ഭോപ്പാൽ: ഉദ്ദംപൂർ-ദുർഗ് എക്സ്പ്രസിൽ വൻ തീപിടിത്തം. രണ്ട് കോച്ചുകൾ കത്തി നശിച്ചു. മധ്യപ്രദേശിലെ മൊറീനയിൽ വച്ചാണ് തീപിടിത്തമുണ്ടായത്. എസി കോച്ചുകളിലേക്കാണ് തീപടർന്നത്.
Morena, Madhya Pradesh | Udhampur-Durg Express's A1 & A2 coaches reported fire due to unknown reasons after leaving the Hetampur Railway Station; no casualties were reported & passengers have been evacuated: Dr Shivam Sharma, CPRO/NCR
(Video Courtesy: Unverified Source) pic.twitter.com/xzRnk7Xja2
— ANI (@ANI) November 26, 2021
ട്രെയിൻ മൊറീന സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ട്രെയിനിലെ ശുചിമുറിയിൽ നിന്ന് ഷോർട്ട് സർക്യൂട്ട് ഉണ്ടായതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ALSO READ: IRCTC Big Update..!! ഭക്ഷണവിതരണം ആരംഭിച്ചതിനു പിന്നാലെ ബ്ലാങ്കറ്റ്, ബെഡ്ഷീറ്റ് ലഭ്യമാക്കി റെയില്‍വേ
തീപിടിത്തമുണ്ടായ ഉടൻ ട്രെയിനിൽ നിന്ന് 116 യാത്രക്കാരെ ഒഴിപ്പിച്ചതായി മൊറീന പോലീസ് സൂപ്രണ്ട് ലളിത് ഷാക്യാവർ പറഞ്ഞു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശുചിമുറിയിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമെന്ന് നോർത്ത് സെൻട്രൽ റെയിൽവേ വക്താവ് മനോജ് കുമാർ സിംഗ് പറഞ്ഞു. സംഭവത്തിൽ ഡിവിഷണൽ റെയിൽവേ മാനേജർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് തീപിടുത്തമുണ്ടായതെന്ന് ഝാൻസിയിലെ റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. പോലീസും അഗ്നിശമന സേനാംഗങ്ങളും ചേർന്നാണ് തീ അണച്ചതെന്ന് ലളിത് ഷാക്യവാർ പറഞ്ഞു. ആഗ്രയിൽ നിന്നും ഗ്വാളിയോറിൽ നിന്നും എമർജൻസി മെഡിക്കൽ ട്രെയിനും സ്ഥലത്തെത്തി. ബോംബ് ഡിസ്‌പോസൽ സ്‌ക്വാഡും ഫോറൻസിക് സംഘവും കോച്ചുകൾ പരിശോധിച്ചതായും അധികൃതർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...