ശ്രീനഗർ: Terrorist Arrested: ജമ്മു കശ്മീരിൽ രണ്ട് ഭീകരർ അറസ്റ്റിൽ. ലഷ്‌കർ-ഇ-തൊയ്ബയുടെ ശാഖയാണെന്ന് കരുതപ്പെടുന്ന ദ റെസിസ്റ്റൻസ് ഫ്രണ്ടിന്റെ രണ്ട് തീവ്രവാദികളെയാണ് സുരക്ഷാ സേന ഇന്നലെ പിടികൂടിയത്. ജമ്മുകശ്മീരിലെ ബന്ദിപ്പോരയിൽ നിന്നാണ് ഇവരെ പിടികൂടിയത്.
തെക്കൻ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിൽ താമസിക്കുന്ന ഇമാദ് അമിൻ ചോപാൻ എന്ന ചിതാ ഭായ്, ടൈഗർ എന്ന താഹിർ അഹമ്മദ് ഭട്ട് എന്നിവരെയാണ് സുരക്ഷാ സേന അറസ്റ്റു ചെയ്തത്. ഇവരിൽ നിന്നും ചൈനീസ് നിർമ്മിത പിസ്റ്റൾ, മാഗസിൻ, ഒരു ചൈനീസ് ഗ്രനേഡ്, ഡിറ്റണേറ്ററുകൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. തെക്കൻ കശ്മീരിലെ റെസിസ്റ്റൻസ് ഫ്രണ്ട് മൊഡ്യൂളിനെ പുനരുജ്ജീവിപ്പിക്കാൻ ആയുധങ്ങളും വെടിക്കോപ്പുകളും ശേഖരിക്കാൻ ഭീകരർ അവരുടെ ഹാൻഡ്ലർമാരെ ചുമതലപ്പെടുത്തിയതായി റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
കോവിഡിനെതിരെ പോരാടാന്‍ 'T3' മന്ത്രവുമായി കേന്ദ്ര സര്‍ക്കാര്‍
ചൈനയിലും മറ്റ് നിരവധി രാജ്യങ്ങളിലും കൊറോണ കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കനത്ത ജാഗ്രതയിലാണ്. കോവിഡ് വ്യാപനം തടയുന്നതിനായി സ്വീകരിക്കേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇതിനോടകം IMAയും കേന്ദ്ര സര്‍ക്കാരും പുറത്തിറക്കിയിട്ടുണ്ട്.
Also Read: Jupiter Transit 2023: പുതുവർഷത്തിൽ വ്യാഴം സൃഷ്ടിക്കും വിപരീത രാജയോഗം, ഈ രാശിക്കാരുടെ ഭാഗ്യം ഉണരും!
നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നത ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം, ഇന്ന് വെള്ളിയാഴ്ച കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. വരാനിരിക്കുന്ന ഉത്സവങ്ങളും പുതുവത്സര ആഘോഷങ്ങളും കണക്കിലെടുത്ത് സ്വീകരിക്കേണ്ട നടപടികള്‍ അദ്ദേഹം മന്ത്രിമാരുമായി പങ്കുവച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...