെലങ്കാന പാർട്ടിയെ കോൺഗ്രസ് പാർട്ടിയിൽ ലയിപ്പിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. ഒന്നായി മുന്നോട്ട് പോകും. മണിപ്പൂരിൽ ക്രിസ്ത്യാനികൾക്ക് നേരെയുണ്ടായ ആക്രമണം വേദനിപ്പിച്ചു. ഒരു മതേതര പാർട്ടി അധികാരത്തിലിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു, തെലങ്കാനയിലെ കോൺഗ്രസ് വിജയത്തിന്‍റെ ഭാഗമായതിൽ സന്തോഷമുണ്ട്, കോൺഗ്രസിൽ ചേർന്ന ശേഷം ശർമിള പറഞ്ഞു. 

Also Read:  Eclipse 2024: ഈ വര്‍ഷത്തെ ഗ്രഹണങ്ങള്‍ എന്ന് സംഭവിക്കും? വിശദവിവരങ്ങള്‍ അറിയാം    
 
രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി കാണുക എന്നത് തന്‍റെ പിതാവിന്‍റെ സ്വപ്‌നമാണെന്നും അതിലേക്ക് തന്നാലാവുന്നത് സംഭാവന ചെയ്യുന്നതിൽ സന്തോഷമുണ്ടെന്നും വൈ.എസ്  ശർമിള പറഞ്ഞു. തന്നിൽ പാര്‍ട്ടി ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്തവും നിറവേറ്റുമെന്നും അവർ കൂട്ടിച്ചേർത്തു. 

ന്യൂ ഡൽഹിയിൽ പാർട്ടി ആസ്ഥാനത്ത് എത്തിയ  വൈ.എസ്  ശർമിളയെ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ബൊക്കെ നൽകി സ്വീകരിച്ചു.  

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ ഇളയ സഹോദരിയാണ് വൈ.എസ്  ശർമിള. കെ ചന്ദ്രശേഖർ റാവുവിന്‍റെ നേതൃത്വത്തിലുള്ള ബിആർഎസിന്‍റെ അഴിമതിയും ജനവിരുദ്ധവുമായ ഭരണം അവസാനിപ്പിക്കാൻ തെലങ്കാനയിൽ അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അവർ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

2009-ൽ വൈ എസ് രാജശേഖര റെഡ്ഡി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടത് സംസ്ഥാനത്ത്  കോൺഗ്രസിന് വലിയ ആഘാതമായിരുന്നു. എന്നാല്‍, അതിലും വലിയ ആഘാതമായിരുന്നു, മകൻ ജഗൻമോഹന് മുഖ്യമന്ത്രി പദവി കൊടുക്കാതിരുന്നതിൽ പ്രതിഷേധിച്ച് വൈഎസ്ആറിന്‍റെ ഭാര്യ വൈ എസ് വിജയമ്മ തന്‍റെ രണ്ട് മക്കളെയും കൂട്ടി പാർട്ടി വിട്ടത്. പിന്നീട് ആന്ധ്രയൊട്ടാകെ മക്കളെയും കൂട്ടി വിജയമ്മ നടത്തിയ 'പ്രജാ സങ്കൽപ' എന്ന പദയാത്ര ആന്ധ്രയിലെ കോൺഗ്രസിന്‍റെ വേരറുക്കുക മാത്രമല്ല ചന്ദ്രബാബു നായിഡുവിന്‍റെ  തെലുങ്കുദേശം പാര്‍ട്ടിയെ പരാജയപ്പെടുത്തി സംസ്ഥാന ഭരണം കൈപ്പിടിയില്‍ ഒതുക്കാനും ജഗൻമോഹന് സഹായകമാവുകയും ചെയ്തു.   

തെലങ്കാനയില്‍ ബി.ആര്‍.എസിന്‍റെ ആധിപത്യം അവസാനിപ്പിച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍വിജയം നേടിയതിന് പിന്നാലെയാണ് ആന്ധ്രയിലെ ഈ നിര്‍ണായക നീക്കമെന്നത് ശ്രദ്ധേയമാണ്.  ഇക്കൊല്ലമാണ് ആന്ധ്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. ആന്ധ്രയില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിയ്ക്ക് നവജീവന്‍ നല്‍കാന്‍ ശര്‍മിളയുടെ വരവ് വഴിയൊരുക്കുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ....

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News