Viral Video: സീബ്രയെ വേട്ടയാടാൻ ശ്രമിച്ച സിംഹത്തിന് പറ്റിയ അമളി..!

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വേട്ടയാടാനുള്ള ഉദ്ദേശ്യത്തോടെ സീബ്രയുടെ പിന്നിൽ പായുന്ന സിംഹത്തെയും ശേഷം പറ്റുന്ന അമളിയും. 

Written by - Ajitha Kumari | Last Updated : Mar 24, 2022, 12:58 PM IST
  • വേട്ടയാടാനുള്ള ഉദ്ദേശ്യത്തോടെ സീബ്രയുടെ പിന്നിൽ പായുന്ന സിംഹം
  • സിംഹത്തിന്റെ പിടിയിൽ നിന്നും രക്ഷപ്പെടുന്ന സീബ്ര
  • വീഡിയോ വൈറൽ
Viral Video: സീബ്രയെ വേട്ടയാടാൻ ശ്രമിച്ച സിംഹത്തിന് പറ്റിയ അമളി..!

Viral Video: സിംഹം, ചീറ്റപ്പുലി, പുള്ളിപ്പുലി തുടങ്ങിയ അപകടകാരികളായ വന്യമൃഗങ്ങളിൽ നിന്ന് രക്ഷപ്പെടുക എന്നത് മറ്റ് മൃഗങ്ങളെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമല്ല.  ഈ മൃഗങ്ങൾ എപ്പോഴാണോ ഇരയുടെ പിന്നാലെ കൂടുന്നുവോ പിന്നെ അവയ്ക്ക് രക്ഷപ്പെടാൻ പോലും അവസരം ലഭിക്കില്ല എന്നത് വാസ്തവമായ കാര്യമാണ്. 

Also Read: Viral Video: മാനിനെ വരിഞ്ഞുമുറുക്കുന്ന ഭീമന്‍ പെരുമ്പാമ്പ്‌..!!

എന്നാൽ ചില സമയങ്ങളിൽ സിംഹങ്ങളുടെ പിടിയിൽ നിന്നും രക്ഷപ്പെടുന്ന മൃഗങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിലുള്ള ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്.  

വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും കാട്ടിൽ ഒരു സിംഹം സീബ്രയെ വേട്ടയാടാൻ വേണ്ടി പിന്തുടരുന്നത്. പക്ഷെ കഠിന ശ്രമത്തിനു ശേഷവും സീബ്രയെ തൻ്റെ കൈപ്പിടിയിലൊതുക്കാൻ സിംഹത്തിന് കഴിഞ്ഞില്ല.  

Also Read: Viral Video: മൂർഖനും മംഗൂസുമായി മുട്ടൻ ഏറ്റുമുട്ടൽ, ഒടുവിൽ..!

വീഡിയോയിൽ സിംഹം കാട്ടിൽ ഇരയെ തേടി നടക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും.  പെട്ടെന്നാണ് സിംഹത്തിന്റെ മുന്നിൽ സീബ്ര വന്നു പെടുന്നത്.  ഉടൻ തന്നെ സീബ്രയെ വേട്ടയാടാൻ പായുന്ന സിംഹത്തെയും നിങ്ങൾക്ക് കാണാൻ കഴിയും.  സീബ്രയെ പിടിക്കാൻ സിംഹം കിണഞ്ഞു പരിശ്രമിച്ചെങ്കിലും സീബ്രയുടെ ഭാഗ്യം കൊണ്ടാവാം സിംഹത്തിന്റെ കൈപ്പിടിയിൽ നിന്നും സീബ്ര വഴുതി രക്ഷപ്പെടുകയായിരുന്നു.  വീഡിയോ കാണാം...

 

Also Read: Viral Video: കളി മൂർഖനോട്.. കിട്ടി ഉഗ്രൻ പണി! ഞെട്ടിത്തരിച്ച് സൈബർ ലോകം..!

വൈറലാകുന്ന ഈ വീഡിയോ wild_animal_shorts എന്ന ഒരു ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വൈറലാകുന്നത്.  ഈ വീഡിയോയ്ക്ക് നിരവധി കമൻറുകളും ലഭിക്കുന്നുണ്ട്. മാത്രമല്ല വീഡിയോയ്ക്ക് ഇതുവരെ 576k വ്യൂസും 15.6k ലൈക്ക്‌സും ലഭിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News