viral photo: മകളുടെ യൂണിഫോമിലെ നക്ഷത്രം എണ്ണുന്ന അച്ഛൻ...

മണിപ്പൂർ ഇംഫാലിലെ ഡെപ്യൂട്ടി എസ്പിയായ റാട്ടാന നാസെപ്പത്തിന്റെയും അച്ഛന്റെയും ചിത്രമാണ് ഇപ്പോൾ വൈറൽ ആകുന്നത്.    

Last Updated : May 8, 2020, 10:05 PM IST
viral photo: മകളുടെ യൂണിഫോമിലെ നക്ഷത്രം എണ്ണുന്ന അച്ഛൻ...

ഇംഫാൽ: മക്കൾ ഉയർന്ന നിലയിലെത്താനാണ് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത്.  അങ്ങനെ ആഗ്രഹിച്ചപോലെ മക്കൾ നന്നാവുമ്പോൾ രക്ഷകർത്താക്കളുടെ മനസിലെ സന്തോഷം അവരുടെ കണ്ണുകളിൽ ദൃശ്യമാകും. 

അങ്ങനെ സന്തോഷിക്കുന്ന ഒരു അച്ഛന്റെ ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.  വനിതാ പൊലീസ് ഉദ്യോഗസ്ഥയായ മകളുടെ യൂണിഫോമിലെ നക്ഷത്രങ്ങൾ എണ്ണുന്ന അച്ഛന്റെ ചിത്രമാണിത്.  

Also read: Lock down: ഒഴിവുകാലത്ത് വീണ അഭ്യസിച്ച് ലേഡി സൂപ്പർ സ്റ്റാർ

പ്രമുഖ ഡിജിറ്റൽ മാർക്കറ്റിങ് കൺസൾട്ടായ അമിത് പഞ്ചലാണ് ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്.  മണിപ്പൂർ ഇംഫാലിലെ ഡെപ്യൂട്ടി എസ്പിയായ റാട്ടാന നാസെപ്പത്തിന്റെയും അച്ഛന്റെയും ചിത്രമാണ് ഇപ്പോൾ വൈറൽ ആകുന്നത്.  

പിതാവ് യൂണിഫോമിലെ നക്ഷത്രങ്ങൾ എണ്ണുമ്പോൾ പിതാവിന്റെ കണ്ണുകളിലെ നക്ഷത്രങ്ങൾ കാണുന്ന മകൾ എന്ന കുറിപ്പോടെയാണ് ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്.  

 

 

Trending News