Mumbai: ചാനൽ റേറ്റിങിൽ തിരിമറി കാണിക്കാൻ Republc TV എഡിറ്റർ ഇൻ ചീഫായ അർണബ് ഗോസ്വാമി പണം നൽകിട്ടുണ്ടെന്ന് BARC മുൻ CEO പാർഥോ ദാസ് ഗുപ്ത. റിപ്പബ്ലിക്കിന് റേറ്റിങ് കൂടുതൽ കാണിക്കാനായി പല തവണകളായി അർണബ് പണം നൽകിയെന്ന് മുംബൈ പൊലീസിന് പാർഥോ ദാസ് ഗുപ്ത് എഴുതി നൽകിയ മൊഴിയിൽ പറയുന്നു. രണ്ട് തവണ വിദേശ യാത്രക്കായി 12,000 ഡോളറും കൂടാതെ മൂന്ന് തവണ നേരിൽ കണ്ട് 40 ലക്ഷം രൂപയുമാണ് അർണബ് തനിക്ക് നൽകിയതെന്ന് ഗുപ്ത് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
TRP തിരിമറിയുമായി കേസിൽ പൊലീസ് പുറത്ത് ചാർജ് ഷീറ്റിലാണ് ഗുപ്തയുടെ മൊഴിയുള്ളത്. 3600 പേജുള്ള കേസ് ഷീറ്റിൽ ബാർക്കിന്റെ ഫോറെൻസിക് റിപ്പോർട്ടും, ദസ്ഗുപ്തയും ഗോസ്വാമിയും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റ് കൂടാതെ ബാർക്കിലെ മുൻ ജീവനക്കാരുടെ മൊഴിയെല്ലാം ചേർത്താണ് ചാർജ് ഷീറ്റ് ഉണ്ടാക്കിയിരിക്കുന്നത്.
ALSO READ: TRP തട്ടിപ്പില്‍ CBI അന്വേഷണം; റിപ്പബ്ലിക് ടിവിയുടെ ഹര്‍ജി സ്വീകരിക്കാതെ സുപ്രീംകോടതി
റിപ്പബ്ലിക്കിനെ (Republic TV) കൂടാതെ ടൈംസ് നൗ തുടങ്ങിയ മറ്റ് ചാനലുകളും ടിആർപി തട്ടിപ്പിൽ പങ്കുണ്ടെന്ന് ബാർക്കിന്റെ ഫോറെൻസിക് റിപ്പോർട്ടിൽ പറയുന്നുണ്ട്. ചാർജ് ഷീറ്റുമായി ബന്ധപ്പെട്ട് ദസ്ഗുപ്തയെ കുടാതെ ബാർക്കിന്റെ മുൻ സിഒഒ റോമിൽ റാംഗാർഹിയ, റിപ്പബ്ലിക്ക് മീഡിയ നെറ്റവർക്കിന്റെ സിഇഒ വികാസ് ഖഞ്ചന്താനി എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആദ്യ ചാർജ് ഷീറ്റിൽ 12 പേർക്കെതിരെയായിരുന്നു കേസ് എടുത്തിരുന്നത്.
ടൈംസ് നൗവിൽ (Times Now) വെച്ച് 2004 മുതൽ അർണബ് ഗോസ്വാമിയെ അറിയാമെന്നും 2013 ദസ്ഗുപ്ത ബാർക്കിൽ പ്രവേശിച്ചതിന് ശേഷമാണ് അർണബ് 2017 ടൈംസ് നൗ വിട്ട് റിപ്പബ്ലിക്ക് ടിവി തുടങ്ങന്നത്. ചാനൽ ആരംഭിക്കുന്നതിന് മുമ്പ് തന്നെ അർണബ് റേറ്റിങ് കിട്ടുന്നതിനുവേണ്ടി സഹായത്തിന് സൂചന നൽകിയിരുന്നുയെന്ന് ഗുപ്തയുടെ മൊഴിയിൽ പറയുന്നു.
ALSO READ: അര്‍ണബ് ഗോസ്വാമിയ്ക്ക് ജാമ്യമില്ല, സെഷന്‍സ് കോടതിയെ സമീപിക്കൂവെന്ന് ഹൈക്കോടതി
ചാനാൽ ആരംഭിച്ചതിന് ശേഷം 2019 വരെ ടിആർപിയിൽ ക്രമിക്കേട് കാണിച്ചതിനെ തുടർന്നാണ് ചാനൽ റേറ്റിങ്ങിൽ ഒന്നാമതായി നിലനിന്നതെന്ന് ദാസ്ഗുപ്ത. റേറ്റിങിൽ ഒന്നാമതമായി നിലനിർത്താൻ സാഹായിച്ചതിന് തന്റെ രണ്ട് വിദേശ യാത്രയ്ക്കായി അർണബ് (Arnab Goswami) 6000 ഡോളർ വീതം നൽകിയെന്ന് ഗുപ്തയുടെ മൊഴിയിൽ പറയുന്നു. കൂടാതെ മുംബൈയിൽ ഹോട്ടലിൽ എത്തി മൂന്ന് തവണകളായി 40 ലക്ഷം രുപയും നൽകിയെന്ന് ഗുപ്ത പൊലീസിനോട് സമ്മതിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...