ഏറ്റുമുട്ടി പെരുമ്പാമ്പും ചീങ്കണ്ണിയും; ഒടുവിൽ നടന്നത്!

ഒരു ചീങ്കണ്ണിയും പെരുമ്പാമ്പും ഏറ്റുമുട്ടുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : May 7, 2022, 11:06 AM IST
  • ഒരു കൂറ്റൻ പെരുമ്പാമ്പിനെ ചീങ്കണ്ണി ആക്രമിക്കുന്നത് വീഡിയോയിൽ കാണാം
  • എനിമൽസ് എനർജി എന്ന ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്
  • വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്
  • ദിവസങ്ങൾക്കുള്ളിൽ തന്നെ വീഡിയോ ആയിരക്കണക്കിന് കാഴ്ചക്കാരെയും ലൈക്കുകളും നേടി
ഏറ്റുമുട്ടി പെരുമ്പാമ്പും ചീങ്കണ്ണിയും; ഒടുവിൽ നടന്നത്!

മൃ​ഗങ്ങളുടെ ദൃശ്യങ്ങൾ വളരെ രസകരമാണ്. വിവിധ മൃ​ഗങ്ങളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയ്ക്ക് പ്രിയപ്പെട്ടതാണ്. കാടിന്റെയും വന്യജീവികളുടെയും വിവിധ തരത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ ദിനംപ്രതി വൈറലാകാറുണ്ട്. മൃ​ഗങ്ങൾ ഇരതേടുന്നതും പരസ്പരം ആക്രമിക്കുന്നതും സഹായിക്കുന്നതും ഉൾപ്പെടെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. ഇവയ്ക്കെല്ലാം നിരവധി കാഴ്ചക്കാരാണുള്ളത്. ഒരു ചീങ്കണ്ണിയും പെരുമ്പാമ്പും ഏറ്റുമുട്ടുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

ഒരു കൂറ്റൻ പെരുമ്പാമ്പിനെ ചീങ്കണ്ണി ആക്രമിക്കുന്നത് വീഡിയോയിൽ കാണാം. എനിമൽസ് എനർജി എന്ന ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. ദിവസങ്ങൾക്കുള്ളിൽ തന്നെ വീഡിയോ ആയിരക്കണക്കിന് കാഴ്ചക്കാരെയും ലൈക്കുകളും നേടി. പെരുമ്പാമ്പ് ചീങ്കണ്ണിയെ ആക്രമിക്കുന്നതിനായി നദിയിലൂടെ നീന്തി വരുന്നത് ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. എന്നാൽ പിന്നിൽ നിന്ന് പെരുമ്പാമ്പ് ആക്രമിക്കാൻ വരുന്നത് ചീങ്കണ്ണി കണ്ടു. തുടർന്ന് രണ്ട് പേരും മുഖാമുഖം വരികയും തീവ്രമായ പോരാട്ടത്തിൽ ഏർപ്പെടുകയും ചെയ്യുന്നു. ചീങ്കണ്ണി പെരുമ്പാമ്പിനെ പല്ലുകൾക്കിടയിൽ പിടിച്ച് ആക്രമിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ, അടുത്ത നിമിഷം പെരുമ്പാമ്പ് ചീങ്കണ്ണിയെ ചുറ്റിപ്പിടിച്ച് ശ്വാസം മുട്ടിക്കുന്നു. പെരുമ്പാമ്പിനെ കൊല്ലാൻ ചീങ്കണ്ണിക്ക് സാധിക്കുന്നില്ല. തുടർന്ന് ഇരുവരും തോൽവി സമ്മതിച്ച് സ്വന്തം വഴിക്ക് പോകുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News