Viral Video: മാനിനെ വരിഞ്ഞുമുറുക്കി വിഴുങ്ങാന്‍ ഒരുങ്ങുന്ന ഭീമന്‍ പെരുമ്പാമ്പ്‌..!! പിന്നീട് സംഭവിച്ചത്

സോഷ്യല്‍ മീഡിയയില്‍ നമ്മെ അതിശയിപ്പിക്കുന്ന പലതരം വീഡിയോകളും വാര്‍ത്തകളും എത്താറുണ്ട്.  നാം ഒരിയ്ക്കലും കണ്ടിട്ടും കേട്ടിട്ടും  ഇല്ലാത്ത  കാര്യങ്ങളാവും ഒരു പക്ഷെ  സോഷ്യല്‍ മീഡിയയിലൂടെ  അറിയുവാന്‍ സാധിക്കുന്നത്‌.    

Written by - Zee Malayalam News Desk | Last Updated : Mar 30, 2022, 06:53 PM IST
  • മൃഗങ്ങളുമായി ബന്ധപ്പെട്ട ഈ വീഡിയോയില്‍, റോഡരികില്‍ ഒരു ഭീമാകാരനായ പെരുമ്പാമ്പ്‌ ഒരു മാനിനെ വരിഞ്ഞുമുറുക്കി കൊല്ലാന്‍ ശ്രമിക്കുന്നതായി കാണാം.
Viral Video: മാനിനെ വരിഞ്ഞുമുറുക്കി വിഴുങ്ങാന്‍ ഒരുങ്ങുന്ന ഭീമന്‍ പെരുമ്പാമ്പ്‌..!! പിന്നീട് സംഭവിച്ചത്

Viral Video: സോഷ്യല്‍ മീഡിയയില്‍ നമ്മെ അതിശയിപ്പിക്കുന്ന പലതരം വീഡിയോകളും വാര്‍ത്തകളും എത്താറുണ്ട്.  നാം ഒരിയ്ക്കലും കണ്ടിട്ടും കേട്ടിട്ടും  ഇല്ലാത്ത  കാര്യങ്ങളാവും ഒരു പക്ഷെ  സോഷ്യല്‍ മീഡിയയിലൂടെ  അറിയുവാന്‍ സാധിക്കുന്നത്‌.    

അടുത്തിടെയായി മൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രചരിയ്ക്കുന്നുണ്ട്. പെരുമ്പാമ്പ്‌ എന്ന് കേള്‍ക്കുന്നതേ നമുക്കൊക്കെ  ഭയമാണ്.  ഇത് ആക്രമകാരിയല്ല എങ്കിലും  ഇരയെ വിഴുങ്ങാനുള്ള കഴിവ് അതിനുണ്ട്.  ചെറിയ മൃഗങ്ങളെ പോലും വളരെ എളുപ്പത്തില്‍ അത് അകത്താക്കും.  

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു പെരുമ്പാമ്പിന്‍റെ വീഡിയോ വീണ്ടും എത്തിയിരിയ്ക്കുകയാണ്. ഒരു പെരുമ്പാമ്പ് മാനിനെ വിഴുങ്ങാന്‍ ശ്രമിക്കുന്നത്  ഈ വീഡിയോയിൽ കാണാം.... എന്നാൽ, പിന്നീട് സംഭവിച്ചതാണ് ഏവരെയും അതിശയിപ്പിക്കുന്നത്....!! 

Also Read:  Viral Video: ആദ്യ നോട്ടത്തില്‍തന്നെ പ്രണയം..! സുന്ദരി പൂച്ചയെ ഉമ്മവയ്ക്കുന്ന കുരങ്ങന്‍....!!

ഈ വീഡിയോയില്‍ മാനിനെ  പെരുമ്പാമ്പ്‌ ആക്രമിക്കുകയാണ്.  തന്‍റെ  വലിയ ശരീരം കൊണ്ട് അത് മാനിനെ പൂര്‍ണ്ണമായും കീഴടക്കുകയാണ്.  ശ്വസംവിടാന്‍ പോലും സാധിക്കാതെ നിസ്സഹായനായാണ് മാന്‍ കാണപ്പെടുന്നത്.  വീഡിയോയിലെ മാനിന്‍റെ അവസ്ഥ കണ്ടാൽ പതിയെ അതിന്‍റെ ജീവൻ നഷ്ടപ്പെടുകയാണ്  എന്ന് മനസിലാക്കാം.   ആ സമയത്താണ് മാനിന്‍റെ രക്ഷകയായി ഒരു സ്ത്രീ എത്തുകയും അവര്‍ പെരുമ്പാമ്പിന്‍റെ പിടിയില്‍ നിന്നും മാനിനെ രക്ഷിക്കുകയും ചെയ്യുന്നത്...  ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയ ഉടനെ വൈറലായി മാറിയിരിയ്ക്കുകയാണ്. 

Also Read:  'ശ്രീവല്ലി'ക്കൊരു ചിംപാൻസി വേർഷൻ - വീഡിയോ വൈറൽ

വീഡിയോ കാണാം:-

മൃഗങ്ങളുമായി ബന്ധപ്പെട്ട ഈ വീഡിയോയില്‍, റോഡരികില്‍ ഒരു ഭീമാകാരനായ  പെരുമ്പാമ്പ്‌  ഒരു മാനിനെ വരിഞ്ഞുമുറുക്കി കൊല്ലാന്‍ ശ്രമിക്കുന്നതായി കാണാം.  അപ്പോഴാണ്‌  അവിടെ ഒരു സ്ത്രീ എത്തുന്നത്‌. തന്‍റെ  ജീവനെക്കുറിച്ചു പോലും ചിന്തിക്കാതെ അവര്‍  പെരുമ്പാമ്പിനെ  അടിയ്ക്കുകയും മാനിനെ അതിന്‍റെ പിടിയില്‍ നിന്നും രക്ഷിക്കുകയുമാണ്....  

മാനിനെ രക്ഷിക്കാനായി ആ സ്ത്രീ കാട്ടിയ ധീരതയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.  @papakrab എന്ന ട്വിറ്റർ ഉപയോക്താവാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ലക്ഷക്കണക്കിന്‌ ആളുകളാണ് ഈ വീഡിയോ  ഇതിനോടകം കണ്ടത്.  

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News