Manipur Violence: മണിപ്പൂരിൽ വീണ്ടും സംഘർഷം; ഇംഫാലിൽ കർഫ്യൂ, സൈന്യത്തെ നിയോ​ഗിച്ചു

സംഘർഷത്തെ തുടർന്ന് ഇംഫാലിൽ വീണ്ടും കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടുതൽ സൈന്യത്തെ സ്ഥലത്ത് നിയോ​ഗിച്ചിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : May 22, 2023, 05:43 PM IST
  • വീണ്ടും സംഘർഷം ഉടലെടുത്തതിനെ തുടർന്ന് കൂടുതൽ സൈന്യത്തെ സ്ഥലത്ത് നിയോ​ഗിച്ചിട്ടുണ്ട്.
  • ഇംഫാലിൽ ന്യൂ ലംബുലാനെയിൽ ഉപേക്ഷിക്കപ്പെട്ട വീടുകൾക്ക് ചിലർ തീയിട്ടു.
  • സൈന്യം തീയണക്കാൻ ശ്രമിക്കുകയാണ്.
Manipur Violence: മണിപ്പൂരിൽ വീണ്ടും സംഘർഷം; ഇംഫാലിൽ കർഫ്യൂ, സൈന്യത്തെ നിയോ​ഗിച്ചു

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. ഇംഫാലിലെ ന്യൂ ചെക്കോൺ ചന്തയിലാണ് സംഘർഷം ഉണ്ടായത്. ഇതോടെ പ്രദേശത്ത് വീണ്ടും കർഫ്യൂ പ്രഖ്യാപിച്ചു. വീണ്ടും സംഘർഷം ഉടലെടുത്തതിനെ തുടർന്ന് കൂടുതൽ സൈന്യത്തെ സ്ഥലത്ത് നിയോ​ഗിച്ചിട്ടുണ്ട്. ഇംഫാലിൽ ന്യൂ ലംബുലാനെയിൽ ഉപേക്ഷിക്കപ്പെട്ട വീടുകൾക്ക് ചിലർ തീയിട്ടു. സൈന്യം തീയണക്കാൻ ശ്രമിക്കുകയാണ്. 

ഭൂ​രി​പ​ക്ഷം വ​രു​ന്ന മെ​യ്തേ​യി സ​മു​ദാ​യ​ത്തിന് പട്ടികവർഗ പദവി നൽകിയതിനെ ചൊല്ലി ഈ മാസം ആദ്യം മണിപ്പൂരിൽ പ്രതിഷേധവും സംഘർഷവും രൂക്ഷമായിരുന്നു. ഗോത്ര വിഭാഗങ്ങളും ഗ്രോത വിഭാഗങ്ങളല്ലാത്തവരും തമ്മിലാണ് സംഘർഷ നടക്കുന്നത്. ജനസംഖ്യയുടെ 64 ശതമാനമത്തോളം വരുന്ന ഗ്രോത്രതര വിഭാഗമാണ് മെയ്തെയ്. ഇവർ ഭൂരിഭാഗവും ഹിന്ദു സമുദായത്തില്‍പ്പെട്ടതാണ്. 35 ശതമാനത്തോളം വരുന്ന നാഗ, കുക്കി വിഭാഗത്തിലുള്ള ഗോത്ര വിഭാഗക്കാർ ഭൂരിഭാഗവും ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടവരാണ്.

Also Read: Train Ticket Update: ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്‌താല്‍ കനത്ത പിഴ...!!

വിവാദം നിലനിൽക്കെ മെയ്തെയ് വിഭാഗത്തെ പട്ടികവർഗ വിഭാഗത്തില്‍പെടുത്താനുള്ള ആവശ്യത്തെ ഹൈക്കോടതി പിന്തുണയ്ക്കുകയും അതിനായുള്ള നടപടികളെടുക്കാൻ സർക്കാരിനോട് ആവശ്യപ്പെടുകയു ചെയ്തതിരുന്നു. ഇതോടെ നാഗ, കുക്കി വിഭാഗത്തിലുള്ളവർ പ്രതിഷേധവുമായി എത്തി. പിന്നീട് ഇത് വലിയ സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. സംഘർഷത്തിൽ നിരവധി വീടുകളും ആരാധാനാലയങ്ങളും വാഹനങ്ങളും എല്ലാം അഗ്നിക്കിരയായി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News