കല്യാണ ചടങ്ങിനിടെ വധുവിൻറെ നാല് റൗണ്ട്‌ വെടിവെയ്പ്പ്; സംഭവം പുലിവാലായി

വീഡിയോ ക്ലിപ്പ് വൈറലായതോടെ പോലീസും ഇവർക്കെതിരെ നടപടിക്ക് ഒരുങ്ങുകയാണ്,വരനൊപ്പം വേദിയിലുണ്ടായിരുന്ന ഒരാളാണ് തോക്ക് കൈമാറിയത്

Written by - Zee Malayalam News Desk | Last Updated : Apr 10, 2023, 05:54 PM IST
  • അതേസമയം വരൻ പരിഭ്രമത്തോടെ മുന്നോട്ട് നോക്കുന്നതും വീഡിയോയിലുണ്ട്
  • സ്ത്രീ പിന്നീട് റിവോൾവർ പുരുഷന് തിരികെ നൽകുന്നുണ്ട്
  • വീഡിയോയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു
കല്യാണ ചടങ്ങിനിടെ വധുവിൻറെ നാല് റൗണ്ട്‌ വെടിവെയ്പ്പ്; സംഭവം പുലിവാലായി

ലഖ്‌നൗ: വിവാഹ ചടങ്ങിനിടെ റിവോൾവറിൽ വെടിയുതിർത്ത വധുവാണ് ഇത്തവണ പുലാവാല് പിടിച്ചത്, വരനൊപ്പം സ്റ്റേജിൽ ഇരിക്കുന്ന യുവതി അഞ്ച് സെക്കൻഡിനുള്ളിൽ നാല് റൗണ്ടാണ് വെടിയുതിർത്തത്. ഉത്തർപ്രദേശിലെ ഹത്രാസിലാണ് സംഭവം.

വീഡിയോ ക്ലിപ്പ് വൈറലായതോടെ പോലീസും ഇവർക്കെതിരെ നടപടിക്ക് ഒരുങ്ങുകയാണ്.  വരനൊപ്പം വേദിയിലുണ്ടായിരുന്ന ഒരാളാണ് തോക്ക് കൈമാറിയത്. സ്‌ത്രീ മുകളിലേക്ക് നോക്കുകയും തോക്കിൽ നിന്ന് നാല് തവണ വെടിയുതിർക്കുകയും ചെയ്യുന്നു, അതേസമയം വരൻ പരിഭ്രമത്തോടെ മുന്നോട്ട് നോക്കുന്നതും വീഡിയോയിലുണ്ട്. 

സ്ത്രീ പിന്നീട് റിവോൾവർ പുരുഷന് തിരികെ നൽകുന്നു,  ഹത്രാസ് ജംഗ്ഷൻ ഏരിയയിലെ സേലംപൂർ ഗ്രാമത്തിലെ ഗസ്റ്റ് ഹൗസിൽ വെച്ചായിരുന്നു വിവാഹ ചടങ്ങ്. തുടർനടപടികൾക്കായി പോലീസ് വീഡിയോ പരിശോധിച്ചുവരികയാണ്.ദമ്പതികൾ പരസ്പരം മാല ഇടുന്നതും ബന്ധുക്കളിൽ നിന്ന് അനുഗ്രഹം തേടുന്നതും ഫോട്ടോകൾക്ക് പോസ് ചെയ്യുന്നതുമെല്ലാമുണ്ട്. ഇതിനിടയിലാണ് സംഭവം.

 

വീഡിയോയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വധുവിന്റെ കുടുംബാംഗങ്ങളെ ഉടൻ ചോദ്യം ചെയ്യുമെന്നും ഹത്രാസ് അഡീഷണൽ പോലീസ് സൂപ്രണ്ട് (എഎസ്പി) അശോക് കുമാർ സിംഗ് പറഞ്ഞു. തോക്ക് കൈവശം വെച്ച ആളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

ആഘോഷവേളയിൽ  ഉത്തരേന്ത്യയിലുണ്ടാകുന്ന  വെടിവയ്പ്പ് സ്ഥിരമാണ്. പൊതുയോഗങ്ങൾ, ആരാധനാലയങ്ങൾ, വിവാഹം, മറ്റ് ചടങ്ങുകൾ എന്നിവിടങ്ങളിൽ ലൈസൻസുള്ള തോക്കുകൾ ഉപയോഗിച്ച് പോലും ആഘോഷപൂർവ്വം വെടിയുതിർക്കുന്നത് രണ്ട് വർഷം തടവോ ഒരു ലക്ഷം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാക്കാൻ 2019 ഡിസംബറിൽ ആയുധ നിയമം കേന്ദ്രം ഭേദഗതി ചെയ്തിരുന്നു . ആർക്കും പരിക്കില്ലെങ്കിലും കേസെടുക്കാം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News