Viral News: തീപ്പെട്ടിയ്ക്കുള്ളില്‍ ഒതുങ്ങും ഈ പട്ടുസാരി..! വില കേട്ട് ഞെട്ടണ്ട

അസാമാന്യമായ നെയ്ത്ത് വൈദഗ്ധ്യം പ്രകടിപ്പിച്ച് തെലങ്കാനയിലെ ഒരു യുവ കൈത്തറി നെയ്ത്തുകാരൻ...  ഇദ്ദേഹം നെയ്ത സാരി ഒരു തീപ്പെട്ടിയില്‍ ഒതുക്കാം എന്നതാണ് സാരിയുടെ പ്രത്യേകത..!!

Written by - Zee Malayalam News Desk | Last Updated : Jan 13, 2022, 02:32 PM IST
  • അസാമാന്യമായ നെയ്ത്ത് വൈദഗ്ധ്യം പ്രകടിപ്പിച്ച് തെലങ്കാനയിലെ ഒരു യുവ കൈത്തറി നെയ്ത്തുകാരൻ
  • രാജണ്ണ സിർസില്ല ജില്ലക്കാരനായ നല്ല വിജയ് നെയ്ത സാരി ഒരു തീപ്പെട്ടിയില്‍ ഒതുക്കാം എന്നതാണ് സാരിയുടെ പ്രത്യേകത..!!
Viral News: തീപ്പെട്ടിയ്ക്കുള്ളില്‍ ഒതുങ്ങും ഈ പട്ടുസാരി..! വില കേട്ട് ഞെട്ടണ്ട

Hyderabad: അസാമാന്യമായ നെയ്ത്ത് വൈദഗ്ധ്യം പ്രകടിപ്പിച്ച് തെലങ്കാനയിലെ ഒരു യുവ കൈത്തറി നെയ്ത്തുകാരൻ...  ഇദ്ദേഹം നെയ്ത സാരി ഒരു തീപ്പെട്ടിയില്‍ ഒതുക്കാം എന്നതാണ് സാരിയുടെ പ്രത്യേകത..!!

 തീപ്പെട്ടിയിൽ സൂക്ഷിക്കാവുന്ന ഈ പട്ടുസാരി രാജണ്ണ സിർസില്ല ജില്ലക്കാരനായ നല്ല വിജയ് ആണ് ഈ പട്ടുസാരി നെയ്തത്. കൈകൊണ്ട്  നെയ്തെടുത്ത ഈ സാരി പൂര്‍ത്തിയാക്കാന്‍  കുറഞ്ഞത്‌ രണ്ടാഴ്ച സമയം, വേണ്ടിവന്നു. നെയ്ത്തുകരനായ തന്‍റെ പിതാവിന്‍റെ പാതയില്‍ കുടുംബ പാരമ്പര്യം  പുന്തുടരുകയാണ്  നല്ല വിജയ്.

കൈകൊണ്ട് നെയ്തെടുത്ത ഈ സാരിയ്ക്ക് 12,000 രൂപയാണ് വില.  അതേസമയം, ഈ സാരി യന്ത്രങ്ങളില്‍ നെയ്തെടുത്താല്‍  മൂന്നു ദിവസംകൊണ്ട് പൂര്‍ത്തിയാക്കാം, വിലയും കുറയും. ഇത്തരം സാരി മെഷീനില്‍ നെയ്തെടുത്താല്‍ അതിന് 8,000 രൂപയേ വില വരൂ.

സംസ്ഥാനതലത്തില്‍ നടന്ന ചടങ്ങില്‍ നല്ല വിജയ്‌ താന്‍  കൈകൊണ്ട് നെയ്ത സാരി പ്രദര്‍ശിപ്പിച്ചു. സംസ്ഥാന മന്ത്രിമാരായ കെ. താരക രാമറാവു, പി. സബിത ഇന്ദ്രറെഡ്ഡി, വി. ശ്രീനിവാസ് ഗൗഡ്, എറബെല്ലി ദയാകർ റാവു എന്നിവർ ചടങ്ങില്‍ പങ്കെടുത്തിരുന്നു.  നെയ്ത്തുകാരന്‍റെ  നൂതനാശയങ്ങൾക്ക് എല്ലാ സഹായവും സര്‍ക്കാര്‍  ഉറപ്പുനല്‍കി.  

സംസ്ഥാന സർക്കാർ നൽകുന്ന പിന്തുണകൊണ്ട് സിർസില്ലയിലെ കൈത്തറി മേഖലയില്‍ ഒട്ടേറെ മാറ്റങ്ങള്‍ വന്നതായി നല്ല വിജയ്‌ പറഞ്ഞു. സിർസില്ലയിലെ നെയ്ത്തുകാർ അത്യാധുനിക സാങ്കേതിക വിദ്യകളും ആധുനിക ഉപകരണങ്ങളും ഉപയോഗിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. 

ഇതാദ്യമല്ല  നല്ല വിജയ്‌  കൈത്തറിയിൽ വ്യത്യസ്തങ്ങളായ സാരികൾ നെയ്യുന്നത്.  മുന്‍പ് ഇത്തരത്തില്‍ നെയ്തെടുത്ത സാരി  വിജയ്‌  2017 ലെ ലോക തെലുങ്ക് സമ്മേളനത്തിൽ പ്രദർശിപ്പിച്ചിരുന്നു. 

2015 ൽ ഒബാമ ദമ്പതികൾ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ പ്രഥമവനിത മിഷേൽ ഒബാമയ്ക്ക് അദ്ദേഹം സൂപ്പർ ഫൈൻ സിൽക്ക് കൊണ്ട് നിർമ്മിച്ച സാരി സമ്മാനിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News