ന്യൂഡൽഹി: 2024 ലെ ലോക്സഭാ ഇലക്ഷനിൽ മിന്നും വിജയം കരസ്ഥമാക്കിയ ആഹ്ലാദത്തിലാണ് ഇന്ത്യ മുന്നണി. മന്ത്രി സഭ രൂപീകരിക്കുമെന്ന തരത്തിൽ ചർച്ചകളും നീക്കങ്ങളും നടന്നിരുന്നുവെങ്കിലും നിലവിൽ പ്രതിപക്ഷത്തിരുന്ന് കൊണ്ട് രാജ്യത്തെ നയിക്കാമെന്ന ധാരണയിലെത്തിയിരിക്കുകയാണ്. ആ സാഹചര്യത്തിൽ ഏറ്റവും ശക്തനായ ഒരു നേതാവിനെ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തിരുത്താനാണ് കോൺഗ്രസ് ആലോചന.
ആ പദവി ആര് അലങ്കരിക്കുമെന്ന ചോദ്യത്തോടൊപ്പം തന്നെ രാഹുൽ ഗാന്ധി എന്ന പേരും ശക്തമാകുന്നു. എന്നാൽ രാഹുൽ വിസമ്മതിക്കുകയാണെങ്കിൽ ആരാകും എന്ന കാര്യത്തിൽ ധാരണയില്ല. ആ സാഹചര്യത്തിൽ നറുക്ക് കെ സി വേണു ഗോപാലിന് വീഴുമെന്നും അഭ്യൂഹങ്ങൾ നില നിൽക്കുന്നു. 52 സീറ്റിൽ നിന്നും 99 സിറ്റിലേക്ക് ശക്തമായ തരത്തിലുള്ള തിരിച്ചു വരവാണ് കോൺഗ്രസ് നടത്തിയിരിക്കുന്നത്. 2019 ൽ നേരിടേണ്ടി വന്ന കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പദവികളിൽ നിന്ന് വിട്ടുനിന്ന രാഹുൽ ഗാന്ധി ഇക്കുറി ,കോൺഗ്രസ് നേതൃത്വത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങുമെന്നാണ് സൂചന.
ALSO READ: മേയർ തെരഞ്ഞെടുപ്പിലെ കള്ളക്കളികൾ പ്രചാരണായുധമാക്കി: ഛണ്ഡീഗഢിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് തകർപ്പൻ ജയം
മോദി സർക്കാരിനെതിരായുള്ള രാഹുൽ ഗാന്ധിയുടെ ശക്തമായ നിലപാടുകളും അഹോരാത്രം പ്രവർത്തിച്ചു കൊണ്ടുള്ള രാഹുലിന്റെ ഭാരത് ജോഡോ യാത്രയുമാണ് അടിതെറ്റിയ കോണ്ഡഗ്രസ് പാർട്ടിക്ക് ശക്തമായി തിരിച്ചു വരാനുള്ള അടിത്തറ പാകിയതെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവാകാൻ അനുയോജ്യൻ രാഹുൽ എന്ന തീരുമാനത്തിലേക്കാണ് എത്തുന്നത്. എന്നാൽ പദവി ഏറ്റെടുക്കാൻ രാഹുൽ വിസമ്മതിക്കുകയാണെങ്കിൽ കെ സി വേണുഗോപാലിന്റെ പേരിനാണ് മുൻതൂക്കം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.