Viral video: പുള്ളിപ്പുലിയെ രക്ഷിച്ച് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ; വീഡിയോ വൈറൽ

പുള്ളിപ്പുലിയെ രക്ഷിച്ച് വനത്തിലേക്ക് തുറന്ന് വിടുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 7, 2022, 10:55 AM IST
  • ഉത്തർപ്രദേശിലെ മീററ്റിൽ നിന്ന് രക്ഷപ്പെടുത്തിയ പല്ലവ് എന്ന പുള്ളിപ്പുലിയെ സുരക്ഷിതമായി ശിവാലിക് വനത്തിലേക്ക് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ തുറന്ന് വിട്ടു
  • മീററ്റിലെ ‍ഡിസ്ട്രിക്റ്റ് ഫോറസ്റ്റ് ഓഫീസിലെ 35 ഓളം വനംവകുപ്പ് ഉദ്യോഗസ്ഥരാണ് രക്ഷാപ്രവർത്തനം നടത്തിയത്
  • വനത്തിനുള്ളിൽ ഒരു ചെറിയ ട്രക്കിൽ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ കൂട് തുറന്ന് പുലിയെ വനത്തിലേക്ക് തുറന്ന് വിടുന്നത് വീഡിയോയിൽ കാണാം
Viral video: പുള്ളിപ്പുലിയെ രക്ഷിച്ച് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ; വീഡിയോ വൈറൽ

സമൂഹമാധ്യമങ്ങളിൽ വിവിധ തരത്തിലുള്ള വീഡിയോകൾ പ്രചരിക്കാറുണ്ട്. ഇവയിൽ രസകരമായ ചില വീഡിയോകൾ വൈറലാകാറുണ്ട്. അത്തരത്തിലൊരു സന്തോഷം നൽകുന്ന വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. പുള്ളിപ്പുലിയെ രക്ഷിച്ച് വനത്തിലേക്ക് തുറന്ന് വിടുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

ഐഎഫ്എസ് ഓഫീസർ രമേഷ് പാണ്ഡെയാണ് ഈ ദൃശ്യം ട്വിറ്ററിൽ പങ്കുവച്ചത്. “രക്ഷപ്പെടുത്തിയ മൃഗങ്ങളെ അവരുടെ ആവാസവ്യവസ്ഥയിലേക്ക് തിരികെ കൊണ്ടുവരുന്നത് വനംവകുപ്പ് ജീവനക്കാർക്ക് എല്ലായ്പ്പോഴും സംതൃപ്തി നൽകുന്നു. വിജയകരമായി പുള്ളിപ്പുലിയെ രക്ഷിച്ച് വിട്ടയച്ചതിന് ഡിഎഫ്ഒ മീററ്റിനും സംഘത്തിനും അഭിനന്ദനങ്ങൾ.'' എന്ന കുറിപ്പോടെയാണ് രമേഷ് പാണ്ഡെ വീഡിയോ പങ്കുവച്ചത്.

ഉത്തർപ്രദേശിലെ മീററ്റിൽ നിന്ന് രക്ഷപ്പെടുത്തിയ പല്ലവ് എന്ന പുള്ളിപ്പുലിയെ സുരക്ഷിതമായി ശിവാലിക് വനത്തിലേക്ക് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ തുറന്ന് വിട്ടു. മീററ്റിലെ ‍ഡിസ്ട്രിക്റ്റ് ഫോറസ്റ്റ് ഓഫീസിലെ 35 ഓളം വനംവകുപ്പ് ഉദ്യോഗസ്ഥരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

വനത്തിനുള്ളിൽ ഒരു ചെറിയ ട്രക്കിൽ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ കൂട് തുറന്ന് പുലിയെ വനത്തിലേക്ക് തുറന്ന് വിടുന്നത് വീഡിയോയിൽ കാണാം. കൂടിന്റെ വാതിൽ തുറന്നയുടൻ പുള്ളിപ്പുലി സ്വതന്ത്രനായി വനത്തിലേക്ക് കുതിക്കുകയാണ്. നിരവധി പേരാണ് വനംവകുപ്പിനെയും ഉദ്യോ​ഗസ്ഥരെയും അഭിനന്ദിച്ച് വീഡിയോയ്ക്ക് കമന്റുകളിട്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News