രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ മഴ ശക്തമാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നൽകി. ജൂലൈ 25 മുതൽ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ രണ്ട് ദിവസമായി അതിശക്തമായ മഴ തുടരുന്ന ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ മഴയുടെ തീവ്രത ഇന്ന് മുതൽ കുറയാൻ സാധ്യതയുണ്ടെന്നും ഐഎംഡി വ്യക്തമാക്കി.
പടിഞ്ഞാറൻ സംസ്ഥാനമായ ഗുജറാത്തിൽ അതിശക്തമായ മഴ തുടരുകയാണ്. പല ജില്ലകളിലും വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമാണ്. രക്ഷാപ്രവർത്തനം നടത്താൻ എൻഡിആർഎഫ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
#WATCH | Flood like situation in parts of Gujarat due to torrential rain, NDRF conducts rescue operation in Junagadh (22/07)
(Video source - NDRF) pic.twitter.com/s3B5bGX0fB
— ANI (@ANI) July 23, 2023
ദേശീയ തലസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. യമുന നദിയിലെ വെള്ളം അപകടരേഖയ്ക്ക് മുകളിലാണ് ഒഴുകുന്നത്. നദിയിലെ ജലനിരപ്പ് ഇന്ന് രാവിലെ 205.75 മീറ്ററായി രേഖപ്പെടുത്തിയതിനാൽ എപ്പോൾ വേണമെങ്കിലും നദി കരകവിഞ്ഞ് അപകടസാധ്യതയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം, നോയിഡയിലെ ഹിൻഡൻ നദി ശനിയാഴ്ച രാത്രി കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. സമീപത്തെ നിരവധി വീടുകൾ വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്തെ ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഐഎംഡിയുടെ പ്രവചനം അനുസരിച്ച് ജൂലൈ 23 മുതൽ ജൂലൈ 26 വരെ കൊങ്കൺ, ഗോവ, മധ്യ മഹാരാഷ്ട്ര എന്നിവിടങ്ങളിൽ മഴ തുടരും.
#WATCH | UP: Due to rise in water level of Hindon River in Noida, nearby houses submerged (22/07)
"Water entered some houses in the low-lying areas...as a precautionary measure, people have been evacuated to a safer place. The situation is normal at the moment and we are… pic.twitter.com/nxGtMk0Hcz
— ANI (@ANI) July 22, 2023
ALSO READ: Cloudburst: കാർഗിലിൽ മേഘവിസ്ഫോടനം; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും വെള്ളപ്പൊക്കവും
അടുത്ത മൂന്ന് ദിവസത്തേക്ക് കാലാവസ്ഥാ വകുപ്പ് റായ്ഗഡ്, രത്നഗിരി, സിന്ധുദുർഗ്, കോലാപൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ കനത്ത മഴ പ്രതീക്ഷിക്കുന്നതിനാൽ മുംബൈ, പൂനെ ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ജൂലൈ 23ന് കർണാടക, തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിൽ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. ആന്ധ്രാപ്രദേശിന്റെ തീരദേശങ്ങളിലും 23, 24 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ കനത്ത മഴ തുടരുകയാണ്. അടുത്ത അഞ്ച് ദിവസങ്ങളിലും മധ്യപ്രദേശിൽ കനത്ത മഴ തുടരുമെന്ന് ഐഎംഡി അറിയിച്ചു. ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചതിനാൽ സംസ്ഥാനത്തെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇൻഡോർ, രത്‌ലം, ചിന്ദ്വാര, മന്ദ്‌സൗർ എന്നിവിടങ്ങളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 23, 24, 26 തിയതികളിൽ കിഴക്കൻ രാജസ്ഥാനിലും ജൂലൈ 25 ന് പടിഞ്ഞാറൻ രാജസ്ഥാനിലും കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...