Viral video: മുതലയെപ്പോലെ വേഷം ധരിച്ച മനുഷ്യൻ ഒറിജിനൽ മുതലയുടെ അടുത്ത്; പിന്നീട് നടന്നത് കണ്ടോ?

Man Wears Crocodile Costume: മുതലയുടെ വേഷം ധരിച്ച യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Written by - Zee Malayalam News Desk | Last Updated : Dec 10, 2022, 12:06 PM IST
  • ഒരു യഥാർത്ഥ മുതല വെയിൽകായുന്നതിനായി കരയിൽ കിടക്കുന്നത് കാണാം
  • ഈ സമയം മുതലയുടെ വേഷം ധരിച്ച മനുഷ്യൻ അവന്റെ വസ്ത്രത്തിൽ നിന്ന് കൈ പുറത്തേക്കെടുത്ത് മുതലയുടെ കാലിൽ തോണ്ടുന്നത് കാണാം
  • മുതല കാൽ പിൻവലിക്കുമ്പോൾ ഇയാൾ വീണ്ടും അതിന്റെ കാലുകളിൽ വലിക്കുകയും തോണ്ടുകയും ചെയ്യുന്നത് കാണാം
Viral video: മുതലയെപ്പോലെ വേഷം ധരിച്ച മനുഷ്യൻ ഒറിജിനൽ മുതലയുടെ അടുത്ത്; പിന്നീട് നടന്നത് കണ്ടോ?

വന്യജീവികളോട് സുരക്ഷിതമായ അകലം പാലിക്കാനാണ് പൊതുവേ മനുഷ്യർ ശ്രദ്ധിക്കാറുള്ളത്. എന്നിരുന്നാലും, നിരവധി മുന്നറിയിപ്പുകൾ നൽകിയിട്ടും വന്യജീവികളോട് അടുത്ത് ഇടപഴകുന്നതിന്റെ അപകടത്തെക്കുറിച്ച് ചില ആളുകൾ ശ്രദ്ധിക്കുന്നില്ല. അത്തരത്തിലുള്ള ഒരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

മുതലയുടെ വേഷം ധരിച്ച യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നരേന്ദ്ര സിംഗ് എന്ന ഉപയോക്താവ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ, ഒരു മനുഷ്യൻ മുതലയുടെ വേഷം ധരിച്ച് ഒറിജിനൽ മുതലയുടെ അടുത്ത് ചെന്ന് തന്റെ ജീവൻ അപകടത്തിലാക്കുന്ന തരത്തിലുള്ള പ്രവൃത്തികൾ ചെയ്യുന്നത് വീഡിയോയിൽ കാണാം. ''ഇയാൾ എന്ത് മരുന്നുകളാണ് കഴിച്ചത്'' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഒരു യഥാർത്ഥ മുതല വെയിൽകായുന്നതിനായി കരയിൽ കിടക്കുന്നത് കാണാം. ഈ സമയം മുതലയുടെ വേഷം ധരിച്ച മനുഷ്യൻ അവന്റെ വസ്ത്രത്തിൽ നിന്ന് കൈ പുറത്തേക്കെടുത്ത് മുതലയുടെ കാലിൽ തോണ്ടുന്നത് കാണാം. മുതല കാൽ പിൻവലിക്കുമ്പോൾ ഇയാൾ വീണ്ടും അതിന്റെ കാലുകളിൽ വലിക്കുകയും തോണ്ടുകയും ചെയ്യുന്നത് കാണാം.

ALSO READ: Shocking Video: ഹൈ വോൾട്ടേജ് ഇലക്ട്രിക് വയ‍ർ ടിടിഇയുടെ ശരീരത്തിലേക്ക് വീണു; ടിടിഇ ഷോക്കേറ്റ് തെറിച്ച് ട്രാക്കിലേക്ക് വീഴുന്ന ഞെട്ടിക്കുന്ന ദൃശ്യം

മനുഷ്യൻ വസ്ത്രത്തിൽ നിന്ന് കൈ പുറത്തെടുത്ത് മുതലയുടെ കാലിൽ തുടർച്ചയായി വലിക്കുകയാണ്. “ധീരതയും മണ്ടത്തരവും തമ്മിലുള്ള അതിർത്തി വളരെ ഇടുങ്ങിയതാണ്,” എന്നാണ് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്. “മരിക്കാനുള്ള ക്രിയേറ്റീവ് വഴി,” എന്നാണ് മറ്റൊരാൾ അഭിപ്രായപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News