Bhawanipur Counting| ഇന്നറിയാം മംമ്തയുടെ മുഖ്യമന്ത്രി കസേരയുടെ ഉറപ്പ്, നിർണ്ണായക തിരഞ്ഞെടുപ്പ് ഫലം ഉടൻ

ആറ് മാസത്തിനുള്ളിൽ ജയിച്ച് എം.എൽ.എ ആയാൽ മാത്രമെ ഇനി തുടരാനാവു എന്ന ഘട്ടത്തിലാണ് മംമ്ത തിരഞ്ഞെടുപ്പിന് ഇറങ്ങിയത്

Written by - Zee Malayalam News Desk | Last Updated : Oct 3, 2021, 08:57 AM IST
  • സംഘർഷ സാധ്യതകൾ കണക്കിലെടുത്ത് വലിയ സുരക്ഷാ സംവിധാനമാണുള്ളത്
  • നന്ദിഗ്രാമിലെ തോൽവിയാണ് മംമ്തയ്ക്ക് വിനയായായത്.
  • 50 ശതമാനത്തിലും കടന്നാണ് ഭവാനിപ്പൂരിൽ വോട്ടിങ്ങ് ശതമാനം.
Bhawanipur Counting| ഇന്നറിയാം മംമ്തയുടെ മുഖ്യമന്ത്രി കസേരയുടെ ഉറപ്പ്, നിർണ്ണായക തിരഞ്ഞെടുപ്പ് ഫലം ഉടൻ

West Bengal: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മംമ്താ ബാനർജിയുടെ പദവി സംബന്ധിച്ച് ഇന്ന് തീരുമാനമറിയാം. ഭവാനിപ്പൂർ ഉപതിരഞ്ഞെടുപ്പിൽ ജയിച്ച് കേറിയാൽ മാത്രമെ ഇനി മംമ്തക്ക് മുഖ്യമന്ത്രി പദത്തിൽ തുടരാനാവു. രാവിലെ എട്ട്  മണി മുതൽ വോട്ടെണ്ണൽ ആരംഭിച്ചിട്ടുണ്ട്. ബി.ജെ.പിയുടെ പ്രിയങ്ക ട്രിബ്രേവാളും (Priyanka Tibrewal)  സിപിഎം സ്ഥാനാര്‍ത്ഥിയായി ശ്രീജിബ് ബിശ്വാസുമാണ് (srijib biswas)  പ്രിയങ്കയുടെ എതിർ സ്ഥാനാർഥികൾ.

നന്ദിഗ്രാമിലെ തോൽവിയാണ് മംമ്തയ്ക്ക് വിനയായായത്. ആറ് മാസത്തിനുള്ളിൽ ജയിച്ച് എം.എൽ.എ ആയാൽ മാത്രമെ ഇനി തുടരാനാവു എന്ന ഘട്ടത്തിലാണ് മംമ്ത തിരഞ്ഞെടുപ്പിന് ഇറങ്ങിയത്. പണികൾ ഒരു പാട് പയറ്റി ബി.ജെ.പി വലിയ കരുക്കളാണ് നീക്കുന്നത്.

Also Read: viral video: രാജവെമ്പാലയെ പിടിക്കാൻ ശ്രമിക്കുന്ന ആളുടെ നേർക്ക് പത്തിയുയർത്തി പാമ്പ്! കാണാം

സംഘർഷ സാധ്യതകൾ കണക്കിലെടുത്ത് വലിയ സുരക്ഷാ സംവിധാനമാണ് മണ്ഡലത്തിലും വിവിധ പ്രദേശങ്ങളിലുമായി എർപ്പെടുത്തിയിരിക്കുന്നത്. അതേസമയം 50,000 വോട്ടിൻറെ ഭൂരിപക്ഷമാണ് തൃണമൂൽ ഭവാനിപ്പൂരിൽ പ്രതീക്ഷിക്കുന്നത്. മംമ്താക്കായി മാത്രം ഇവിടെ ജയിച്ച എം.എൽ.എയെ രാജിവെപ്പിച്ച ശേഷമായിരുന്നു നടപടി.

Also Read: Britain Covid Protocol: ഇന്ത്യയിൽ വികസിപ്പിച്ച Covid Vaccine എടുത്തവര്‍ക്ക് ബ്രിട്ടനില്‍ പുല്ലുവില..!! 10 ദിവസം ക്വാറൻറൈൻ നിര്‍ബന്ധം

50 ശതമാനത്തിലും കടന്നാണ് ഭവാനിപ്പൂരിൽ വോട്ടിങ്ങ് ശതമാനം. പ്രാചരണത്തിൽ പരമാവധി വ്യക്തിപരമായ അടുപ്പം മണ്ഡലത്തിൽ പുറത്തെടുത്ത് തന്നെയായിരുന്നു മംമ്തയുടെ പ്രചാരണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News