Brother Marries Own Sister: സ്വന്തം സഹോദരിയെ വിവാഹം കഴിച്ച് സഹോദരന്‍, കാരണമറിഞ്ഞാല്‍ ഞെട്ടും.

രാജ്യത്തെ ജനങ്ങളുടെ ഉന്നമനത്തിനായാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകള്‍  വിവിധ പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കുന്നത്. എന്നാല്‍,  ഇത്തരം പദ്ധതികളുടെ ദുരുപയോഗവം ഏറെയാണ്‌...

Written by - Zee Malayalam News Desk | Last Updated : Dec 17, 2021, 10:38 AM IST
  • വിചിത്രമായ ഒരു സംഭവത്തിൽ, ഒരാൾ സ്വന്തം സഹോദരിയെ വിവാഹം കഴിച്ചു. ഒരു സമൂഹ വിവാഹ പരിപാടിയിലാണ് സംഭവം.
  • സാമൂഹ്യക്ഷേമ വകുപ്പ് നടത്തുന്ന മുഖ്യമന്ത്രി സമൂഹിക് വിവാഹ യോജന പദ്ധതിയിൽ (Mukhyamantri Samoohik Vivaah Yojana) നിന്ന് പണവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതിനുവേണ്ടിയാണ് ഇയാള്‍ ഈ സാഹസത്തിന് മുതിര്‍ന്നത്.
Brother Marries Own Sister: സ്വന്തം സഹോദരിയെ വിവാഹം കഴിച്ച് സഹോദരന്‍, കാരണമറിഞ്ഞാല്‍ ഞെട്ടും.

Lucknow: രാജ്യത്തെ ജനങ്ങളുടെ ഉന്നമനത്തിനായാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകള്‍  വിവിധ പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കുന്നത്. എന്നാല്‍,  ഇത്തരം പദ്ധതികളുടെ ദുരുപയോഗവം ഏറെയാണ്‌...

ഇത്തരം പദ്ധതികളുടെ പ്രയോജനം ലഭിക്കാന്‍ ആളുകള്‍ പല അടവുകളും  പയറ്റാറുണ്ട്. 
എന്നാല്‍, ഉത്തര്‍ പ്രദേശില്‍ നിന്നും പുറത്തുവന്ന ഈ വാര്‍ത്ത നിങ്ങളെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കും.  വിചിത്രമായ ഒരു സംഭവത്തിൽ,  ഒരാൾ സ്വന്തം സഹോദരിയെ വിവാഹം കഴിച്ചു.  ഒരു സമൂഹ വിവാഹ പരിപാടിയിലാണ് സംഭവം.  വിവാഹത്തിന്‍റെ കാരണമറിഞ്ഞാല്‍  നിങ്ങള്‍ ഞെട്ടും.  സാമൂഹ്യക്ഷേമ വകുപ്പ് നടത്തുന്ന മുഖ്യമന്ത്രി സമൂഹിക് വിവാഹ യോജന പദ്ധതിയിൽ  (Mukhyamantri Samoohik Vivaah Yojana) നിന്ന് പണവും മറ്റ് ആനുകൂല്യങ്ങളും  ലഭിക്കുന്നതിനുവേണ്ടിയാണ്   ഇയാള്‍ ഈ സാഹസത്തിന് മുതിര്‍ന്നത്. 

Also Read: കാമുകിയുടെ ഭർത്താവിനെ കണ്ട് ഫ്ലാറ്റിൽ നിന്ന് താഴേക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം

സാമൂഹ്യക്ഷേമ വകുപ്പ് നടത്തുന്ന മുഖ്യ മന്ത്രി സമൂഹിക് വിവാഹ യോജന പദ്ധതിയിലൂടെ വിവാഹിതരാകുന്ന   ദമ്പതികള്‍ക്ക്  വീട്ടുപകരണങ്ങൾക്ക് പുറമെ 35,000 രൂപ ധനസഹായവും  സംസ്ഥാന സർക്കാർ നൽകുന്നു. പദ്ധതിയുടെ വിശദാംശങ്ങൾ അനുസരിച്ച്, വധുവിന്‍റെ ബാങ്ക് അക്കൗണ്ടിൽ 20,000 രൂപ നിക്ഷേപിക്കുകയും 10,000 രൂപയുടെ സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.   

വിവാദമായ ഈ സംഭവം നടന്നത് കഴിഞ്ഞ ഡിസംബർ 11നാണ്.  ഫിറോസാബാദിലെ തുണ്ട്‌ലയിൽ വച്ചാണ് സമൂഹവിവാഹം നടന്നത്, നാട്ടുകാർ വിവാഹിതരായ ദമ്പതികളെ സഹോദരനും സഹോദരിയുമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിൽ നിന്നുള്ള വീഡിയോകളും ഫോട്ടോകളും പ്രചരിക്കാൻ തുടങ്ങിയതോടെ, വിവാഹിതരായ ദമ്പതികളിൽ ഒരാള്‍ സഹോദരനും സഹോദരിയും ആണെന്ന് ഗ്രാമവാസികൾ തിരിച്ചറിയുകയായിരുന്നു.  

തുണ്ട്‌ല ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസിന്‍റെ പരിസരത്ത് സംഘടിപ്പിച്ച പരിപാടിയിൽ മറ്റ് 51 ദമ്പതികളാണ് വിവാഹിതരായത്.  

അതേസമയം, സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ നടപടിയെടുക്കുമെന്ന് തുണ്ട്ല ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ നരേഷ് കുമാർ പറഞ്ഞു.  സഹോദരനെതിരെ FIR രജിസ്റ്റർ ചെയ്തു. ഇയാളുടെ ആധാര്‍ കാര്‍ഡ്  പരിശോധിക്കുകയും ചെയ്തു. പദ്ധതി പ്രകാരം 'ദമ്പതികൾക്ക്' നൽകിയ വീട്ടുപകരണങ്ങളും  പണവും തിരികെയെടുക്കുകയും ചെയ്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News