Women Reservation Bill: വനിതാ സംവരണ ബില്‍ കോണ്‍ഗ്രസിന്‍റെ ആശയം, ബില്ലിനെക്കുറിച്ച് സോണിയ ഗാന്ധി

Women Reservation Bill:  സഭയിലേയ്ക്ക് പോകും മുന്‍പ് വനിതാ സംവരണ ബില്‍ സംബന്ധിച്ച സോണിയ ഗാന്ധിയുടെ പ്രസ്താവനയും പുറത്തുവന്നു. വനിതാ സംവരണ ബില്‍ എന്നത് കോണ്‍ഗ്രസിന്‍റെ ആശയമാണ് എന്ന് സോണിയ ഗാന്ധി തറപ്പിച്ചു പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Sep 19, 2023, 10:42 AM IST
  • മുന്‍പ് UPA ഭരണകാലത്തും വനിതാ സംവരണ ബില്‍ സഭയില്‍ എത്തിയിരുന്നു. എന്നാല്‍. സഭ ബഹളത്തില്‍ മുങ്ങിയതോടെ ബില്‍ പഴങ്കഥയായി മാറുകയായിരുന്നു....!!
Women Reservation Bill: വനിതാ സംവരണ ബില്‍ കോണ്‍ഗ്രസിന്‍റെ ആശയം, ബില്ലിനെക്കുറിച്ച് സോണിയ ഗാന്ധി

Women Reservation Bill: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സ്ത്രീകൾക്ക് വലിയൊരു സമ്മാനമാണ് മോദി സർക്കാർ നൽകാൻ പോകുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലും സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളിലും സ്ത്രീകൾക്ക് സംവരണം നൽകാനൊരുങ്ങുകയാണ് മോദി സർക്കാർ. തിങ്കളാഴ്ച ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിൽ വനിതാ സംവരണ ബില്ലിന് പച്ചക്കൊടി നൽകിയതായി കേന്ദ്രസർക്കാർ അറിയിച്ചു.

Alo Read:  Parliament Special Session: വനിതാ സംവരണ ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം; ലോക്സഭയിൽ അവതരിപ്പിക്കും

പാർലമെന്‍റിന്‍റെ 5 ദിവസത്തെ പ്രത്യേക സമ്മേളനത്തില്‍ ഈ ബില്‍ അവതരിപ്പിക്കും. രാജ്യത്തെ ജനസംഖ്യയുടെ പകുതി പേർക്കും അധികാരത്തിൽ പങ്കാളിത്തം നൽകാനുള്ള മോദി സർക്കാരിന്‍റെ തീരുമാനം ചരിത്രപരമായ നാഴികക്കല്ലുമായി മാറും. 

Also Read:  Lucky Girls in Numerology: ഈ തിയതികളില്‍ ജനിച്ച പെൺകുട്ടികൾ കുടുംബത്തിന് ഭാഗ്യം!! 

അതേസമയം, വനിതാ സംവരണ ബിൽ ഇന്ന് തന്നെ പാർലമെന്‍റിൽ അവതരിപ്പിക്കുമെന്ന് കോൺഗ്രസ് എംപി സോണിയ ഗാന്ധി പറഞ്ഞു. പ്രത്യേക സമ്മേളനം തുടങ്ങുന്നതിന് മുമ്പ് തന്നെ വനിതാ സംവരണ ബിൽ അവതരിപ്പിക്കണമെന്ന ആവശ്യം കോണ്‍ഗ്രസ്‌ പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച കത്തും സോണിയ ഗാന്ധി പ്രധാനമന്ത്രിയ്ക്ക് അയച്ചിരുന്നു. 

സഭയിലേയ്ക്ക് പോകും മുന്‍പ് വനിതാ സംവരണ ബില്‍ സംബന്ധിച്ച സോണിയ ഗാന്ധിയുടെ പ്രസ്താവനയും പുറത്തുവന്നു. വനിതാ സംവരണ ബില്‍ എന്നത് കോണ്‍ഗ്രസിന്‍റെ ആശയമാണ് എന്ന് സോണിയ ഗാന്ധി തറപ്പിച്ചു പറഞ്ഞു. 

മുന്‍പ് UPA ഭരണകാലത്തും വനിതാ സംവരണ ബില്‍ സഭയില്‍ എത്തിയിരുന്നു. എന്നാല്‍. സഭ ബഹളത്തില്‍ മുങ്ങിയതോടെ ബില്‍ പഴങ്കഥയായി മാറുകയായിരുന്നു....!! 

പഞ്ചായത്തുകളിലും നഗരപാലികകളിലും മൂന്നിലൊന്ന് സംവരണത്തിനായി രാജീവ് ഗാന്ധി ആദ്യമായി ഭരണഘടനാ ഭേദഗതി ബില്ലുകൾ അവതരിപ്പിച്ചത് 1989 മെയ് മാസത്തിലാണ്. ഇത് ലോക്സഭയിൽ പാസാക്കിയെങ്കിലും 1989 സെപ്റ്റംബറിൽ രാജ്യസഭയിൽ പരാജയപ്പെടുകയായിരുന്നു.

1993 ഏപ്രിലിൽ പ്രധാനമന്ത്രി പി വി നരസിംഹറാവു പഞ്ചായത്തുകളിലും നാഗർപാലികകളിലും സ്ത്രീകൾക്ക് മൂന്നിലൊന്ന് സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ബില്ലുകൾ വീണ്ടും അവതരിപ്പിച്ചു, രണ്ട് ബില്ലുകളും പാസാക്കി നിയമമായി. ഇപ്പോൾ പഞ്ചായത്തുകളിലും നഗരപാലികകളിലും തിരഞ്ഞെടുക്കപ്പെട്ട 15 ലക്ഷത്തിലധികം വനിതാ പ്രതിനിധികളുണ്ട്. ഇത് ഏകദേശം 40 ശതമാനമാണ്. പ്രധാനമന്ത്രി എന്ന നിലയിൽ ഡോ. മൻമോഹൻ സിംഗ് പാർലമെന്‍റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് മൂന്നിലൊന്ന് സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ബിൽ കൊണ്ടുവന്നു. ബിൽ 2010 മാർച്ച് 9 ന് രാജ്യസഭയിൽ പാസാക്കി. എന്നാൽ അത് ലോക്സഭയിൽ പരിഗണിച്ചില്ല, ഇതാണ് രാജ്യത്തെ വനിതാ സംവരണ ബില്ലിന്‍റെ ചരിത്രം. 

ഇന്ന് വര്‍ഷങ്ങള്‍ക്കുശേഷം ഈ നിര്‍ണ്ണായക ബില്‍ സഭയില്‍ എത്തുകയാണ്. സ്വതന്ത്ര ഇന്ത്യയുടെ 75 വർഷത്തെ ചരിത്രത്തിൽ സംഭവിക്കാത്തതാണ് ഇന്ന് സംഭവിക്കാന്‍ പോകുന്നത്. രാജ്യത്തെ സ്ത്രീകളെ കൂടുതൽ ശാക്തീകരിക്കാനും അവരുടെ ഉന്നമനത്തിനുമുള്ള ഏറ്റവും വലിയ ചുവടുവയ്പ്പായി ഈ ബില്ലിനെ കാണാം...
 
അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിലും സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളിലും സ്ത്രീകൾക്ക് എത്ര ശതമാനം സംവരണം നൽകുമെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33%  സംവരണം നല്‍കുമെന്നാണ് സൂചന. 

തിങ്കളാഴ്ച പ്രത്യേക സമ്മേളനത്തിന്‍റെ തുടക്കത്തില്‍ വനിതാ സംവരണ ബിൽ പോലുള്ള വലിയ തീരുമാനത്തെക്കുറിച്ച് പ്രധാനമന്ത്രി മോദി സൂചിപ്പിച്ചിരുന്നു. ഈ സമ്മേളനം ചെറുതാണെങ്കിലും സമയത്തിന്‍റെ അടിസ്ഥാനത്തിൽ വളരെ വലുതാണെന്നത് ശരിയാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു. ചരിത്രപരമായ തീരുമാനങ്ങളുടെ സമ്മേളനമാണിത് എന്നും മോദി സൂചിപ്പിച്ചിരുന്നു.... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News