UP Elections 2022: തുടർഭരണം ഉറപ്പിക്കാൻ ചാണക്യ തന്ത്രങ്ങളുമായി അമിത്‌ ഷാ ഇന്ന് യുപിയിലേക്ക്

UP Election 2022: ഉത്തർപ്രദേശിനെ വീണ്ടും കൈപ്പിടിയിലൊതുക്കാൻ  ചാണക്യ തന്ത്രങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് സംസ്ഥാനത്തെത്തും.

Written by - Zee Malayalam News Desk | Last Updated : Jan 22, 2022, 07:27 AM IST
  • ഉത്തർപ്രദേശിനെ വീണ്ടും കൈപ്പിടിയിലൊതുക്കാൻ അമിത് ഷാ
  • നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് അദ്ദേഹം പ്രചാരണത്തിനായി യുപിയിൽ എത്തുന്നത്
  • ഇന്ന് വീടുകൾ തോറുമുള്ള ക്യാമ്പയിനായിരിക്കും നടക്കുക
UP Elections 2022: തുടർഭരണം ഉറപ്പിക്കാൻ ചാണക്യ തന്ത്രങ്ങളുമായി അമിത്‌ ഷാ ഇന്ന് യുപിയിലേക്ക്

ന്യൂഡൽഹി: UP Election 2022: ഉത്തർപ്രദേശിനെ വീണ്ടും കൈപ്പിടിയിലൊതുക്കാൻ  ചാണക്യ തന്ത്രങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (Amit Shah) ഇന്ന് സംസ്ഥാനത്തെത്തും. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് അദ്ദേഹം പ്രചാരണത്തിനായി യുപിയിൽ എത്തുന്നത്. 

ഇന്ന് വീടുകൾ തോറുമുള്ള ക്യാമ്പയിനായിരിക്കും നടക്കുക എന്നാണ് റിപ്പോർട്ട്.  അമിത് ഷാ (Amit Shah) ഇന്നെത്തുക പടിഞ്ഞാറൻ യുപിയിലെ കൈരാന മണ്ഡലത്തിലാണ്.  സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കിയ സാഹചര്യത്തിലാണ് വീട് വീടാന്തരം കയറിയുള്ള പ്രചാരണത്തിന് പാർട്ടി ഒരുങ്ങുന്നത്. 

Also Read: Mission UP 2022: ഉത്തര്‍ പ്രദേശില്‍ തുടര്‍ ഭരണം ഉറപ്പിക്കാന്‍ അമിത് ഷാ, നേതാക്കളുമായി നിര്‍ണ്ണായക ചര്‍ച്ച

ഷാംലി, ഭാഗ്പത്,എന്നിവിടങ്ങളിലെ പാർട്ടി പ്രവർത്തകരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഒപ്പം മീററ്റിലെ പ്രമുഖ വ്യക്തികളുമായും അമിത്ഷാ (Amit Shah) ആശയവിനിമയം നടത്തും. അഞ്ചു സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് നിർണ്ണായകം യുപി തിരഞ്ഞെടുപ്പാണ്.

ഇസ്ലാമിക ഭീഷണിയുടെ പുറത്ത് നിരവധി ഹിന്ദു കുടുംബങ്ങൾ കൂട്ടപ്പലായനം ചെയ്ത കൈരാനയിൽ അമിത് ഷാ എത്തുന്നത് ഏറെ രാഷ്‌ട്രീയ പ്രാധാന്യമുണ്ടെന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. ഇവിടുത്തെ നാട്ടുകാരുടേയും കച്ചവടക്കാരുടേയും പ്രധാന ആവശ്യം വീണ്ടും ബിജെപി (BJP) തന്നെ അധികാരത്തിലേറണമെന്നാണ്. ഒരുപക്ഷെ സമാജ് വാദി പാർട്ടിയാൻ വരുന്നതെങ്കിൽ തങ്ങൾക്ക് നാട്ടിൽ നിന്നും പലായനം ചെയ്യേണ്ടി വരുമെന്നാണ് ഇവിടുള്ളവർ പറയുന്നത്.

Also Read: Viral Video: മുങ്ങി മരണത്തിൽ നിന്നും മാനിനെ രക്ഷിച്ച് നായ! 

ഇതിനിടയിൽ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള (UP Election 2022) നാലാമത്തെ പട്ടിക ബിജെപി ഇന്നലെ പുറത്തിറക്കി. ഈ പട്ടികയിൽ 85 സ്ഥാനാർത്ഥികളുടെ പേരുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻ മന്ത്രി രാംവീർ ഉപാധ്യായ യുപിയിലെ സദാബാദ് സീറ്റിൽ നിന്നും ബിജെപിയ്ക്ക് വേണ്ടി മത്സരിക്കും.  മുൻ കോൺഗ്രസ് എംഎൽഎ അദിതി സിംഗ് റായ്ബറേലിയിൽ ബിജെപിക്ക് വേണ്ടി മത്സരിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News