Toll Charge Hike: എക്സ്പ്രസ് വേയിലെ ടോൾ ചാർജ് വര്‍ദ്ധന ഏപ്രിൽ 1 മുതൽ പ്രാബല്യത്തില്‍

എക്സ്പ്രസ് വേയിൽ ടോൾ ചാർജിൽ 5% വർദ്ധനവ് ശുപാര്‍ശ ചെയ്ത്  എൻഎച്ച്എഐ (NHAI). റിപ്പോര്‍ട്ട് അനുസരിച്ച് മാർച്ച് 31 ന് അർദ്ധരാത്രിക്ക് ശേഷം ടോൾ ചാർജിൽ 5% വർദ്ധനവ് പ്രാബല്യത്തില്‍ വരും. 

Written by - Zee Malayalam News Desk | Last Updated : Mar 26, 2024, 11:02 PM IST
  • മാർച്ച് 31 അർദ്ധരാത്രി മുതൽ NHAI ടോൾ ചാർജ് 5% വർദ്ധിപ്പിക്കും. നിലവില്‍ ഈ വര്‍ദ്ധനവ് നോര്‍ത്ത് സോണിലാണ് ബാധകമാവുക.
Toll Charge Hike: എക്സ്പ്രസ് വേയിലെ ടോൾ ചാർജ് വര്‍ദ്ധന ഏപ്രിൽ 1 മുതൽ പ്രാബല്യത്തില്‍

Toll Charge Hike: എക്സ്പ്രസ് വേയിൽ ടോൾ ചാർജിൽ 5% വർദ്ധനവ് ശുപാര്‍ശ ചെയ്ത്  എൻഎച്ച്എഐ (NHAI). റിപ്പോര്‍ട്ട് അനുസരിച്ച് മാർച്ച് 31 ന് അർദ്ധരാത്രിക്ക് ശേഷം ടോൾ ചാർജിൽ 5% വർദ്ധനവ് പ്രാബല്യത്തില്‍ വരും. 

നിലവില്‍ ഈ വര്‍ദ്ധനവ്  ഈസ്റ്റേൺ സോണിലാണ് ബാധകമാവുക. അതനുസരിച്ച്  ഈസ്റ്റേൺ പെരിഫറൽ, ഡൽഹി-മീററ്റ് എക്‌സ്‌പ്രസ് വേ എന്നിവയിലൂടെ യാത്ര ചെയ്യുന്നത് ഏപ്രില്‍ 1 മുതല്‍ ചെലവേറിയതാകും. 

Also Read:  Planet Transit in April: ഏപ്രില്‍ മാസത്തില്‍ ഗ്രഹങ്ങളുടെ മഹാ സംക്രമണം; മേടം, ഇടവം രാശിക്കാരുടെ ഭാഗ്യം മിന്നിത്തിളങ്ങും!! 

മാർച്ച് 31 അർദ്ധരാത്രി മുതൽ NHAI ടോൾ ചാർജ് 5% വർദ്ധിപ്പിക്കും. പുതിയ ടോൾ നിരക്കുകൾ നിശ്ചയിക്കുന്ന ജോലികൾ എൻഎച്ച്എഐയിൽ ആരംഭിച്ചുകഴിഞ്ഞു. ടോൾ ചാർജിന്‍റെ പുതിയ നിരക്കുകൾ ഉടന്‍തന്നെ പുറത്തുവരും എന്നാണ് സൂചനകള്‍. 

Also Read:  Planet Transit in April: ഏപ്രില്‍ മാസത്തില്‍ ഗ്രഹങ്ങളുടെ മഹാ സംക്രമണം; മേടം, ഇടവം രാശിക്കാരുടെ ഭാഗ്യം മിന്നിത്തിളങ്ങും!!   

പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നതോടെ ഡൽഹി-മീററ്റ് എക്‌സ്‌പ്രസ് വേയിലും ഈസ്റ്റേൺ പെരിഫറൽ എക്‌സ്‌പ്രസ് വേയിലും യാത്ര ചെയ്യുന്നത് ചിലവേറിയതാകും.    

ടോൾ ചാർജ് വര്‍ദ്ധനയ്ക്ക് കാരണം? 

ഈസ്‌റ്റേൺ പെരിഫറൽ എക്‌സ്‌പ്രസ്‌വേ, ഡൽഹി-മീററ്റ് എക്‌സ്‌പ്രസ് വേ എന്നിവയുൾപ്പെടെ മറ്റ് എക്‌സ്‌പ്രസ് വേകളിൽ ടോൾ ചാർജുകൾ ശേഖരിക്കുന്നതിനും ഹൈവേ പരിപാലിക്കുന്നതിനുമുള്ള ചുമതല എൻഎച്ച്എഐ ഒരു സ്വകാര്യ കമ്പനിക്ക് നൽകിയിട്ടുണ്ട്. ഈ കമ്പനികളുടെ കരാർ പ്രകാരം ഓരോ വർഷവും ടോൾ നിരക്ക് ഒരു നിശ്ചിത തുക വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. ഈസ്റ്റേൺ പെരിഫറൽ, ഡൽഹി-മീററ്റ് എക്‌സ്‌പ്രസ് വേ എന്നിവയുൾപ്പെടെ മിക്ക ടോൾ റോഡുകളിലും ഏപ്രിൽ 1 മുതൽ ടോൾ നിരക്കിൽ %% വർദ്ധനവ് നടപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.  

ടോൾ ചാർജ് പൂർണ്ണസംഖ്യയിൽ വർദ്ധിക്കും

റിപ്പോര്‍ട്ട് അനുസരിച്ച് ടോള്‍ ചാര്‍ജ് കുറഞ്ഞത്‌ 5 % വര്‍ദ്ധിക്കും. എന്നാല്‍, ചിലയിടങ്ങളിൽ ഇത്  അഞ്ചു ശതമാനത്തിലധികം വര്‍ദ്ധിക്കും. വാസ്തവത്തിൽ, അഞ്ച് ശതമാനം വർദ്ധനവിന് ശേഷം ടോൾ ചാർജ് 63, 64 അല്ലെങ്കിൽ 89, 54 രൂപയാണെങ്കിൽ, അത്തരം തുക പൂർണ്ണസംഖ്യയിലേക്ക് മാറ്റും. അതായത് ടോൾ ചാർജ് 64 രൂപയ്ക്ക് പകരം 65 രൂപയോ, 89 രൂപയ്ക്ക് പകരം 90 രൂപയോ ആയി നിശ്ചയിക്കാം, അതായത്, ചിലപ്പോള്‍ രണ്ടോ മൂന്നോ രൂപ കൂടുതലായിരിക്കും. 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

 
 

Trending News