ഓഫീസിലെ ഉദ്യോഗസ്ഥർക്ക് കൊവിഡ്; യുപി മുഖ്യമന്ത്രി ഐസൊലേഷനിൽ

അദ്ദേഹവുമായി സമ്പർക്കമുള്ള ചില ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.  ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.   

Written by - Zee Malayalam News Desk | Last Updated : Apr 14, 2021, 08:44 AM IST
  • യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഐസൊലേഷനിൽ
  • ഓഫീസിലെ ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണിത്
  • ഓഫീസിലെ ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന്
ഓഫീസിലെ ഉദ്യോഗസ്ഥർക്ക് കൊവിഡ്; യുപി മുഖ്യമന്ത്രി ഐസൊലേഷനിൽ

Lucknow: ഓഫീസിലെ ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഐസൊലേഷനിൽ.  അദ്ദേഹവുമായി സമ്പർക്കമുള്ള ചില ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.  ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. 

 

 

 ഈ വിവരം മുഖ്യമന്ത്രി (Yogi Adityanath) തന്നെയാണ് ട്വീറ്റിലൂടെ അറിയിച്ചത്. 'ഞാനുമായി സമ്പർക്കത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആ സാഹചര്യത്തിൽ ഒരു മുൻകരുതൽ എന്ന നിലയിൽ സ്വയം ഐസലേറ്റ് ചെയ്യുകയാണെന്നും എല്ലാ ജോലികളും ഡിജിറ്റൽ രീതിയിൽ പൂർത്തിയാക്കുമെന്നുമാണ് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തത്. 

മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള അഭിഷേക് കൗഷിക് എന്നിവർ ഉൾപ്പെടെയുള്ളവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.  നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാളിലെ പ്രചാരണ പരിപാടികളിലടക്കം യോഗി ആദിത്യനാഥ് സജീവമായിരുന്നു.  മാത്രമല്ല ഈ മാസം ആദ്യം അദ്ദേഹം കൊവിഡ് വാക്സിന്‍റെ ആദ്യ ഡോസും സ്വീകരിച്ചിരുന്നു. അടുത്ത ഡോസ് സ്വീകരിക്കാനിരിക്കെയാണ് അദ്ദേഹത്തെ ഐസലേഷനിൽ പ്രവേശിച്ചിരിക്കുന്നത്.

Also Read: Kerala Covid Update : കുതിച്ചുയർന്ന് സംസ്ഥാനത്തെ കോവിഡ്, നാളുകൾക്ക് ശേഷം ഇന്ന് 7000 കടന്ന് കോവിഡ്

ഒരുവിധം നിയന്ത്രണ വിധേയമായിരുന്ന കൊവിഡ് വീണ്ടും രാജ്യത്ത് രൂക്ഷമായിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിദിനം ഒരുലക്ഷത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. മാത്രമല്ല പ്രതിദിന കോവിഡ് കണക്കിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഉത്തർപ്രദേശ്.  ഇവിടെ കഴിഞ്ഞ ദിവസം മാത്രം  രോഗം സ്ഥിരീകരിച്ചത് 18021 പേർക്കാണ്.  

പ്രതിദിനകണക്കിൽ മുന്നിൽ നില്‍ക്കുന്ന മഹാരാഷ്ട്രയിൽ ഇന്നലെ സ്ഥിരീകരിച്ചത് 60,212 കേസുകളും 281 മരണവുമാണ്.    സംസ്ഥാനത്തെ ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത് പതിനഞ്ചു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News