മൃഗങ്ങളുടെ ലോകം വളരെ രസകരമാണ്. മൃഗങ്ങളും പക്ഷികളും മത്സ്യങ്ങളുമെല്ലാം ഉൾപ്പെടുന്ന വീഡിയോകൾ വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. മൃഗങ്ങൾ പരസ്പരം സഹായിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. മൃഗങ്ങൾ പരസ്പരം സഹായിക്കുന്ന വീഡിയോ നമ്മുടെ ഹൃദയത്തെ സന്തോഷമുള്ളതാക്കും. എന്നാൽ, മൃഗങ്ങൾ പരസ്പരം പ്രണയിക്കുന്ന വീഡിയോകൾ കൂടുതൽ സന്തോഷം പകരുന്നതാണ്. അത്തരത്തിൽ ഒരു റൊമാന്റിക് വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ഒരു ക്യൂട്ട് റൊമാന്റിക് വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. തന്റെ പ്രണയിനിക്ക് സ്നേഹപൂർവ്വം പൂച്ചെണ്ട് നൽകുന്ന കാമുകന്റെ വീഡിയോയാണ് വൈറലാകുന്നത്. രണ്ട് സീൽ മത്സ്യങ്ങളാണ് ദൃശ്യങ്ങളിലെ കമിതാക്കൾ. കിയേച്വർ നാച്വർ എന്ന അക്കൗണ്ടിലൂടെയാണ് ട്വിറ്ററിൽ ദൃശ്യം പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ദൃശ്യം കണ്ടത്. വളരെ ഹൃദ്യമായ ദൃശ്യമെന്നാണ് ഭൂരിഭാഗം പേരും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നത്. വെള്ളത്തിലേക്കിട്ട പൂക്കൾ സീൽ മത്സ്യം തന്റെ ചിറകുകൾ ഉപയോഗിച്ച് പിടിച്ചെടുത്ത് പെൺ സീൽ മത്സ്യത്തിന് നൽകുന്നത് ദൃശ്യങ്ങളാണ് ട്വിറ്ററിൽ വൈറലായിരിക്കുന്നത്. തുലിപ് പൂക്കൾ സ്വീകരിച്ച പെൺ സീൽ ആഹ്ലാദത്തോടെ വെള്ളത്തിൽ വട്ടംചുറ്റുന്നതും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും.
He gave her flowers...and she couldn't be any happier. pic.twitter.com/u9Gfbz8iDO
— Creature Nature (@CreatureNature_) June 20, 2022
Viral video: ഒരു കുഞ്ഞു സഹായം, മാൻ കുഞ്ഞിന്റെ കൊമ്പിൽ കുടുങ്ങിയ മരച്ചില്ല മാറ്റിക്കൊടുത്ത് ജിറാഫ്; വീഡിയോ വൈറൽ
മൃഗങ്ങൾ പരസ്പരം സഹായിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. മൃഗങ്ങൾ പരസ്പരം സഹായിക്കുന്ന വീഡിയോ നമ്മുടെ ഹൃദയത്തെ സന്തോഷമുള്ളതാക്കും. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഒരു ജിറാഫ് മാൻ കുഞ്ഞിനെ സഹായിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മൃഗങ്ങളുടെ തമാശ നിറഞ്ഞതും മനോഹരവുമായ വീഡിയോകൾ പങ്കുവയ്ക്കുന്ന യോദ ഫോർ എവർ എന്ന പേജാണ് ട്വിറ്ററിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. മാൻ കുഞ്ഞിന്റെ തലയിൽ കുടുങ്ങിയ മരക്കമ്പ് ജിറാഫ് നീക്കം ചെയ്യുന്നുവെന്ന തലക്കെട്ടോടെയാണ് ദൃശ്യം പങ്കുവച്ചിരിക്കുന്നത്. വീഡിയോയ്ക്ക് ഒരു ദശലക്ഷത്തിലധികം കാഴ്ചകളും 55,000 ലൈക്കുകളും ലഭിച്ചു.
ഒരു ജിറാഫിനെയും മാൻ കുഞ്ഞിനെയും ദൃശ്യങ്ങളിൽ കാണാം. കൊമ്പിൽ മരക്കമ്പ് കുടുങ്ങിയതിനെ തുടർന്ന് മാൻ കുഞ്ഞ് അസ്വസ്ഥനാകുന്നത് വീഡിയോയിൽ കാണാം. ജിറാഫ് മാൻ കുഞ്ഞിനെ സഹായിക്കാനായി അതിനടുത്തേക്ക് പോകുന്നു. തുടർന്ന് മാൻ കുഞ്ഞിന്റെ കൊമ്പിൽ കുടുങ്ങിയ മരക്കമ്പ് കടിച്ചെടുത്ത് നീക്കുന്നതും കാണാം. ജിറാഫിന്റെ പ്രവൃത്തി വളരെ സന്തോഷം നൽകുന്നതാണെന്നാണ് നിരവധി പേർ കമന്റ് ചെയ്യുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...