Railway Recruitment 2022: റെയിൽവേയിൽ ആയിരത്തിൽ അധികം ഒഴിവുകൾ, 10 പാസായാൽ മതി

വെൽഡർ, കാർപെന്റർ, ടർണർ, പെയിൻറർ, മെക്കാനിക്ക്, ഇലക്‌ട്രീഷ്യൻ, പ്ലംബർ തുടങ്ങിയ തസ്തികകളിലേക്ക് നിയമനം

Written by - Zee Malayalam News Desk | Last Updated : Jun 11, 2022, 06:58 PM IST
  • 2022 ജൂൺ-26 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയ്യതി
  • ഉദ്യോഗാർത്ഥികൾ ഔദ്യോഗിക സൈറ്റ് rrcwr.com വഴി അപേക്ഷിക്കണം
  • ഉദ്യോഗാർത്ഥികളുടെ പ്രായം 15 വയസ്സിനും 24 വയസ്സിനും ഇടയിൽ ആയിരിക്കണം.
Railway Recruitment 2022: റെയിൽവേയിൽ ആയിരത്തിൽ അധികം ഒഴിവുകൾ, 10 പാസായാൽ മതി

വെസ്റ്റേൺ റെയിൽവേയിൽ ട്രേഡ് അപ്രന്റിസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂവായിരത്തിലധികം ഒഴിവുകളാണുള്ളത്. ഉദ്യോഗാർത്ഥികൾ ഔദ്യോഗിക സൈറ്റ് rrcwr.com വഴി അപേക്ഷ സമർപ്പിക്കണം. 2022 ജൂൺ-26 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയ്യതി.

തസ്തികകൾ

വെൽഡർ, കാർപെന്റർ, ടർണർ, പെയിൻറർ, മെക്കാനിക്ക്, ഇലക്‌ട്രീഷ്യൻ, പ്ലംബർ തുടങ്ങിയ തസ്തികകളിലേക്ക് നിയമനം. ആകെ 3,612 ഒഴിവുകളാണുള്ളത്.ഉദ്യോഗാർത്ഥികൾ അംഗീകൃത സ്ഥാപനത്തിൽ നിന്ന് കുറഞ്ഞത് 50% മാർക്കോടെ പത്താം ക്ലാസ് വിജയിച്ചിരിക്കണം. NCVT അല്ലെങ്കിൽ SCVTയുടെ ബന്ധപ്പെട്ട ട്രേഡിൽ ദേശീയ ട്രേഡ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

പ്രായപരിധി, അപേക്ഷിക്കാൻ പറ്റുന്നവർ

ഈ റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികളുടെ പ്രായം 15 വയസ്സിനും 24 വയസ്സിനും ഇടയിൽ ആയിരിക്കണം.100 രൂപയാണ് അപേക്ഷാ ഫീസ്. എസ്‌സി, എസ്ടി, വനിതാ ഉദ്യോഗാർത്ഥികളിൽ നിന്ന് ഫീസ് ഈടാക്കില്ല.ഐടിഐ ഫലം പുറത്തുവരാത്ത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ കഴിയില്ല. ഇതിനുപുറമെ, ഐടിഐയിൽ പരാജയപ്പെട്ട ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാൻ അർഹതയില്ല. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News