മുംബൈ: ടിവി ഷോയില്‍ സഹ ജഡ്ജിനോട് അശ്ലീല കമന്റ് പറഞ്ഞ അക്ഷയ് കുമാര്‍ വിവാദത്തില്‍. ഒരു ഹിന്ദി ചാനലില്‍ കോമഡി റിയാലിറ്റി ഷോയുടെ അവതാരകനാണ് അക്ഷയ്. ഈ ഷോയിലെ ജഡ്ജിയായ മല്ലിക ദൂബേയോടാണ് അക്ഷയ് അശ്ലീല പരാമര്‍ശം നടത്തിയത്.
ഹിന്ദി ചാനലായ സ്റ്റാര്‍ പ്ലസിന്റെ 'ദി ഗ്രേറ്റ് ഇന്ത്യന്‍ ലാഫ്ടര്‍ ചലഞ്ച്' എന്ന പരിപാടിയിലാണ് അക്ഷയ് കുമാരിന്റെ വിവാദ കമന്റ്. ഷോയില്‍ അദ്ദേഹം സഹപ്രവര്‍ത്തകയായ മല്ലിക ദുബേയോട് 'ആപ് ബെല്‍ ബജാവോ,മെ ആപ്കോ ബജാത്താ ഹൂം' എന്ന് പറഞ്ഞതാണ് വിവാദത്തിനിടയായത്. ഇതിനെതിരെ മല്ലികയുടെ പിതാവും, പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ വിനോദ് ദൂബെയാണ് രംഗത്ത് വന്നത്. ഫേസ്ബുക്ക് പോസ്റ്റിലാണ് വിനോദ് ദൂബെ ചാനലിനെതിരെയും അക്ഷയ് കുമാറിനെതിരെയും രംഗത്ത് എത്തിയത്. ചാനലില്‍ നിന്ന് മാപ്പ് ഞാന്‍ പ്രതീക്ഷിക്കുന്നില്ല, അവര്‍ അത് പ്രക്ഷേപണം ചെയ്യില്ലായിരിക്കാം. എന്നാല്‍ അക്ഷയ് കുമാര്‍ മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ മല്ലികയും ഈ കമന്റിനെതിരെ രംഗത്ത് എത്തിയിരുന്നു.