Viral Video: പെൺകുട്ടിയെ ബൈക്കിന് മുന്നിലിരുത്തി സ്റ്റണ്ട് ചെയ്യാൻ ശ്രമിച്ച് യുവാവ്, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ബൈക്കിന്റെ പിന്നിലിരുന്ന പെൺകുട്ടിയോട് മുന്നിൽ ഇരിക്കാൻ പറയുന്ന യുവാവിനെ.  പിന്നെ നടന്നത് കാണുക തന്നെ വേണം.

Written by - Ajitha Kumari | Last Updated : Jul 5, 2022, 12:39 PM IST
  • പെൺകുട്ടിയെ ബൈക്കിന് മുന്നിലിരുത്തി സ്റ്റണ്ട് ചെയ്യാൻ ശ്രമിച്ച് യുവാവ്
  • വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്
  • ദിവസവും ദശലക്ഷക്കണക്കിന് വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുന്നത്
Viral Video: പെൺകുട്ടിയെ ബൈക്കിന് മുന്നിലിരുത്തി സ്റ്റണ്ട് ചെയ്യാൻ ശ്രമിച്ച് യുവാവ്, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

Viral Video: സോഷ്യൽ മീഡിയയിൽ എല്ലാ ദിവസവും പലതരത്തിലുള്ള ദശലക്ഷക്കണക്കിന് വീഡിയോകളാണ് അപ്‌ലോഡ് ചെയ്യുന്നതെന്ന് നിങ്ങൾക്ക് അറിയാവുന്ന കാര്യമാണല്ലോ. അതിൽ ചിലത് വളരെ രസകരമായിരിക്കും ചിലത് അത്ഭുതപ്പെടുത്തുന്നതും എന്നാൽ മറ്റ് ചിലത് കണ്ണ് നനയിക്കുന്നതുമായ വീഡിയോകളായിരിക്കും.  ചില വീഡിയോകളിൽ നിന്നും നമുക്ക് ചിലത് പഠിക്കാനും മനസിലാക്കാനും കഴിയും.  എന്നാൽ ചിലത് കണ്ടാൽ നമുക്ക് ചിരി നിർത്താൻ കഴിയില്ല.  അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.    

Also Read: പുരുഷധനം നൽകാതെ വിവാഹം നടക്കില്ല..! ബഹളം വച്ച് വധു, വീഡിയോ വൈറൽ 

ഈ വീഡിയോ ഒരു യുവാവിന്റെയും യുവതിയുടെയുമാണ്.  ഇതിൽ പെൺകുട്ടിയെ ബൈക്കിന്റെ ടാങ്കിൽ ഇരുത്തി സ്റ്റണ്ട് കാണിക്കാൻ ഒരുങ്ങുന്ന യുവാവിന് പറ്റിയ അബദ്ധമാണ് കാണാൻ കഴിയുന്നത്. വീഡിയോ ശരിക്കും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.  

വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു യുവാവ് റോഡിൽ സ്പോർട്സ് ബൈക്ക് ഓടിച്ചു വരുന്നത്.  പുറകിൽ ഒരു പെൺകുട്ടിയും ഉണ്ട്.  പെട്ടെന്നാണ് അയാൾ പെൺകുട്ടിയോട് പിന്നിൽ നിന്നും മുന്നിൽ ഇരിക്കാൻ ആവശ്യപ്പെടുന്നതും അതനുസരിച്ച് പെൺകുട്ടി മുന്നിൽ കയറി ഇരിക്കുന്നതും കാണാം.   പെൺകുട്ടി ബൈക്കിൽ ഇരുന്നതും പറപ്പിച്ചുകൊണ്ടൊരു പോക്കായിരുന്നു യുവാവിന്റേത്.  ശരിക്കും പറഞ്ഞാൽ  പെൺകുട്ടിയുടെയും അയാളുടെയും ജീവനുതന്നെ ഭീഷണിയാകുന്ന തരത്തിലുള്ളൊരു പോക്കായിരുന്നു അത്.  ശേഷം സംഭവിച്ചത് ഒന്ന് കാണേണ്ടത് തന്നെയാണ്. 

Also Read: RBI New Rule: ഈ നോട്ടുകൾ നിങ്ങളുടെ കയ്യിലുണ്ടെകിൽ ശ്രദ്ധിക്കുക! 

അതായത് കുറച്ചു ദൂരം അടിച്ചുപൊളിച്ചു പോയപ്പോഴേക്കും ഇവരെ പോലീസ് തടയുന്നത് നിങ്ങൾക്ക് വീഡിയോയിൽ കാണാം. ശേഷം സംഭവിച്ചത് കണ്ടു നോക്കൂ.  വീഡിയോ കാണാം...

 

Also Read: ഭീമൻ പെരുമ്പാമ്പിനെ കിസ് ചെയ്ത് യുവതി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

വീഡിയോയിലെ അവസാന രംഗം ശരിക്കും രസകരമായിരുന്നു. വീഡിയോ കണ്ടവർക്ക് ചിരി നിർത്താൻ കഴിയുന്നില്ല എന്നത് വാസ്തവമാണ്.  എങ്കിലും  ട്രാഫിക് നിയമങ്ങൾ ലംഘിച്ചാൽ കനത്ത പിഴയും ഈടാക്കുമെന്ന പാഠം കൂടി നമുക്ക് ഇതിൽ നിന്നും മനസിലാക്കാനും കഴിയും.  വൈറലാകുന്ന ഈ punjabi_industry__ എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് ധാരാളം വ്യൂസും ലൈക്‌സും ലഭിക്കുന്നുണ്ട്. 

`

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News