എത്ര വലിയ വിഷമമായാലും, ചില നേരങ്ങളിൽ നമ്മുക്ക് വേണ്ടത് ഒരു കെട്ടിപിടിക്കൽ മാത്രമായിരിക്കും. അതിൽ നിന്ന് ലഭിക്കുന്ന ആശ്വാസം വളരെ വലുതാണ്. മൃഗങ്ങൾക്കും അത് അങ്ങനെ തന്നെയാണെന്നാണ് ഈ വീഡിയോ കാണിക്കുന്നത്. രണ്ട് കുരങ്ങന്മാർ കെട്ടി പിടിക്കുന്ന വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
Not only humans but also animals sometimes need a hug pic.twitter.com/k40CfOKtN1
— Nature Campanion (@naturecampanion) March 14, 2022
നേച്വർ കംമ്പാനിയൻ എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്ന് ഷെയർ ചെയ്തിരിക്കുന്ന വീഡിയോയാണ് ഇത്. മനുഷ്യർക്ക് മാത്രമല്ല ചിലപ്പോഴൊക്കെ മൃഗങ്ങൾക്കും ഒരു കെട്ടിപ്പിടിക്കൽ ആവശ്യമാണ് എന്ന അടികുറുപ്പോടെയാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. വീഡിയോയിൽ ഒരു കുരങ്ങൻ വിഷമിച്ച് വരുന്നതും മറ്റൊരു കുരങ്ങനെ കുറച്ചധികം നേരം കെട്ടിപിടിച്ച് ഇരിക്കുന്നതും നമ്മുക്ക് കാണാം.
ALSO READ: Viral Video: വലിപ്പം വിഷയമല്ല.. അബോധാവസ്ഥയിൽ കിടന്ന മത്സ്യത്തിന് ജീവനേകി ആമ..!
മൂന്ന് ലക്ഷത്തിൽ അധികം പേരാണ് ഇതിനോടകം ഈ വീഡിയോ കണ്ടിട്ടുള്ളത്. കൂടാതെ നിരവധി പേർ ലൈക്കും റീട്വീറ്റും ചെയ്തിട്ടുണ്ട്. എല്ലാ മൃഗങ്ങൾക്കും ചിലപ്പോൾ ഈ സ്വാന്തനം ആവശ്യമാണെന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. കാണാൻ വളരെ രസമുണ്ടെന്നാണ് ചിലരുടെ അഭിപ്രായം. എന്തായാലും ഈ കുരങ്ങന്മാർ ഇതിനോടകം തന്നെ നിരവധിയാളുകളുടെ മനസ്സിൽ ഇടം പിടിച്ച് കഴിഞ്ഞു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക