Viral Video | സിംഹത്തിന്റെ മുന്നിൽ ഒരാൾ പെട്ടാലുണ്ടാകുന്ന അവസ്ഥ എന്തായിരിക്കും? പക്ഷെ ഇവിടെ നടന്നത് മറ്റൊന്ന്!!

ഗുജറാത്തിലെ വനാതിർത്തിലുള്ള ഗ്രാമത്തിൽ സ്കൂട്ടറിൽ സഞ്ചരിക്കുവായിരുന്ന രണ്ട് പേർ പെൺസിംഹത്തിന്റെ മുന്നിൽ വന്ന് പെട്ടു. 

Written by - Zee Malayalam News Desk | Last Updated : Feb 15, 2022, 08:46 PM IST
  • ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ സുശാന്ത് നന്ദയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.
  • ഗുജറാത്തിലെ ഗിർ വനത്തിലാണ് സംഭവം നടന്നിരിക്കുന്നത്.
  • ലോകത്ത് വശംനാശം സംഭവിക്കുന്ന മൃഗങ്ങളുടെ ഒന്നാം പട്ടികയിൽ ഏഷ്യൻ സിംഹങ്ങളെ ഉൾപ്പെടുത്തിട്ടുണ്ട്.
  • ഇന്ത്യയിൽ ഗുജറാത്തിലെ ഗിർ വനത്തിലാണ് സിംഹങ്ങളെ കണ്ട് വരുന്നത്.
Viral Video | സിംഹത്തിന്റെ മുന്നിൽ ഒരാൾ പെട്ടാലുണ്ടാകുന്ന അവസ്ഥ എന്തായിരിക്കും? പക്ഷെ ഇവിടെ നടന്നത് മറ്റൊന്ന്!!

Viral Video : സിംഹത്തിന്റെ മുന്നിൽ ഒരു ഇര വന്ന് പെട്ടാൽ പിന്നീട് അവസ്ഥ എന്താകുമെന്ന് അറിയാമല്ലോ. അങ്ങനെ ഒരു മനുഷ്യൻ വന്ന് പെട്ടാലോ? ഒന്നും ചെയ്യേണ്ട എല്ലാം സിംഹം ചെയ്തോളും എന്ന് പറയേണ്ടി വരും. എന്നാൽ ഗുജറാത്തിൽ സംഭവിച്ചത് മറ്റൊന്നാണ്.

ഗുജറാത്തിലെ വനാതിർത്തിലുള്ള ഗ്രാമത്തിൽ സ്കൂട്ടറിൽ സഞ്ചരിക്കുവായിരുന്ന രണ്ട് പേർ പെൺസിംഹത്തിന്റെ മുന്നിൽ വന്ന് പെട്ടു. ഇനി ബാക്കി ദൈവത്തിന്റെ കൈയ്യിലാണെന്ന് കരുതി ഭയപ്പെട്ട് സ്കൂട്ടറിൽ ഇരിക്കുന്ന യാത്രക്കാർ കണ്ടത് സിംഹം തങ്ങളിലേക്ക് അടുക്കുന്നതാണ്. 

ALSO READ : Shocking Video: 12-ാം നിലയിലെ ബാൽക്കണിയുടെ റെയിലിംഗില്‍ തൂങ്ങി വ്യായാമം ചെയ്യുന്ന യുവാവ്‌...!! വീഡിയോ വൈറല്‍

ആ സമയം എന്തോ ജപിക്കുന്ന യാത്രികർ പിന്നീട് കണ്ടത് തങ്ങൾക്ക് നേരെ വന്ന പെൺസിംഹം വഴിതിരഞ്ഞ് മറ്റൊരു വഴിലേക്ക് മാറി പോകുന്നതായാരുന്നു. സ്കൂട്ടറിൽ പിന്നിലിരുന്ന യാത്രികനാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. 

ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ സുശാന്ത് നന്ദയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. ഗുജറാത്തിലെ ഗിർ വനത്തിലാണ് സംഭവം നടന്നിരിക്കുന്നത്. ലോകത്ത് വശംനാശം സംഭവിക്കുന്ന മൃഗങ്ങളുടെ ഒന്നാം പട്ടികയിൽ ഏഷ്യൻ സിംഹങ്ങളെ ഉൾപ്പെടുത്തിട്ടുണ്ട്. ഇന്ത്യയിൽ ഗുജറാത്തിലെ ഗിർ വനത്തിലാണ് സിംഹങ്ങളെ കണ്ട് വരുന്നത്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News