Viral Video : 'അമ്മ എന്ന പോരാളി'; മാൻകുഞ്ഞിനെ മുതലയിൽ രക്ഷപ്പെടുത്താൻ സ്വയം ജീവൻ ബലികഴിച്ച് അമ്മ

Today's Viral Video മാൻ കുഞ്ഞിനെ മുതലയിൽ നിന്ന് രക്ഷിക്കാൻ സ്വന്തം ജീവൻ ബലികഴിക്കുന്ന അമ്മ മാനിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്നത്. 

Written by - Zee Malayalam News Desk | Last Updated : Apr 27, 2022, 06:27 PM IST
  • മാൻ കുഞ്ഞിനെ മുതലയിൽ നിന്ന് രക്ഷിക്കാൻ സ്വന്തം ജീവൻ ബലികഴിക്കുന്ന അമ്മ മാനിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്നത്.
  • ]നദിക്ക് കുറുകെ നീന്തി കടക്കാൻ ശ്രമിക്കുന്ന മാൻ കുഞ്ഞിനെ ലക്ഷ്യം വെച്ച് പായുന്ന മുതല.
  • ഇത് കണ്ട അമ്മ മാൻ തന്റെ കുഞ്ഞിനെ ഏത് വിധേനയും രക്ഷപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മുതലയ്ക്ക് മുന്നിലേക്ക് അതിവേഗം എത്തിച്ചേരുകയാണ്.
Viral Video : 'അമ്മ എന്ന പോരാളി'; മാൻകുഞ്ഞിനെ മുതലയിൽ രക്ഷപ്പെടുത്താൻ സ്വയം ജീവൻ ബലികഴിച്ച് അമ്മ

'പ്രപഞ്ചത്തിൽ അമ്മയെക്കാൾ പോരാളി മാറ്റാരുമില്ല' എന്ന് കെജിഎഫ് സിനിമയിൽ നായകൻ പറയുന്നത് എത്ര അർഥവത്തായ വാക്യമാണ്. അമ്മമാർ തങ്ങളുടെ കുഞ്ഞിങ്ങളെ പരിപാലിക്കുന്നത് കരുതുന്നത് പോലെ ആർക്കും ചെയ്യാൻ സാധിക്കില്ല. അതിപ്പോൾ സ്വന്തം ജീവൻ വെടിഞ്ഞിട്ടാണെങ്കിൽ പോലും. അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്. 

മാൻ കുഞ്ഞിനെ മുതലയിൽ നിന്ന് രക്ഷിക്കാൻ സ്വന്തം ജീവൻ ബലികഴിക്കുന്ന അമ്മ മാനിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്നത്. നദിക്ക് കുറുകെ നീന്തി കടക്കാൻ ശ്രമിക്കുന്ന മാൻ കുഞ്ഞിനെ ലക്ഷ്യം വെച്ച് പായുന്ന മുതല. ഇത് കണ്ട അമ്മ മാൻ തന്റെ കുഞ്ഞിനെ ഏത് വിധേനയും രക്ഷപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മുതലയ്ക്ക് മുന്നിലേക്ക് അതിവേഗം എത്തിച്ചേരുകയാണ്. മാൻ കുഞ്ഞിൽ നിന്ന് ലക്ഷ്യം മാറി മുതല അമ്മയെ ഭക്ഷിക്കുന്നതാണ് വീഡിയോ.

വീഡിയോ കാണാം :

ഐഎഎസ് ഉദ്യോഗസ്ഥയായ സോനാൽ ഗോയലാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. "അമ്മയുടെ സ്നേഹത്തിന്റെ ശക്തി, മനോഹാരിത, ഹീറോയിസം എന്നിവ വാക്കുകൾ കൊണ്ട് വർണിക്കാൻ സാധിക്കില്ല. കുഞ്ഞിനെ രക്ഷപ്പെടുത്താൻ അമ്മ മാൻ സ്വന്തം ജീവൻ ത്യജിക്കുന്ന ഹൃദയഭേദമായ വീഡിയോ. ഒരിക്കിലും നമ്മുടെ മാതാപിതാക്കളെ അവഗണിക്കരുത്, ബഹുമാനിക്കുക അവരെ കരുതുക" സോനാൽ ഗോയൽ വീഡിയോ പങ്കുവെച്ചുകൊണ്ട് ട്വിറ്ററിൽ കുറിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News