Viral Video: കാട്ടുപൂച്ചയുടെ അടിപൊളി ചാട്ടം കണ്ടോ...! വീഡിയോ വൈറൽ

Viral Video: സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചാ വിഷയമായിരിക്കുന്നത് ഒരു കാട്ടുപൂച്ചയുടെ വീഡിയോയാണ്.  വീഡിയോ കാണാൻ വളരെയധികം രസകരമാണ്. കാരണം ക്ലിപ്പിൽ കാട്ടുപൂച്ചയുടെ അതിശയകരമായ കുതിച്ചുചാട്ടം നിങ്ങൾക്ക് കാണാൻ കഴിയും അത് കണ്ട നെറ്റിസൺമാർക്ക് വളരെയധികം ഇഷ്ട്ടമാകുകയും പൂച്ച ചാടുന്നതാണോ അതോ പറക്കുന്നതാണോ എന്ന് ചോദിക്കുന്നുമുണ്ട്. 

Written by - Ajitha Kumari | Last Updated : Oct 17, 2022, 11:45 AM IST
  • കാട്ടുപൂച്ചയുടെ അടിപൊളി കുതിച്ചു ചാട്ടമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം
  • പൂച്ച പറക്കുകയാണോയെന്നാണ് പലരുടേയും സംശയം
Viral Video: കാട്ടുപൂച്ചയുടെ അടിപൊളി ചാട്ടം കണ്ടോ...! വീഡിയോ വൈറൽ

Viral Video: സോഷ്യൽ മീഡിയയിൽ ചിലപ്പോൾ വൈറലാകുന്ന വീഡിയോ മനുഷ്യരുടേത് മാത്രമല്ല കാട്ടിലെ വന്യമൃഗങ്ങളുടേയും ഉണ്ടാകാറുണ്ട്.  ഇവിടെ എപ്പോൾ എന്ത് കാണാൻ കഴിയും എന്ന് ആർക്കും നേരത്തെ പ്രവചിക്കാൻ കഴിയില്ല. പലപ്പോഴായി വരുന്ന വീഡിയോകൾ കണ്ടാൽ നമ്മൾ ശരിക്കും അമ്പരന്നു പോകും.  അത്തരത്തിലുള്ള ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിലെ സംസാര വിഷയം. അതൊരു കാട്ടുപൂച്ചയുമായി ബന്ധപ്പെട്ടതാണ്. വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും കാട്ടുപൂച്ചയുടെ അതിമനോഹരമായ കുതിച്ചുചാട്ടം. ഇത് കണ്ട നെറ്റിസൺമാർ അമ്പരന്നിരിക്കുകയാണ്. ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത് ഒരു ഐഎഫ്എസ് ഉദ്യോഗസ്ഥനാണ്. 'Is it jumping or flying????' എന്ന അടിക്കുറിപ്പോടെയാണ്‌ അദ്ദേഹം ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

Also Read: കുഞ്ഞൻ ജിറാഫിനെ ശാപ്പിടാൻ പാഞ്ഞെത്തി സിംഹം, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

വെറും 44 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ ക്ലിപ്പ് കാണാൻ വളരെ രസകരമാണ്, വീഡിയോ കണ്ടവർ കണ്ടവർ വീണ്ടും കാണുകയാണ്. വൈറലാകുന്ന വീഡിയോയിൽ ഒരു കാട്ടുപൂച്ച നദിയുടെ തീരത്ത് ഇരിക്കുന്നത് കാണാം. പെട്ടെന്നാണ് അത്  അത്ഭുതകരമായ ഒരു കുതിച്ചുചാട്ടം നടത്തി മറുഭാഗത്തേയ്ക്ക് ചാടുന്നത്. ഈ അത്ഭുതകരമായ നിമിഷം ആരോ ക്യാമറയിൽ പകർത്തുകയും അതിപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയുമാണ്. വീഡിയോയിൽ കാട്ടുപൂച്ചയുടെ ചാട്ടം വ്യക്തമായി കാണാവുന്ന സ്ലോ മോഷനിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ കണ്ടാൽ നമുക്ക് തോന്നും കാട്ടുപൂച്ച ചാടുന്നതാണോ അതോ പറക്കുവാണോയെന്ന്. വീഡിയോ കാണാം...

Also Read: വേട്ടയാടാൻ ചെന്ന കടുവയെ കണ്ടം വഴി ഓടിവച്ച് പശു ..! വീഡിയോ വൈറൽ

Also Read: കീരിയും കരിമൂർഖനും മുഖാമുഖം, പിന്നെ സംഭവിച്ചത്..! ഞെട്ടിക്കുന്ന വീഡിയോ വൈറലാകുന്നു

ഇന്ത്യൻ ഫോറസ്റ്റ് ഓഫീസർ ഡോ. സാമ്രാട്ട് ഗൗഡയാണ് (Dr.Samrat Gowda IFS) തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോ കണ്ട അദ്ദേഹത്തിന് പങ്കുവയ്ക്കാതിരിക്കാൻ കഴിഞ്ഞില്ല എന്നതാണ് മറ്റൊരു സത്യം.  അത്രയ്ക്ക് രസകരമായിരുന്നു വീഡിയോ.  'Is it jumping or flying????' എന്ന അടിക്കുറിപ്പോടെയാണ്‌ അദ്ദേഹം ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് ഇതുവരെ 24.1 k വ്യൂസും ധാരാളം ലൈക്‌സും ലഭിച്ചിട്ടുണ്ട്. ഒപ്പം നിരവധി കമന്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്.  കമ്മന്റിട്ട ഒരു ഉപയോക്താവ് കാട്ടുപൂച്ചയുടെ ഈ ചട്ടം കണ്ട് ഇത് മൃഗങ്ങളുടെ രജനികാന്താണോയെന്നാണ്... ചോദിച്ചിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News