Tripura Municipal Elections | ത്രിപുരയിൽ വോട്ടെടുപ്പ് പുരോ​ഗമിക്കുന്നു; കനത്ത സുരക്ഷയിൽ പോളിങ് ബൂത്തുകൾ

222 സീറ്റിലേക്കാണ് വോട്ടെടുപ്പ് നടക്കുക. 785 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.

Written by - Zee Malayalam News Desk | Last Updated : Nov 25, 2021, 10:55 AM IST
  • 222 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്
  • വോട്ടെണ്ണൽ നവംബർ 28ന് നടക്കും
  • തെരഞ്ഞെടുപ്പിനായി 644 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്
  • കനത്ത സുരക്ഷയാണ് പോളിം​ഗ് സ്റ്റേഷനുകളിൽ ഒരുക്കിയിരിക്കുന്നത്
Tripura Municipal Elections | ത്രിപുരയിൽ വോട്ടെടുപ്പ് പുരോ​ഗമിക്കുന്നു; കനത്ത സുരക്ഷയിൽ പോളിങ് ബൂത്തുകൾ

അഗർത്തല (ത്രിപുര): അഗർത്തല മുനിസിപ്പൽ കോർപ്പറേഷനിലേക്കും മറ്റ് മുനിസിപ്പൽ ബോഡികളിലേക്കുമുള്ള വോട്ടെടുപ്പ് ആരംഭിച്ചു. 222 സീറ്റിലേക്കാണ് വോട്ടെടുപ്പ് നടക്കുക. 785 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഈ മാസം ആദ്യം അ​ഗർത്തല മുനിസിപ്പൽ കോർപ്പറേഷൻ ഉൾപ്പെടെ 20 നഗര തദ്ദേശ സ്ഥാപനങ്ങളിലെ മൊത്തം 334 സീറ്റുകളിൽ 112 എണ്ണത്തിലും ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടി (ബിജെപി) എതിരില്ലാതെ വിജയിച്ചിരുന്നു.

ശേഷിക്കുന്ന 222 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ നവംബർ 28ന് നടക്കും. കഴിഞ്ഞ വർഷം ഡിസംബറിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയായിരുന്നു. തെരഞ്ഞെടുപ്പിനായി 644 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. കനത്ത സുരക്ഷയാണ് പോളിം​ഗ് സ്റ്റേഷനുകളിൽ ഒരുക്കിയിരിക്കുന്നത്. ത്രിപുരയിൽ ബിജെപി പ്രവർത്തകരും പ്രതിപക്ഷ പാർട്ടി പ്രവർത്തകരും തമ്മിൽ കഴിഞ്ഞ ഒരാഴ്ചയായി സംഘർഷം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് കനത്ത സുരക്ഷ ഒരുക്കിയിരിക്കുന്നത്.

ALSO READ: Tripura BJP: ത്രിപുരയില്‍ ദുര്‍ഭരണം, തല മൊട്ടയടിച്ച്, മമതയെ വാനോളം പുകഴ്ത്തി ആശിഷ് ദാസ് MLA TMCയില്‍

നവംബർ 19 ന് ബിജെപി പ്രവർത്തകരും ടിഎംസി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. സംഘർഷത്തിൽ രണ്ട് പോലീസുകാർ ഉൾപ്പെടെ 19 പേർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാല് നവംബർ 30 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നവംബർ 20 ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന്റെ യോഗം അലങ്കോലപ്പെടുത്തിയതിന് നവംബർ 21 ന് ടിഎംസി നേതാവ് സയോണി ഘോഷ് വധശ്രമത്തിന് അറസ്റ്റിലായി. പിന്നീട് തിങ്കളാഴ്ച ജാമ്യം ലഭിച്ചു.

അതേസമയം, ത്രിപുരയിൽ വ്യാഴാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന ടിഎംസിയുടെ ഹർജി സുപ്രീം കോടതി ചൊവ്വാഴ്ച തള്ളിയിരുന്നു. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്താനും ഫലപ്രഖ്യാപനത്തിനും സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിക്കാൻ പോലീസിനോട് ഉത്തരവിടുകയും ചെയ്തു. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയില്ലെന്ന് തൃണമൂൽ കോൺഗ്രസ് ത്രിപുര യൂണിറ്റ് സ്റ്റിയറിംഗ് കമ്മിറ്റി തലവൻ സുബൽ ഭൗമിക് ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ALSO READ: Tripura clash: BJP, CPM പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 12 പേര്‍ക്ക് പരിക്ക്

പാർട്ടി സ്ഥാനാർത്ഥികൾക്കെതിരായ അക്രമ സംഭവങ്ങളിൽ പോലീസ് നിശബ്ദ കാഴ്ച്ചക്കാരായി തുടരുകയാണെന്ന് സുബൽ ഭൗമിക് ആരോപിച്ചു. തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമായാണ് നടക്കുന്നതെന്ന് ഉറപ്പാക്കാൻ സുപ്രീം കോടതി പോലീസിന് നിർദ്ദേശം നൽകിയിട്ടും തൃണമൂൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ സംസ്ഥാനത്ത് അക്രമം തുടരുകയാണെന്ന് ടിഎംസി നേതാക്കൾ ആരോപിച്ചു. സുപ്രീംകോടതി നിർദേശിച്ച സുരക്ഷാ മാനദണ്ഡങ്ങൾ ഒന്നുംതന്നെ ക്രമീകരിച്ചിട്ടില്ലെന്നും ടിഎംസി ആരോപിച്ചു.

ആകെ 32 ടിഎംസി സ്ഥാനാർത്ഥികളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമിക്കപ്പെട്ടത്. പ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങളും തുടരുകയാണ്. ത്രിപുരയിൽ ടിഎംസിക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ എല്ലാ പരിധികളും ലംഘിച്ചുവെന്നും സുബൽ ഭൗമിക് മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ആരോപിച്ചു. എന്നാൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ​ഗൂഢാലോചനയാണ് തൃണമൂൽ കോൺ​ഗ്രസ് നടത്തുന്നതെന്ന് ബിജെപി ആരോപിച്ചു. സ്ഥാനാർഥികൾക്കെതിരായ അക്രമങ്ങളിൽ നടപടിയെടുക്കണമെന്ന് ഡിജിപിയോട് സിപിഎം അഭ്യർഥിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News