Edible Oil Import Duty: സോയാബീൻ, സൂര്യകാന്തി എണ്ണകൾക്ക് വില കുറയും, ഇറക്കുമതി തീരുവ വെട്ടിക്കുറച്ച് സർക്കാർ

Edible Oil Import Duty: ആഭ്യന്തര വിപണിയിൽ ഭക്ഷ്യ എണ്ണകളുടെ വില കുറയാന്‍ കേന്ദ്ര സർക്കാർ സ്വീകരിച്ച ഈ നടപടികൾ ഏറെ സഹായകമാവും. അടിസ്ഥാന ഇറക്കുമതി തീരുവ ഭക്ഷ്യ എണ്ണകളുടെ വിലയെ ബാധിക്കുന്ന ഒരു പ്രധാന ഘടകമാണ്, ഇത് ആഭ്യന്തര വിപണി വിലയേയും സാരമായി ബാധിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Jun 16, 2023, 12:58 PM IST
  • റിപ്പോര്‍ട്ട് അനുസരിച്ച് ശുദ്ധീകരിച്ച സോയാബീൻ എണ്ണയുടെയും ശുദ്ധീകരിച്ച സൂര്യകാന്തി എണ്ണയുടെയും അടിസ്ഥാന ഇറക്കുമതി തീരുവ 17.5 ശതമാനത്തിൽ നിന്ന് 12.5 ശതമാനമായാണ് കുറച്ചിരിയ്ക്കുന്നത്.
Edible Oil Import Duty: സോയാബീൻ, സൂര്യകാന്തി എണ്ണകൾക്ക് വില കുറയും, ഇറക്കുമതി തീരുവ വെട്ടിക്കുറച്ച് സർക്കാർ

Edible Oil Import Duty: രാജ്യത്ത് പാചക എണ്ണയുടെ വില കുറയും. സോയാബീൻ, സൂര്യകാന്തി എണ്ണകളുടെ   ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു.

റിപ്പോര്‍ട്ട് അനുസരിച്ച് ശുദ്ധീകരിച്ച സോയാബീൻ എണ്ണയുടെയും ശുദ്ധീകരിച്ച സൂര്യകാന്തി എണ്ണയുടെയും അടിസ്ഥാന ഇറക്കുമതി തീരുവ 17.5 ശതമാനത്തിൽ നിന്ന് 12.5 ശതമാനമായാണ് കുറച്ചിരിയ്ക്കുന്നത്. അതായത്, ഈ എണ്ണകളുടെ അടിസ്ഥാന ഇറക്കുമതി തീരുവ 5 ശതമാനം കുറച്ചു.  അതിനാല്‍  ഈ പാചകഎണ്ണ വിലയില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കാം. എണ്ണ വിലയില്‍ ഉണ്ടാകുന്ന കുറവ് ഈ  ദിവസങ്ങളില്‍ തന്നെ പ്രാബല്യത്തില്‍ വരും. 

Also Read:  Solar Eclipse 2023: ഈ വര്‍ഷത്തെ രണ്ടാമത്തെ സൂര്യഗ്രഹണം ഒക്ടോബർ 14-ന്, ഈ രാശിക്കാര്‍ക്ക് ഏറെ ദോഷം  

ആഭ്യന്തര വിപണിയിൽ ഭക്ഷ്യ എണ്ണകളുടെ വില കുറയാന്‍ കേന്ദ്ര സർക്കാർ സ്വീകരിച്ച ഈ നടപടികൾ ഏറെ സഹായകമാവും. അടിസ്ഥാന ഇറക്കുമതി തീരുവ ഭക്ഷ്യ എണ്ണകളുടെ വിലയെ ബാധിക്കുന്ന ഒരു പ്രധാന ഘടകമാണ്, ഇത് ആഭ്യന്തര വിപണി വിലയേയും സാരമായി ബാധിക്കുന്നു.

Also Read:  Most Peaceful Phase: കലാപങ്ങൾ കുറയുന്നു, കഴിഞ്ഞ 50 വർഷത്തെ ഏറ്റവും സമാധാനപരമായ ഘട്ടത്തിലൂടെ രാജ്യം കടന്നുപോകുന്നു!! NCRB റിപ്പോര്‍ട്ട്

ശുദ്ധീകരിച്ച സൂര്യകാന്തി എണ്ണയുടെയും ശുദ്ധീകരിച്ച സോയാബീൻ എണ്ണയുടെയും ഇറക്കുമതി തീരുവ കുറയ്ക്കുന്നത് ഉപഭോക്താക്കൾക്ക് ഏറെ ഗുണം ചെയ്യും, ഇത് ആഭ്യന്തര ചില്ലറ വിൽപ്പന വില കുറയ്ക്കാൻ സഹായിക്കും.

ശുദ്ധീകരിച്ച സോയാബീൻ എണ്ണയുടെയും ശുദ്ധീകരിച്ച സൂര്യകാന്തി എണ്ണയുടെയും ഇറക്കുമതി തീരുവ 2021 ഒക്ടോബറിൽ 32.5 ശതമാനത്തിൽ നിന്ന് 17.5 ശതമാനമായി കുറച്ചിരുന്നു. 2021 ൽ അന്താരാഷ്ട്ര വിലകൾ വളരെ ഉയർന്ന നിലയിലായിരുന്നു. ഇത്  ആഭ്യന്തര വിപണി  വിലയിലും പ്രതിഫലിച്ചിരുന്നു.  

സാധാരണക്കാര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന തീരുമാനമാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിരിയ്ക്കുന്നത്. വിലക്കയറ്റം കുടുംബ ബജറ്റിനെ ബാധിച്ചിരിയ്ക്കുന്ന അവസരത്തില്‍ ഭഷ്യഎണ്ണയുടെ വില കുറയുന്നത് സാധാരണക്കാര്‍ക്ക് ഏറെ സന്തോഷം നല്‍കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News