Viral Video: ഡ്രംസിന്റെ താളത്തിനൊപ്പം വധുവിന്റെ ഗംഭീര ഡാൻസ്..!

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ വധു തന്റെ വിവാഹത്തിന് ഡ്രംസിന്റെ താളത്തിനൊപ്പം നൃത്തം ചെയ്യന്നത് എങ്ങനെയെന്ന് നിങ്ങൾക്ക് കാണാൻ കഴിയും.   

Written by - Ajitha Kumari | Last Updated : Feb 27, 2022, 05:03 PM IST
  • വിവാഹത്തിന് ഡ്രംസിന്റെ താളത്തിനൊപ്പം നൃത്തം ചെയ്യന്നവധുവിന്റെ വീഡിയോ വൈറലാകുന്നു
  • വധുവിന്റെ നൃത്തം കണ്ട് ഏവരും അത്ഭുതപ്പെട്ടുപോയി
Viral Video: ഡ്രംസിന്റെ താളത്തിനൊപ്പം വധുവിന്റെ ഗംഭീര ഡാൻസ്..!

Viral Video: ഇന്നത്തെക്കാലത്ത് വിവാഹിതരാകുന്ന ഓരോ പെൺകുട്ടിയും ആഗ്രഹിക്കുന്നത് അവരുടെ മണ്ഡപത്തിലേക്കുള്ള വരവ് എല്ലാവരേയും ആകർഷിക്കുന്നതും ഒപ്പം ആർക്കും മറക്കാൻ കഴിയാത്ത ഒരു എൻട്രി ആയിരിക്കണം എന്നതാണ്. ഇതിനായി മിക്ക പെൺകുട്ടികളും മാസങ്ങളോളം കഠിനാധ്വാനം ചെയ്യുകയും ഒടുവിൽ സമയമാകുമ്പോൾ അവരുടെ പ്രകടനത്തിലൂടെ എല്ലാവരുടെയും ഹൃദയം കീഴടക്കുകയും ചെയ്യാറുമുണ്ട്.

Also Read: Viral Video: റോഡിലൂടെ ബുള്ളറ്റ് പായിച്ച് വധു! വീഡിയോ കാണാം

വിവാഹവുമായി ബന്ധപ്പെട്ട അത്തരത്തിലുള്ള ഒരു വീഡിയോയാണ് (Viral Video) ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും  ഡ്രമ്മിന്റെ താളത്തിൽ വധു വിവാഹച്ചടങ്ങിൽ ഭാൻഗ്ര ഡാൻസ് (Bhangra Dance) കളിക്കുന്നത്. പഞ്ചാബ് പ്രദേശങ്ങളിലെ ഒരു പരമ്പരാഗത നൃത്തരൂപമാണ് ഈ ഭാൻഗ്ര ഡാൻസ്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.

Also Read: Viral Video: മംഗൂസിനെ പിന്തുടർന്ന് പെരുമ്പാമ്പ്.., ശേഷം പൊരിഞ്ഞ പോരാട്ടം, ഒടുവിൽ..!!

വീഡിയോയിൽ നിങ്ങൾക്ക് കാണാം വധു ബന്ധുക്കളോടൊപ്പം ഡ്രംസിന്റെ താളത്തിൽ നൃത്തം ചെയ്യാൻ തുടങ്ങുന്നത്. വധുവിന്റെ നൃത്തം കണ്ട് ഏവരും അത്ഭുതപ്പെട്ടുപോയി എന്നുവേണം പറയാൻ. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യേണ്ട താമസം റോക്കറ്റ് പോലെ വൈറലാകുകയാണ്. വധുവിന്റെ നൃത്തം കണ്ട് അവളുടെ തലയ്കുഴിഞ്ഞു നോട്ട് എറിയുന്നതും നിങ്ങൾക്ക് വീഡിയോയിൽ കാണാം. ഇത് ഉത്തരേന്ത്യയിലെ ഒരു ചടങ്ങാണ്. വീഡിയോ കാണാം...

 

Viral Video: viral video: വധുവിന്റെയും വരന്റെയും ഈ ഡാൻസ് കണ്ടാൽ നിങ്ങളും പൊട്ടിച്ചിരിച്ചുപോകും

വൈറലാകുന്ന വധുവിന്റെ ഈ ഡാൻസ് വീഡിയോ ipglitz എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ്  അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് നിരവധി കമൻറുകളും ലഭിക്കുന്നുണ്ട്. എന്തായാലും ഇത്രയും ഹെവി ലെഹങ്കയിൽ കൂളായി നൃത്തം ചെയ്യുന്ന വധുവിന്റെ വീഡിയോ കണ്ടവർ കണ്ടവർ വീണ്ടും കാണുകയാണ്. ഈ വീഡിയോയ്ക്ക് ഇതുവരെ രണ്ടുലക്ഷം അടുപ്പിച്ച് ലൈക്ക്സും വ്യൂസും ലഭിച്ചിട്ടുണ്ട്.  

\ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News