Viral Video: പുഷ്പയിലെ രംഗങ്ങൾ ടോമും ജെറിയും അവതരിപ്പിച്ചാൽ..! വീഡിയോ വൈറൽ

Viral Video: ഇപ്പോഴിതാ പുഷ്പയുടെ ടോം ആൻഡ് ജെറി പതിപ്പ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്. ഈ വീഡിയോ കണ്ടാൽ നിങ്ങളും ചിരിച്ചു രസിക്കും എന്ന കാര്യത്തിൽ സംശയമില്ല. അല്ലു അർജുന്റെ ഒരു ആരാധകനാണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

Written by - Ajitha Kumari | Last Updated : Feb 24, 2022, 11:31 AM IST
  • പുഷ്പയുടെ ടോം ആൻഡ് ജെറി പതിപ്പ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്
  • അല്ലു അർജുന്റെ ഒരു ആരാധകനാണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്
  • സിനിമ പുറത്തിറങ്ങി രണ്ട് മാസത്തിലേറെയായെങ്കിലും സിനിമയോടുള്ള ആളുകളുടെ ക്രേസിന് ഒരു കുറവുമില്ല
Viral Video: പുഷ്പയിലെ രംഗങ്ങൾ ടോമും ജെറിയും അവതരിപ്പിച്ചാൽ..! വീഡിയോ വൈറൽ

Viral Video: തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ അല്ലു അർജുന്റെ (Allu Arjun) പുഷ്പ എന്ന ചിത്രം വൻ ഹിറ്റായ കാര്യം ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ. സിനിമ പുറത്തിറങ്ങി രണ്ട് മാസത്തിലേറെയായെങ്കിലും സിനിമയോടുള്ള ആളുകളുടെ ക്രേസിന് ഒരു കുറവുമില്ല. 

Also Read: Viral Video: പാമ്പിനോട് കളിക്കാൻ പോയ കഴുകന് കിട്ടി എട്ടിന്റെ പണി..!

എല്ലാവരും റീലുകളുണ്ടാക്കി അതിന്റെ പാട്ടുകളും ഡയലോഗുകളും പങ്കുവെക്കുകയാണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ 'ടോം ആൻഡ് ജെറി' പതിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വീഡിയോ (Viral Video) കണ്ടാൽ നിങ്ങളും ശരിക്കും പൊട്ടിച്ചിരിച്ചു പോകും എന്ന കാര്യത്തിൽ സംശയമില്ല. ഈ വീഡിയോ അല്ലു അർജുന്റെ ആരാധകനാണ് തയ്യാറാക്കിയിരിക്കുന്നത്. ഇത് ആളുകൾ വളരെയധികം ആസ്വദിക്കുന്നുമുണ്ട്. സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്ന ഈ വീഡിയോയ്ക്ക് 7 ലക്ഷത്തിലധികം വ്യൂസ് ആണ് ലഭിച്ചിരിക്കുന്നത്.

Also Read: Viral Video: തന്നെ ആക്രമിക്കാന്‍ എത്തിയ പുള്ളിപ്പുലിയെ തുരത്തുന്ന നായ, വീഡിയോ വൈറല്‍

വൈറലാകുന്ന ഈ വീഡിയോയിൽ (Viral Video) നിങ്ങൾക്ക് കാണാൻ കഴിയും ജനപ്രിയ കാർട്ടൂൺ പരമ്പരയായ 'ടോം ആൻഡ് ജെറി'യിലെ ടോമും ജെറിയും നടത്തുന്ന പെർഫോമൻസ്.  അതിൽ പുഷ്പയിലെ ശ്രീവല്ലി എന്ന പാട്ടും അതുപോലെ സാമി.. സാമി.. യും ഒക്കെയുണ്ട്.  മാത്രമല്ല സിനിമയിലെ അല്ലു അർജുന്റെ പ്രസിദ്ധമായ സ്റ്റൈൽ അതായത് കൈകൊണ്ട് താടിയിലൂടെ കാണിക്കുന്ന ആ സ്റ്റൈലും മനോഹരമായി വീഡിയോയിൽ അവതരിപ്പിച്ചിട്ടുണ്ട്.

Also Read: പെരുമ്പാമ്പിൻ്റെ കുഞ്ഞിനെ തൂക്കിയെടുത്ത് പുള്ളിപ്പുലി..! സംഭവിച്ചത് കണ്ടാൽ ഞെട്ടും

ഈ രണ്ട് കഥാപാത്രങ്ങളും ചേർന്ന് പുഷ്പ സിനിമയിലെ ഗാനങ്ങളും സംഭാഷണങ്ങളും മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. അത് ശരിക്കും കണ്ടാൽ മാത്രമേ മനസിലാകുകയുള്ളു. വീഡിയോ കാണാം...

Also Read: SBI Scheme: എസ്ബിഐയുടെ ഈ സ്കീമിൽ ഒറ്റത്തവണ നിക്ഷേപിക്കൂ.. നേടാം കിടിലം മാസ വരുമാനം

ഈ വീഡിയോ (Viral Video) സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ യൂട്യൂബിൽ എഡിറ്റ്‌സ് മുകേഷ് ജി (Edits MukeshG) എന്ന ചാനലിലൂടെയാണ് അപ്‌ലോഡ് ചെയ്തിട്ടുള്ളത്. പുഷ്പ സിനിമാ രംഗങ്ങൾ ടോം ആൻഡ് ജെറി അവതരിപ്പിച്ചപ്പോൾ എന്ന കുറിപ്പോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് സന്തോഷവാർത്ത! മാർച്ചിലെ ശമ്പളത്തോടൊപ്പം ലഭിക്കും 38,692 രൂപ കുടിശ്ശിക

ഫെബ്രുവരി 16 നാണ് ഈ വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.  വീഡിയോയ്ക്ക് (Video Viral) ഇതുവരെ 729239 വ്യൂസും  ഇതുവരെ 45k ലൈക്കുകളും ലഭിച്ചിട്ടുണ്ട്. ഇപ്പോഴും സംഭവം വൈറലാകുകയാണ്.  നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നതും.  എന്തായാലും ഇതിൽ നിന്നും കൊച്ചുകുട്ടികൾ മുതൽ വലിയവർ വരെ എന്തിനേറെ ടോം ആൻഡ് ജെറി വരെ ഇപ്പോഴും പുഷ്പയുടെ പിന്നാലെയാണ് എന്നത് വ്യക്തമാണ്.  

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News