Lok Sabha Election 2024: മഹാരാഷ്ട്രയില്‍ എന്‍ഡിഎ സഖ്യത്തിന്റെ അടിപതറാൻ കാരണം ഉള്ളി

മഹാരാഷ്ട്രയിൽ എൻഡിഎ സഖ്യത്തിന്റെ അടിപതറാൻ കാരണം ഉള്ളി കർഷകർ. എൻഡിഎയോടുള്ള കർഷകരുടെ കടുത്ത രോഷമാണ് ഇന്‍ഡ്യ മുന്നണി അവിടെ വിജയിക്കാൻ വളമായി മാറിയത്. കേന്ദ്രസര്‍ക്കാരിന്‍റെ ഉള്ളി കയറ്റുമതിയുമായി ബന്ധപ്പെട്ട നയത്തിനെതിരെ കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. 2023 ഡിസംബർ എട്ടിനാണ് കേന്ദ്ര സർക്കാർ ഉള്ളി കയറ്റുമതി നിരോധിച്ചത്. അത് പിന്നീട് അനിശ്ചിത കാലത്തേക്ക് നീട്ടി. എന്നാൽ നാഷണൽ കോഓപ്പറേറ്റീവ് എക്‌സ്‌പോർട്ട് ലിമിറ്റഡിലൂടെ 64,400 ടൺ ഉള്ളി  ബംഗ്ലാദേശിലേക്കും യു.എ.ഇയിലേക്കും കയറ്റുമതി ചെയ്യാൻ കേന്ദ്രം അനുമതി നൽകിയിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jun 5, 2024, 07:35 PM IST
  • 40 ശതമാനം കയറ്റുമതി തീരുവ 2023 ഡിസംബർ 31 വരെ ഇന്ത്യ ഉള്ളിക്ക് മേൽ ചുമത്തിയിരുന്നു.
  • പിന്നീട് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മേയ് 4ന് കയറ്റുമതി നിരോധിച്ച നടപടി സര്‍ക്കാര്‍ പിന്‍വലിച്ചു.
  • തിരഞ്ഞെടുപ്പിൽ ഇതുകൊണ്ട് ഉണ്ടായേക്കാവുന്ന ആഘാതം മുന്നിൽ കണ്ടായിരുന്നു തിരക്കിട്ടുള്ള നീക്കം.
Lok Sabha Election 2024: മഹാരാഷ്ട്രയില്‍ എന്‍ഡിഎ സഖ്യത്തിന്റെ അടിപതറാൻ കാരണം ഉള്ളി

മുംബൈ: മഹാരാഷ്ട്രയിൽ എൻഡിഎ സഖ്യത്തിന്റെ അടിപതറാൻ കാരണം ഉള്ളി കർഷകർ. എൻഡിഎയോടുള്ള കർഷകരുടെ കടുത്ത രോഷമാണ് ഇന്‍ഡ്യ മുന്നണി അവിടെ വിജയിക്കാൻ വളമായി മാറിയത്. കേന്ദ്രസര്‍ക്കാരിന്‍റെ ഉള്ളി കയറ്റുമതിയുമായി ബന്ധപ്പെട്ട നയത്തിനെതിരെ കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. 2023 ഡിസംബർ എട്ടിനാണ് കേന്ദ്ര സർക്കാർ ഉള്ളി കയറ്റുമതി നിരോധിച്ചത്. അത് പിന്നീട് അനിശ്ചിത കാലത്തേക്ക് നീട്ടി. എന്നാൽ നാഷണൽ കോഓപ്പറേറ്റീവ് എക്‌സ്‌പോർട്ട് ലിമിറ്റഡിലൂടെ 64,400 ടൺ ഉള്ളി  ബംഗ്ലാദേശിലേക്കും യു.എ.ഇയിലേക്കും കയറ്റുമതി ചെയ്യാൻ കേന്ദ്രം അനുമതി നൽകിയിരുന്നു.

40 ശതമാനം കയറ്റുമതി തീരുവ 2023 ഡിസംബർ 31 വരെ ഇന്ത്യ ഉള്ളിക്ക് മേൽ ചുമത്തിയിരുന്നു. പിന്നീട് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മേയ് 4ന് കയറ്റുമതി നിരോധിച്ച നടപടി സര്‍ക്കാര്‍ പിന്‍വലിച്ചു. തിരഞ്ഞെടുപ്പിൽ ഇതുകൊണ്ട് ഉണ്ടായേക്കാവുന്ന ആഘാതം മുന്നിൽ കണ്ടായിരുന്നു തിരക്കിട്ടുള്ള നീക്കം. എന്നാൽ ഇതൊന്നും കർഷകർക്ക് ബിജെപിയോടുള്ള രോഷം തണുപ്പിക്കാൻ കഴിഞ്ഞില്ല. 

ALSO READ: രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകി നരേന്ദ്ര മോദി; കാവൽ മന്ത്രിസഭ തുടരാൻ രാഷ്ട്രപതി നിര്‍ദ്ദേശം നൽകി

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉള്ളി ഉൽപാദിപ്പിക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. അതായത് രാജ്യത്ത് ആകെ ഉത്പാദിപ്പിക്കുന്ന ഉള്ളിയുടെ ഏകദേശം 40 ശതമാനത്തോളം വരും. എന്നാൽ പെട്ടെന്നുള്ള ഉള്ളിയുടെ കയറ്റുമതി നിരോധനം ഉള്ളി വില്‍പനയില്‍ ക്വിന്റലിന് 1500 മുതല്‍ 1800 രൂപ വരെ കര്‍ഷകര്‍ക്ക് നഷ്ടമുണ്ടായെന്നായിരുന്നു കര്‍ഷക സംഘടനകള്‍ പറഞ്ഞത്. കേന്ദ്രത്തോട്  നഷ്ടപരിഹാരം നല്‍കണമെന്ന് അഭ്യര്‍ഥിച്ചെങ്കിലും അക്കാര്യത്തിലും നടപടികളൊന്നുമുണ്ടായിട്ടില്ലെന്ന് കര്‍ഷക സംഘടനകള്‍ പ്രതികരിച്ചിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News