ബസിനുള്ളിൽ വിദ്യാർഥികൾ മദ്യപിക്കുന്ന വീഡിയോ വൈറലായതിനെ (Viral Video) തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. തമിഴ്നാട്ടിലെ ചെങ്കൽപെട്ടിൽ നിന്നുള്ള ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചെങ്കൽപേട്ടിലെ സർക്കാർ സ്‌കൂളിൽ പഠിക്കുന്ന ഒരുകൂട്ടം വിദ്യാർഥികളാണ് ഓടുന്ന ബസിൽ നിന്ന് കൊണ്ട് ബിയർ കുടിക്കുന്നത്.
ചെങ്കൽപട്ടിൽ നിന്ന് തച്ചൂരിലേക്ക് പോവുകയായിരുന്ന ബസിൽ പ്ലസ് ടു വിദ്യാർഥികൾ ബിയർ കുടിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇവർക്ക് പുറമേ മദ്യപിച്ചെത്തിയ ഒരാൾ ബസിൽ ബഹളം വയ്ക്കുന്നതും വൈറലായ വീഡിയോയിൽ കാണാം. വിദ്യാർഥികളിൽ ഒരാൾ പകർത്തിയ വീഡിയോ ആണ് സമൂഹമാദ്ധ്യമത്തിൽ വൈറലായതെന്നാണ് കരുതപ്പെടുന്നത്.
Also Read: അന്യഗ്രഹ ജീവിയോ, മുള്ളൻപന്നിയോ; സോഷ്യൽ മീഡിയയിൽ വൈറലായി ഒരു ഒപ്പ്...
വിദ്യാർഥികൾ തമ്മിൽ തമ്മിൽ ബിയർ കൈമാറുന്നതും മറ്റ് യാത്രക്കാർ കുട്ടികളെ നോക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ വൈറലായതോടെ വിദ്യാഭ്യാസ വകുപ്പ് ഇടപെടുകയും കുട്ടികളെ വിളിച്ചുവരുത്തി താക്കീത് നൽകിയതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പൂർത്തിയായ ശേഷം ഉചിതമായ നടപടിയെടുക്കുമെന്നും പോലീസ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...