പ്രായം വെറും സംഖ്യ മാത്രമാണെന്ന് തെളിയിക്കുന്ന പല വീഡിയോകളും സമൂഹ മാധ്യമങ്ങളിലൂടെ നമ്മൾ കണ്ടിട്ടുണ്ട്. ഡാൻസ് ചെയ്തും, കുതിരപ്പുറത്തേറിയും അങ്ങനെ ശാരീരികാധ്വാനം ഏറെ ആവശ്യമായി വരുന്ന പല കാര്യങ്ങളും നിഷ്പ്രയാസം ചെയ്യുന്ന അമ്മുമ്മാരും അപ്പുപ്പൻമാരും സമൂഹ മാധ്യമങ്ങളിൽ പലപ്പോഴും വൈറലാകാറുണ്ട്. പ്രായം വെറും നമ്പർ മാത്രമാണെന്ന് വീണ്ടും തെളിയിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് ഇൻസ്റ്റഗ്രാമില്‍ ഏറെ ആരാധകരുള്ള 'ഡാന്‍സിങ് ദാദി' എന്ന രവി ബാല ശര്‍മ. 63കാരിയായ രവി ബാല ശർമയുടെ പുതിയ ഡാൻസ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
ചടുലമായ നൃത്തച്ചുവടുകൾ കൊണ്ട് വീണ്ടും ഡാൻസിംഗ് ദാദി നിരവധി പേരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്. അത്രംഗി രേയിലെ സാറാ അലിഖാന്റെ ചക ചക് എന്ന പെപ്പി ഗാനത്തിനാണ് ഇത്തവണ ഈ മുത്തശ്ശി ചുവടുവയ്ക്കുന്നത്. പാട്ടിലെ സാറാ അലി ഖാന്റേതിന് സമാനമായ പച്ചയും ചുവപ്പും നിറത്തിലുള്ള സാരി ധരിച്ചാണ് വീഡിയോയിൽ അവർ കാണപ്പെടുന്നത്.
Also Read: viral video: ബാച്ചിലർ പാർട്ടിയ്ക്കിടയിൽ സംഭവിച്ചത് കണ്ടോ? ചിരി നിർത്താൻ കഴിയില്ല
മുഖത്ത് പാട്ടിനൊത്ത മനോഹരമായ ഭാവങ്ങളും പുഞ്ചിരിയും തൂകികൊണ്ടാണ് രവി ബാല ശർമ നൃത്തം ചെയ്യുന്നത്. അവരുടെ ഊർജ്ജസ്വലമായ പ്രകടനം ഒരു ദൃശ്യ വിരുന്ന് തന്നെയാണ്. ചക ചക് എന്ന ക്യാപ്ഷനോടെയാണ് ഡാൻസിംഗ് ദാദി വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ വളരെ വേഗത്തിലാണ് വൈറലായത്. 20,000ത്തിനടുത്ത് ലൈക്കുകൾ ഇതുവരെ ലഭിച്ചു കഴിഞ്ഞു ഈ വീഡിയേയ്ക്ക്. നിരവധി കമന്റുകളും ലഭിച്ചു.
Also Read: viral video: കളി കോഴിയോട്; കിട്ടി എട്ടിന്റെ പണി!
ലോക്ക്ഡൗൺ സമയത്ത് ഇൻസ്റ്റാഗ്രാമിൽ തന്റെ ആദ്യ വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷമാണ് രവി ബാല പ്രശസ്തി നേടിയത്. പിന്നീട് അവർ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും അവരുടെ ഡാൻസിന്റെയും സംഗീതത്തിന്റേയും വീഡിയോകൾ പതിവായി പങ്കുവയ്ക്കാൻ തുടങ്ങി. ഡാൻസിംഗ് ദാദി എന്നറിയപ്പെടുന്ന രവി ബാല ശർമ്മയ്ക്ക് ഇൻസ്റ്റാഗ്രാമിൽ 155K ഫോളോവേഴ്‌സ് ഉണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...