Punjab Congress: പഞ്ചാബിൽ രണ്ട് മന്ത്രിമാര്‍ കൂടി രാജിവെച്ചു, അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

പഞ്ചാബ് കോൺ​ഗ്രസിലെ നിലവിലെ സ്ഥിതി വിലയിരുത്താന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി (Charanjit Singh Channi) അടിയന്തര മന്ത്രിസഭായോഗം വിളിച്ചിരിക്കുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Sep 29, 2021, 08:42 AM IST
  • സിദ്ദുവിനെ പിന്തുണച്ച് പഞ്ചാബില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു.
  • റസിയ സുൽത്താനയും പർഗത് സിംഗുമാണ് രാജിവെച്ചത്.
  • പിസിസി ട്രഷറര്‍ (PCC Treasurer) ഗുല്‍സന്‍ ചഹലും രാജിവെച്ചു.
Punjab Congress: പഞ്ചാബിൽ രണ്ട് മന്ത്രിമാര്‍ കൂടി രാജിവെച്ചു, അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

അമൃത്സര്‍: പഞ്ചാബ് കോൺഗ്രസിന്റെ (Punjab Congress) അധ്യക്ഷ സ്ഥാനത്തിന് നിന്ന് നവ്ജോത് സിങ് സിദ്ദു (Navjot singh sidhu) രാജിവെച്ചതിന് പിന്നാലെ പഞ്ചാബ് മന്ത്രിയഭയിൽ രാജിപെരുമഴ. സിദ്ദുവിനെ പിന്തുണച്ച് പഞ്ചാബില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു (Ministers Resigned). റസിയ സുൽത്താനയും പർഗത് സിംഗുമാണ് രാജിവെച്ചത്. പിസിസി ട്രഷറര്‍ (PCC Treasurer) ഗുല്‍സന്‍ ചഹലും രാജിവെച്ചു. 

പഞ്ചാബ് കോൺ​ഗ്രസിലെ നിലവിലെ സ്ഥിതി വിലയിരുത്താന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി (Charanjit Singh Channi) അടിയന്തര മന്ത്രിസഭായോഗം വിളിച്ചിരിക്കുകയാണ്. മന്ത്രിമാരെ തീരുമാനിച്ചതിൽ ഉൾപ്പെടെ കടുത്ത അതൃപ്തി അറിയിച്ചാണ് പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനം നവ്ജോത് സിംഗ് സിദ്ദു രാജിവച്ചത്. ഒത്തുതീർപ്പുകൾക്ക് വഴങ്ങുന്നത് പഞ്ചാബിന്‍റെ താല്‍പ്പര്യത്തിന് വിരുദ്ധമെന്ന് സിദ്ദു രാജിക്കത്തില്‍ പറയുന്നു. 

Also Read: Navjot Singh Sidhu Resignation : "അയാൾ സ്ഥിരതയില്ലാത്ത വ്യക്തിയാണ്" നവ്ജോത് സിങ് സിദ്ദുവിനെതിരെ അമരീന്ദർ സിങ്

മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിച്ചപ്പോൾ സുഖ്ജീന്ദർ സിംഗ് റന്ധാവയ്ക്ക് ആഭ്യന്തര വകുപ്പ് നല്‍കിയതിനെ സിദ്ദു എതിർത്തിരുന്നു. അഴിമതി ചൂണ്ടിക്കാട്ടി റാണ സുർജിത്ത്, ഭരത് ഭൂഷൺ അസു എന്നിവരെ മന്ത്രിമാരാക്കിയത് തടയാൻ സിദ്ദു ശ്രമിച്ചു. സംസ്ഥാന ഡിജിപി, അഡ്വക്കേറ്റ് ജനറൽ എന്നിവരുടെ നിയമനവും സിദ്ദുവിന്‍റെ നിർദ്ദേശത്തിന് വിരുദ്ധമായിരുന്നു. 

Also Read: Navjot Singh Sidhu പഞ്ചാബ് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെച്ചു

രാജിക്കത്ത് നല്‍കിയ ശേഷം നേതാക്കളുമായി സിദ്ദു ചർച്ചയ്ക്ക് തയ്യാറായില്ല. നാളെ അരവിന്ദ് കെജ്രിവാൾ പഞ്ചാബിൽ എത്തുന്നുണ്ട്. സിദ്ദു ആംആദ്മി പാർട്ടിലേക്ക് പോകുമോ എന്ന അഭ്യൂഹം ശക്തമാണ്.  പ്രശ്നപരിഹാരത്തിന് ശ്രമിക്കും എന്ന പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി വ്യക്തമാക്കി.

Also Read: Navjot Singh Sidhu: കളം നിറഞ്ഞ് കളിച്ച് നവ്‌ജ്യോത് സിംഗ് സിദ്ദു, ഇരുട്ടില്‍ തപ്പി കോണ്‍ഗ്രസ്‌....! കലക്കവെള്ളത്തില്‍ മീന്‍ പിടിയ്ക്കാന്‍ AAP...!! 

അതേസമയം സിദ്ദു (Sidhu) അസ്ഥിരതയുണ്ടാക്കും എന്ന് നേരത്തെ പറഞ്ഞതാണെന്ന് ക്യാപ്റ്റൻ അമരീന്ദർ സിംഗ് (Captain Amarinder Singh) പ്രതികരിച്ചു. ഡൽഹിയിലെത്തിയ (Delhi) അമരീന്ദർ ബിജെപി (BJP) നേതാക്കളെ കാണും എന്ന റിപ്പോർട്ടുകളുണ്ട്. കർഷകസമരം (Farmers Protest) തീർക്കാൻ അമിത് ഷായും ജെപി നദ്ദയും അമരീന്ദർ സിംഗിന്‍റെ സഹായം തേടി എന്നാണ് സൂചന.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News