UK Coronavirus Variant: 5 പേര്‍ക്ക് കൂടി ജനിതക മാറ്റം വന്ന വൈറസ്, രോഗ ബാധിതരുടെ എണ്ണം 25 ആയി

ജനിതക മാറ്റം വന്ന വൈറസ്  ബാധ  ഇന്ത്യയില്‍ വര്‍ദ്ധിക്കുന്നു. ബ്രിട്ടനില്‍നിന്നെത്തിയ 5 പേര്‍ക്കുകൂടി ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചു. 

Written by - Zee Malayalam News Desk | Last Updated : Dec 31, 2020, 09:37 PM IST
  • ജനിതക മാറ്റം വന്ന വൈറസ് ബാധ ഇന്ത്യയില്‍ വര്‍ദ്ധിക്കുന്നു. ബ്രിട്ടനില്‍നിന്നെത്തിയ 5 പേര്‍ക്കുകൂടി ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചു.
  • കൊല്‍ക്കൊത്ത, മീററ്റ്, നോയിഡ എന്നീ സ്ഥലങ്ങളിലാണ് നിലവില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 20 പേര്‍ക്ക് ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചിരുന്നു
UK Coronavirus Variant: 5 പേര്‍ക്ക് കൂടി ജനിതക മാറ്റം വന്ന വൈറസ്, രോഗ ബാധിതരുടെ എണ്ണം 25 ആയി

New Delhi: ജനിതക മാറ്റം വന്ന വൈറസ്  ബാധ  ഇന്ത്യയില്‍ വര്‍ദ്ധിക്കുന്നു. ബ്രിട്ടനില്‍നിന്നെത്തിയ 5 പേര്‍ക്കുകൂടി ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചു. 

പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് 4 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. ഐജിഐബിയിലെ ( ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി) പരിശോധനയിലാണ് മറ്റൊരാള്‍ക്ക് രോഗം കണ്ടെത്തിയത്. ഇതോടെ ഇന്ത്യയില്‍  ജനിതക മാറ്റം വന്ന വൈറസ്  (Corona Virus Variantബാധിതരുടെ എണ്ണം  25 ആയി ഉയര്‍ന്നു.

കൊല്‍ക്കൊത്ത, മീററ്റ്, നോയിഡ എന്നീ സ്ഥലങ്ങളിലാണ് നിലവില്‍ വൈറസ് ബാധ  സ്ഥിരീകരിച്ചിരിയ്ക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 20 പേര്‍ക്ക്  ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചിരുന്നു

ജനിതക മാറ്റം വന്ന കൊറോണ വൈറസ് (Corona Virus) അതിവേഗം  പടരുമെന്നതിനാല്‍  പുതുവത്സരത്തില്‍ കോവിഡ് നിദേശങ്ങള്‍  (കൃത്യമായി പാലിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ നിര്‍ദേശം നല്‍കി.  നിലവില്‍ കേരളത്തിലും മഹാരാഷ്ട്രയിലുമാണ് പ്രതിദിന കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അതേസമയം, രാജ്യത്ത് രോഗമുക്തി നിരക്ക് 96 ശതമാനത്തിന് അടുത്തെത്തി.

ബ്രിട്ടനിലാണ് ജനിതക മാറ്റം വന്ന കൊറോണ വൈറസ്  ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതിവേഗം പടരുന്ന വിധത്തില്‍ കൊറോണ  വൈറസിന് ജനിതക മാറ്റം സംഭവിച്ചത്  ലോകം ആശങ്കേയോടെയാണ് നോക്കി കാണുന്നത്.

Also read: UK Coronavirus Variant: ആശങ്കയില്‍ US, ജനിതകമാറ്റം വന്ന കൊറോണ വൈറസ് അമേരിക്കയിലും

ബ്രിട്ടനില്‍ ഇതിനോടകം 3,000 ല്‍ അധികം  കേസുകളാണ്  റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത്. യൂറോപ്പിലും വെളിയിലുമായി  നിരവധി  രാജ്യങ്ങളില്‍ ജനിതകമാറ്റം വന്ന കൊറോണ വൈറസ്  റിപ്പോര്‍ട്ട്  ചെയ്യപ്പെട്ടു കഴിഞ്ഞു.  ബ്രിട്ടന്  പിന്നാലെ ഡെന്‍മാര്‍ക്ക്, ഓസ്‌ട്രേലിയ, ഇറ്റലി, നെതര്‍ലാന്‍ഡ്‌സ്, സൗത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങളിലും വൈറസിന്‍റെ  പുതിയ വകഭേദം കണ്ടെത്തി. 
 
ജനിതകമാറ്റം വന്ന പുതിയ കൊറോണ വൈറസ് 70 ശതമാനം വ്യാപന ശേഷി കൂടുതലുള്ളവയാണ്. എന്നാല്‍, പുതിയ  കൊറോണ വൈറസ് പെട്ടെന്ന് പകരുന്നതാണെങ്കിലും പഴയതിനോളം മാരകമല്ല എന്നാണ് നിരീക്ഷണങ്ങള്‍.

Zee Hindustan App നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ  ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy

Trending News