Viral Video: ഓൺലൈൻ ക്ലാസിനായി ടീച്ചർ കണ്ടെത്തിയ ഐഡിയ കണ്ടോ? വീഡിയോ കണ്ടാല്‍ നിങ്ങളും പറയും, സബാഷ്..!!

കൊറോണ മഹാമാരിയുടെ വ്യാപനം മൂലം കഴിഞ്ഞ 2 വര്‍ഷത്തോളമായി  കുട്ടികള്‍ വീട്ടിലിരുന്ന് ഓൺലൈൻ ക്ലാസുകളിലൂടെയാണ്  പഠിക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Oct 22, 2021, 07:01 PM IST
  • മൊബൈൽ സ്റ്റാൻഡ് ഇല്ലാത്ത ഒരു അദ്ധ്യാപിക മൊബൈല്‍ ഘടിപ്പിക്കാന്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്
  • ഓണ്‍ലൈന്‍ ക്ലാസെടുക്കുന്ന ഈ ടീച്ചറിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. "മികച്ച ഐഡിയ" എന്നാണ് വീഡിയോ കണ്ടവര്‍ പ്രതികരിക്കുന്നത്.
Viral Video: ഓൺലൈൻ ക്ലാസിനായി ടീച്ചർ കണ്ടെത്തിയ ഐഡിയ കണ്ടോ?  വീഡിയോ കണ്ടാല്‍ നിങ്ങളും പറയും,  സബാഷ്..!!

Viral Video: കൊറോണ മഹാമാരിയുടെ വ്യാപനം മൂലം കഴിഞ്ഞ 2 വര്‍ഷത്തോളമായി  കുട്ടികള്‍ വീട്ടിലിരുന്ന് ഓൺലൈൻ ക്ലാസുകളിലൂടെയാണ്  പഠിക്കുന്നത്.  

ഈ ദിവസങ്ങളിൽ ഓൺലൈൻ ക്ലാസുകൾക്കായി അദ്ധ്യാപകരും  കുട്ടികളും സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നു. ദീർഘനേരം ക്ലാസെടുക്കുന്ന അവസരത്തില്‍  കയ്യിൽ ഫോണുമായി പഠിപ്പിക്കാനോ പഠിക്കാനോ സാധ്യമല്ല എന്നത് എല്ലാവര്‍ക്കും അറിയാം.  അത്തരമൊരു സാഹചര്യത്തിൽ, മിക്ക  അദ്ധ്യാപകരും  സ്മാർട്ട്ഫോൺ സ്റ്റാൻഡ്  വാങ്ങി അതില്‍ ഫോണ്‍ ഘടിപ്പിച്ചാണ് പഠിപ്പിക്കുന്നത്. 
 
എന്നാല്‍, മൊബൈൽ സ്റ്റാൻഡ് ഇല്ലാത്ത ഒരു അദ്ധ്യാപിക മൊബൈല്‍  ഘടിപ്പിക്കാന്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണ് ഇപ്പോള്‍  സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.   സാധാരണ വീടുകളില്‍ ലഭിക്കുന്ന ചില സാധനങ്ങള്‍ മാത്രമാണ്  Moble stand നിര്‍മ്മിക്കാനായി ഉപയോഗിച്ചിരിയ്ക്കുന്നത്.  അതായത്,  ഒരു പ്ലാസ്റ്റിക്‌ കസേര, ഹാംഗർ, തുണിക്കഷങ്ങള്‍ എന്നിവയുടെ സഹായത്തോടെയാണ്   അവര്‍ ഏറെ വിചിത്രമായ ഈ   സ്റ്റാൻഡ് ഉണ്ടാക്കിയിരിയ്ക്കുന്നത്...!! 

അതായത്,  ഒരു തുണി ഉപയോഗിച്ച്  ബ്ലാക്ക്‌ ബോര്‍ഡ് ഭിത്തിയില്‍ തൂക്കിയിട്ടിരിയ്ക്കുന്നു. മൊബൈല്‍ ഘടിപ്പിച്ചിരിയ്ക്കുന്നതാണ് ശ്രദ്ധേയം.   അതായത്,  മുകളില്‍   കെട്ടിയിരിയ്ക്കുന്ന തുണിയില്‍ ഒരു ഹാംഗറിലാണ് മൊബൈല്‍ ഘടിപ്പിച്ചിരിയ്ക്കുന്നത്.   ഈ ഹാംഗര്‍  ഒരു തുണി ഉപയോഗിച്ച് ഒരു പ്ലാസ്റ്റിക്‌ കസേരയുമായി ബന്ധിപ്പിച്ചിരിയ്ക്കുന്നു...!! 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Pune City (@punetimes)

ഓണ്‍ലൈന്‍ ക്ലാസെടുക്കുന്ന ഈ ടീച്ചറിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.  "മികച്ച  ഐഡിയ"  എന്നാണ് വീഡിയോ കണ്ടവര്‍ പ്രതികരിക്കുന്നത്.   ആയിരക്കണക്കിന് ആളുകളാണ് ഇതിനോടകം ഈ വീഡിയോ കണ്ടിരിയ്ക്കുന്നത്.    പൂനെ സിറ്റി എന്ന അക്കൗണ്ടില്‍ നിന്നാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത് 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

 

 

 

 

 

Trending News