Viral Video: ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ രക്ഷിക്കുന്ന അമ്മയാന..!! വീഡിയോ വൈറല്‍

നമുക്ക് എന്തെങ്കിലും അപകടം സംഭവിക്കുമ്പോഴോ വേദനകള്‍ ഉണ്ടാകുമ്പോഴോ നമ്മുടെ നാവില്‍ ആദ്യം  വരുന്ന ശബ്ദം അമ്മ എന്നതാണ്.  അതായത്, എല്ലാ പ്രശ്നങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കാന്‍ അമ്മയ്ക്ക്  കഴിയും എന്‍ വിശ്വാസം നമുക്കുണ്ട്.

Written by - Zee Malayalam News Desk | Last Updated : Jun 26, 2022, 11:16 PM IST
  • നദി മുറിച്ചു കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട തന്‍റെ കുഞ്ഞിനെ രക്ഷിക്കുന്ന അമ്മയാനയാണ് ഈ വീഡിയോയിലെ താരം.
Viral Video: ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ രക്ഷിക്കുന്ന അമ്മയാന..!! വീഡിയോ വൈറല്‍

Viral Video Today: നമുക്ക് എന്തെങ്കിലും അപകടം സംഭവിക്കുമ്പോഴോ വേദനകള്‍ ഉണ്ടാകുമ്പോഴോ നമ്മുടെ നാവില്‍ ആദ്യം  വരുന്ന ശബ്ദം അമ്മ എന്നതാണ്.  അതായത്, എല്ലാ പ്രശ്നങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കാന്‍ അമ്മയ്ക്ക്  കഴിയും എന്‍ വിശ്വാസം നമുക്കുണ്ട്.

ഇത് മനുഷ്യരില്‍ മാത്രമല്ല മൃഗങ്ങളിലും കാണുവാന്‍ സാധിക്കും. മൃഗങ്ങളുടെ കുഞ്ഞുങ്ങള്‍ എല്ലാ കാര്യങ്ങളിലും അവയുടെ അമ്മമാരെ ആശ്രയിക്കുന്നു, അതേപോലെ അമ്മമാര്‍ എല്ലായ്പ്പോഴും  കുഞുങ്ങളെ ശ്രദ്ധിക്കുന്നു, അവരെ സംരക്ഷിക്കുന്നു. അതേപോലെ ഒരു  അമ്മയാന തന്‍റെ കുഞ്ഞിനെ,  സംഭവിക്കാന്‍ പോകുകയായിരുന്ന വലിയ വിപത്തില്‍ നിന്നും  രക്ഷിക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.  

അമ്മയാനകള്‍ മൃഗങ്ങളിലെ ഏറ്റവും മികച്ച അമ്മമാര്‍ ആണെന്നാണ് പറയപ്പെടുന്നത്‌.  കാരണം അവ തങ്ങളുടെ കുഞ്ഞുങ്ങളെ ഏറെ ശ്രദ്ധയോടെ പരിപാലിക്കുന്നു. ഒന്നര വര്‍ഷം വയറ്റില്‍ പരിപാലിച്ച കുഞ്ഞിനെ ഒരു പോറല്‍ പോലും ഏല്‍ക്കാതെയാണ് അമ്മയാനകള്‍  സംരക്ഷിക്കുന്നത്. അമ്മയാനകള്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് സംഭവിക്കുന്ന അപകടങ്ങളില്‍നിന്ന് അവയെ സംരക്ഷിക്കുന്ന നിരവധി വീഡിയോകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. അവയുടെ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ പ്രത്യേകിച്ച് അവ അപകടത്തില്‍പ്പെടുമ്പോള്‍  അവയുടെ സ്നേഹവും അതേപോലെ ഉറച്ചതായിരിയ്ക്കും.  
 
ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൻ കസ്വാൻ ട്വീറ്റിലൂടെയാണ് ഹൃദയ സ്പര്‍ശിയായ ഈ വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്.  നദി മുറിച്ചു കടക്കുന്നതിനിടെ  ഒഴുക്കില്‍പ്പെട്ട തന്‍റെ കുഞ്ഞിനെ രക്ഷിക്കുന്ന അമ്മയാനയാണ് ഈ വീഡിയോയിലെ താരം.  

വടക്കൻ ബംഗാളിലെ നഗ്രകട്ടയ്ക്ക് സമീപമാണ് സംഭവം. ഒരു വലിയ ആനക്കൂട്ടം  നല്ല ഒഴുക്കുള്ള ഒരു നദി മുറിച്ചു കടക്കുകയാണ്. മറ്റ് വലിയ ആനകള്‍ നദി  കടന്ന് അക്കരെയെത്തി. അവസാനം ഒരു അമ്മയാനയും കുഞ്ഞും നദി മുറിച്ചു കടക്കുകയാണ്. നദിയുടെ നടുവില്‍ വച്ച് കുഞ്ഞാന ഒഴുക്കില്‍പ്പെടുകയാണ്... വെള്ളത്തിന്‍റെ ശക്തിയില്‍ കുഞ്ഞാന വീണുപോകുന്നതായി വീഡിയോയില്‍ കാണാം.  കുഞ്ഞിനെ ശ്രദ്ധിക്കുന്ന അമ്മയാന, കുഞ്ഞിനെ രക്ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍  ആരേയും അമ്പരപ്പിക്കും.  

വീഡിയോ കാണാം:-

 

ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ തന്‍റെ തുമ്പിക്കൈകൊണ്ട്  ചേര്‍ത്തുപിടിച്ച്  മറുകരെ എത്തിയ്ക്കുകയാണ് അമ്മയാന.  പിന്നീട് വളരെ വേഗത്തില്‍ കരയ്ക്ക്‌ കയറി മറ്റ് ആനകള്‍ക്കൊപ്പം എത്തിച്ചേരുകയാണ്....  

ഈ വീഡിയോ ഇതിനോടകം ആയിരക്കണക്കിന് ആളുകളാണ് കണ്ടിരിയ്ക്കുന്നത്‌. കൂടാതെ, ഹൃദയസ്പർശിയായ  ഈ വീഡിയോ വളരെയാളുകള്‍ക്ക് ഇഷ്ടപ്പെടുകയും ചെയ്തു.  താന്‍ കണ്ട ഏറ്റവും മികച്ച കാര്യമാണിതെന്നാണ് എന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്.  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News