മധുരം ഇഷ്ടമുള്ളവരാണോ നിങ്ങൾ? സ്വർണം പൂസിയ മധുരമായാലോ? സ്വർണ ബിരിയാണിക്കും സ്വർണ വട പാവുകൾക്കും ശേഷം, ഇപ്പോൾ സ്വർണ മിഠായികളുടെ സമയമാണ്! അതെ, മധുരം ഇഷ്ടമുള്ള എല്ലാവർക്കും ഈ വാർത്ത സന്തോഷമുണ്ടാക്കും. സിൽവർ ഫോയിൽ കൊണ്ടുള്ള പലഹാരങ്ങൾ നമ്മൾ കഴിച്ചിട്ടുണ്ടാവാം. എന്നാൽ ഡൽഹിയിലെ ഒരു മധുരപലഹാരക്കട ഈ പാരമ്പര്യത്തെ ഒരു പടി കൂടി മുന്നോട്ട് കയറ്റി ഇപ്പോൾ സ്വർണം പൂശിയ മധുരമാണ് വിൽക്കുന്നത്.
പക്ഷേ ഈ സ്വർണ മധുരം കഴിക്കാൻ അത്ര എളുപ്പമല്ല. കാരണം മറ്റൊന്നുമല്ല, അതിന്റെ വില തന്നെ. ഈ സ്വർണ മധുരത്തിന് ഒരു കിലോയ്ക്ക് 16,000 രൂപയാണ് വില. ഡൽഹിയിലെ മൗജ്പൂരിലുള്ള ഷാഗുൺ സ്വീറ്റ്സ് ഷോപ്പിലാണ് സ്വർണ മധുരം കിട്ടുക.
Also Read: Viral Video: സിംഹത്തിന്റെ മുന്നിൽ പെട്ട നായക്കുട്ടി, പിന്നെ സംഭവിച്ചത്..!
ഈ മധുരപലഹാരങ്ങൾ തയാറാക്കുന്നതിന്റെ വീഡിയോ oye.foodieee എന്ന ഇൻസ്റ്റാഗ്രാം പേജിന്റെ ഉടമയായ ഫുഡ് ബ്ലോഗർ അർജുൻ ചൗഹാനാണ് പങ്കുവച്ചിരിക്കുന്നത്. ഒരു പ്രത്യേകതരം മധുരപലഹാരം ഉണ്ടാക്കിയ ശേഷം ഗോൾഡൻ ഫോയിൽ കൊണ്ട് പൊതിഞ്ഞത് എങ്ങനെയെന്നുള്ളത് വീഡിയോയിൽ കാണാം.
Also Read: Viral Video: സിംഹത്തെ കൂളായി ഒക്കത്തെടുത്ത് യുവതി.. വീഡിയോ കണ്ടാൽ ഞെട്ടും!
വളരെ വേഗത്തിലാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായത്. 621,264 ലൈക്കുകളും നിരവധി കമന്റുകളും നേടി. ചിലർ ഇത് പരീക്ഷിക്കാൻ തയാറാണെന്ന് കമന്റ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...