11 ലക്ഷത്തിൻറെ കാർ നന്നാക്കാൻ ചിലവ് 22 ലക്ഷം;ബില്ല് കണ്ട് ഉടമ ഞെട്ടി

 11 ലക്ഷം രൂപ ചിലവായ ഫോക്‌സ്‌വാഗൺ പോളോ ഹാച്ച്ബാക്കാണ് കഥയിലെകാർ

Written by - Zee Malayalam News Desk | Last Updated : Oct 3, 2022, 12:42 PM IST
  • വണ്ടി നൽകി ഏകദേശം 20 ദിവസത്തിന് ശേഷമാണ് സർവീസ് സെന്റർ എസ്റ്റിമേറ്റ് അയച്ചത്
  • 22 ലക്ഷം രൂപയുടെ ബില്ല് കണ്ട് അനിരുദ്ധ് കണ്ണ് തള്ളിപ്പോയി
  • കേടുപാടുകൾ സംബന്ധിച്ച രേഖകൾ നൽകാൻ പിന്നെയും തുക
11 ലക്ഷത്തിൻറെ കാർ നന്നാക്കാൻ ചിലവ് 22 ലക്ഷം;ബില്ല് കണ്ട് ഉടമ ഞെട്ടി

"അതിനങ്ങ് വില പറഞ്ഞേക്ക്"  വാടകക്ക് എടുത്താൽ മുതലാവില്ലെന്ന് കണ്ടാൽ ഏറ്റവും അവസാനം ഒരു വസ്തുവിന് ആളുകൾ കൽപ്പിക്കുന്ന അവസാന വാക്കാണത്. ഇവിടെ പക്ഷെ കഥ അൽപ്പം വ്യത്യാസമാണ്. ബെഗളൂരുവിലാണ് സംഭവം. ഒരു കാർ നന്നാക്കാൻ ഒരു വർക്ക്ഷോപ്പുകാരൻ ഉടമയ്ക്ക് നൽകിയ ബില്ലാണ് വൈറലായത്.

 11 ലക്ഷം രൂപ ചിലവായ ഫോക്‌സ്‌വാഗൺ പോളോ ഹാച്ച്ബാക്കാണ് കഥയിലെകാർ.ബെഗളൂരുവിലെ സർവീസ് സെന്ററിൽ അറ്റകുറ്റപ്പണിക്ക് എത്തിച്ച വണ്ടിക്ക് ഷോറൂംകാർ കൊടുത്ത് എസ്റ്റിമേറ്റ്  22 ലക്ഷം രൂപ ആയിരുന്നു.അനിരുദ്ധ് ഗണേഷ് എന്നൊരാളാണ് ഇത് സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വെച്ചത്.അടുത്തിടെ ബെംഗളൂരുവിലുണ്ടായ വെള്ളപ്പൊക്കത്തിൽ തന്റെ കാറിന് കേടുപാടുകൾ സംഭവിച്ചതായി അദ്ദേഹം പറയുന്നു. കാർ പൂർണ്ണമായും വെള്ളത്തിൽ മുങ്ങിയത്രെ തുടർന്ന് അദ്ദേഹം തന്റെ വാഹനവുമായി വൈറ്റ്ഫീൽഡിലെ ഫോക്‌സ്‌വാഗൺ ആപ്പിൾ ഓട്ടോയിലേക്ക് എത്തി.

ALSO READ: Viral Video : പാട്ടിനൊത്ത് ഡാൻസ് കളിക്കുന്ന തത്ത; വീഡിയോ വൈറൽ

വണ്ടി നൽകി ഏകദേശം  20 ദിവസത്തിന് ശേഷം, സർവീസ് സെന്റർ എസ്റ്റിമേറ്റ് അയച്ചു. 22 ലക്ഷം രൂപയുടെ ബില്ല് കണ്ട് അനിരുദ്ധ് കണ്ണ് തള്ളിപ്പോയി. ഏതായാലും ഇൻഷുറൻസ് ഉള്ളതിനാൽ ടോട്ടൽ ലോസ് വിഭാഗത്തിൽ അത് ഇൻഷുറൻസ് കമ്പനി തന്നെ നൽകുമത്രെ. എന്നാൽ കഥ അവിടെയും തീർന്നില്ല. 22 ലക്ഷം രൂപയ്ക്ക് പുറമെ പിന്നെയും ആയിരം കൂടി നൽകണമെന്ന് അനിരുദ്ധിനോട് ഷോറൂമിൽ നിന്നും പറഞ്ഞു.

വാഹനത്തിന് സംഭവിച്ച കേടുപാടുകൾ സംബന്ധിച്ച രേഖകൾ നൽകാൻ ഇത് ആവശ്യമാണെന്നായിരുന്നു  മറുപടി. കൂടാതെ കാർ കയ്യിലെത്താൻ  44,840 രൂപ കൂടി അടക്കമമെന്നും ഷോറൂമിൽ നിന്ന് അറിയിച്ചതോടെ അനിരുദ്ധ് പ്രശ്നമുണ്ടാക്കി.പിന്നീട്, ഫോക്‌സ്‌വാഗൺ ഇന്ത്യയുമായി സംസാരിച്ചതിന് ശേഷം, ഫീസ് 5,000 ആണെന്ന് അദ്ദേഹം മനസ്സിലാക്കി, അത് ഒടുവിൽ അടച്ചു. പ്രശ്നം പരിഹരിച്ചു.

ALSO READ : ഇഎംഐ ഒരുപാട് അടയ്ക്കേണ്ടി വരും! റിപ്പോ നിരക്ക് ഉയർത്തിയതിന് പിന്നാലെ വായ്പ പലിശ നിരക്ക് വർധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്

ടോട്ടൽ ലോസ് കേസുകളിൽ കാർ ഉടമകൾ 5000 രൂപ കൂടി ഷോറൂമുകളിൽ നൽകണമെന്നും ഫോക്സ് വാഗൺ ഇന്ത്യ വക്താവ് പറയുന്നു.സെപ്തംബർ 26ന് ഒടുവിൽ തന്റെ കാർ തിരികെ ലഭിച്ചെന്ന് ഗണേഷും വ്യക്തമാക്കി.ബാംഗ്ലൂരിലുടനീളം ഫോക്സ് വാഗൺ ഒരേ നിരക്കാണ് ഈടാക്കുന്നതെന്നും ഗണേഷം ലിങ്ക്ഡ് ഇന്നിൽ പങ്ക് വെച്ചു. പോസ്റ്റ് വൈറലായതോടെ നൂറുകണക്കിന് കമന്റുകളാണ് ലേഖനത്തിന് ലഭിച്ചത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News