പശ്ചിമ ബം​ഗാളിൽ അഞ്ചാംഘട്ട തെരഞ്ഞെടുപ്പ് പുരോ​ഗമിക്കുന്നു; ആദ്യ മണിക്കൂറിൽ തന്നെ അക്രമം, കൊവിഡ് പശ്ചാത്തലത്തിൽ ജാ​ഗ്രത

വോട്ടെടുപ്പ് തുടങ്ങി ആദ്യ മണിക്കൂറിൽ 5.6 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 45 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Apr 17, 2021, 11:29 AM IST
  • കഴിഞ്ഞ ഘട്ടങ്ങളിലെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്
  • കേന്ദ്ര സേനയുടെ 1,071 കമ്പനികളെയാണ് വിന്യസിച്ചിരിക്കുന്നത്
  • ഇതിന് പുറമേ 15,790 സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥരും ഡ്യൂട്ടിയിൽ ഉണ്ടാകും
  • നാലാംഘട്ട തെരഞ്ഞെടുപ്പിനിടെ സീതാൽകുച്ചിയിൽ ഉണ്ടായ വെടിവെയ്പിൽ നാല് പേർ മരിച്ചിരുന്നു
പശ്ചിമ ബം​ഗാളിൽ അഞ്ചാംഘട്ട തെരഞ്ഞെടുപ്പ് പുരോ​ഗമിക്കുന്നു; ആദ്യ മണിക്കൂറിൽ തന്നെ അക്രമം, കൊവിഡ് പശ്ചാത്തലത്തിൽ ജാ​ഗ്രത

കൊൽക്കത്ത: പശ്ചിമ ബം​ഗാളിൽ അഞ്ചാംഘട്ട തെരഞ്ഞെടുപ്പ് പുരോ​ഗമിക്കുന്നു. ആറ് ജില്ലകളിലായി ഏറ്റവും കൂടുതൽ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് (Election) നടക്കുന്ന ഘട്ടമാണിത്. 45 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 319 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. അഞ്ചാംഘട്ട തെരഞ്ഞെടുപ്പിലെ ആദ്യ മണിക്കൂറുകളിൽ 5.6 ശതമാനം പോളിങ്ങാണ് (Polling) രേഖപ്പെടുത്തിയത്.

ഡാർജിലിങ്, കലിംപോങ്, ജയ്പായി​ഗുഡി, നദിയ, കിഴക്കൻ ബർദ്ധമാൻ, നോർത്ത് 24 പർ​ഗാനാസ് എന്നീ ആറ് ജില്ലകളിലെ മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. എട്ട് ഘട്ടങ്ങളിലായാണ് പശ്ചിമ ബം​ഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. അതേസമയം, കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബാക്കി ഘട്ടങ്ങളിലുള്ള തെരഞ്ഞെടുപ്പുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിശബ്ദ പ്രചരണം 48 മണിക്കൂറിൽ നിന്ന് 72 മണിക്കൂർ ആയി വർധിപ്പിച്ചു. വൈകുന്നേരം ഏഴ് മണി മുതൽ രാവിലെ 10 വരെയുള്ള സമയത്ത് റാലികളും പൊതുയോ​ഗങ്ങളും അനുവദിക്കില്ല.

ALSO READ: തൃണമൂല്‍ Vs BJP, രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി Amit Shah കൊ​ല്‍​ക്ക​ത്ത​യി​ല്‍

കൊവിഡ് വ്യാപനത്തിനിടയിലും പശ്ചിമ ബം​ഗാളിലെ (West Bengal) തെരഞ്ഞെടുപ്പ് റാലികളിലും സമ്മേളനങ്ങളിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വലിയ തോതിൽ ജനക്കൂട്ടം കാണപ്പെടുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്. വോട്ടെടുപ്പിന്റെ ബാക്കിയുള്ള ഘട്ടങ്ങൾ ഒറ്റഘട്ടമായി നടത്താനുള്ള ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. സ്ഥാനാർഥികളും പാർട്ടി പ്രവർത്തകരും മാസ്ക് ധരിക്കണം. റാലികളിലും സമ്മേളനങ്ങളിലും പങ്കെടുക്കുന്നവർ മാസ്കും സാനിറ്റൈസറും ഉപയോ​ഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് രാഷ്ട്രീയ പാർട്ടികളുടെ ഉത്തരവാദിത്തമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ (Election Commission) നിർദേശിച്ചു. ഇനി പശ്ചിമ ബം​ഗാളിൽ വോട്ടെടുപ്പ് ഏപ്രിൽ 22, 26, 29 എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളാണ് ബാക്കിയുള്ളത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്നത്തെ തെരഞ്ഞെടുപ്പ് അടക്കം നാല് ഘട്ടങ്ങളും ഒരുമിച്ച് നടത്തണമെന്ന് തൃണമൂൽ കോൺ​ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബിജെപി ഇതിനെ എതിർത്തിരുന്നു.

ALSO READ: West Bengal Election 2021: BJP MPയുടെ ഭാര്യ തൃണമൂല്‍ കോണ്‍ഗ്രസിൽ, നേതാവിന്‍റെ വക divorce ഭീഷണി

കഴിഞ്ഞ ഘട്ടങ്ങളിലെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കേന്ദ്ര സേനയുടെ 1,071 കമ്പനികളെയാണ് വിന്യസിച്ചിരിക്കുന്നത്. ഇതിന് പുറമേ 15,790 സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥരും ഡ്യൂട്ടിയിൽ ഉണ്ടാകും. നാലാംഘട്ട തെരഞ്ഞെടുപ്പിനിടെ സീതാൽകുച്ചിയിൽ ഉണ്ടായ വെടിവെയ്പിൽ നാല് പേർ മരിച്ചിരുന്നു. വിവിധ പ്രദേശങ്ങളിൽ അക്രമ സംഭവങ്ങളും അരങ്ങേറിയുന്നു. സംസ്ഥാന മന്ത്രി ഭ്രത്യ ബസു, ബിജെപി നേതാവ് സമിക് ഭട്ടാചാര്യ എന്നിവരാണ് അഞ്ചാംഘട്ടത്തിൽ ജനവിധി തേടുന്നവരിൽ പ്രമുഖർ. 45 സീറ്റുകളിലേക്ക് നടക്കുന്ന വോട്ടെടുപ്പിൽ ബിജെപി മുഴുവൻ സീറ്റുകളിലും മത്സരിക്കുന്നുണ്ട്. 42 സീറ്റുകളിൽ തൃണമൂൽ കോൺ​ഗ്രസും മൂന്ന് സീറ്റുകളിൽ സഖ്യകക്ഷിയായ ​ഗോർക്ക ജനമുക്തി മോർച്ചയും (ജിജെഎം) മത്സരിക്കും. കോൺ​ഗ്രസ് 11 സീറ്റുകളിലാണ് വിധി തേടുന്നത്. സഖ്യകക്ഷിയായ സിപിഎം 25 സീറ്റുകളിലും ബാക്കിയുള്ള സീറ്റുകളിൽ മറ്റ് പാർട്ടികളുമാണ് മത്സരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News