Delivery boy: എട്ടു വയസ്സുകാരി പറഞ്ഞ നുണ; ഡെലിവറി ബോയിയെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചു, ഒടുവിൽ

 The delivery boy was brutally beaten by the mob: തന്നെ ടെറസിലേക്കു കൂട്ടിക്കൊണ്ടു‌പോയി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നായിരുന്നു കുട്ടി പറഞ്ഞത്. 

Written by - Zee Malayalam News Desk | Last Updated : Jun 17, 2023, 11:43 AM IST
  • ഭക്ഷണ വിതരണത്തിനെത്തിയ ഇയാൾ തന്നെ ടെറസിലേക്കു കൂട്ടിക്കൊണ്ടു‌പോയി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നായിരുന്നു കുട്ടിയുടെ ആരോപണം.
  • മാതാപിതാക്കളും ഫ്ലാറ്റിലെ മറ്റു താമസക്കാരും സുരക്ഷാ ജീവനക്കാരും ചേർന്നു യുവാവിനെ മർദ്ദിച്ചു.
Delivery boy: എട്ടു വയസ്സുകാരി പറഞ്ഞ നുണ; ഡെലിവറി ബോയിയെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചു, ഒടുവിൽ

ബെംഗളൂരു: മാതാപിതാക്കളുടെ ശിക്ഷയിൽ നിന്നും രക്ഷപ്പെടാനായി എട്ടു വയസ്സുള്ള പെൺകുട്ടി പറഞ്ഞ നുണ വിശ്വസിച്ച് ആൾക്കൂട്ടം ഡെലിവറി ബോയിയെ ക്രൂരമായി മർദ്ദിച്ചു. തിങ്കളാഴ്ച ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിലാണ് അതിദാരുണമായ സംഭവം ഉണ്ടായത്. ഭക്ഷണ വിതരണത്തിനെത്തിയ ഇയാൾ തന്നെ ടെറസിലേക്കു കൂട്ടിക്കൊണ്ടു‌പോയി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നായിരുന്നു കുട്ടിയുടെ ആരോപണം. 

ഇത് കേട്ടയുടൻ മാതാപിതാക്കളും ഫ്ലാറ്റിലെ മറ്റു താമസക്കാരും സുരക്ഷാ ജീവനക്കാരും ചേർന്നു യുവാവിനെ മർദ്ദിച്ചു. എന്നാൽ കുട്ടി ടെറസിൽ ഒളിച്ചിരിക്കുകയായിരുന്നു. കുട്ടിയെ കാണാതെ തിരഞ്ഞു നടന്ന മാതാപിതാക്കൾ അടുത്തെത്തിയപ്പോൾ  വഴക്കിൽ നിന്നും രക്ഷപ്പെടാനായി വളരെ നിസ്സാരമായാണ് കുട്ടി ഇത്രയും വലിയൊരു നുണ പറഞ്ഞത്. 

ALSO READ: മണിപ്പൂരില്‍ ക്രമസമാധാനം പുനസ്ഥാപിക്കാന്‍ കേന്ദ്രത്തിന്‍റെ അടിയന്തര ഇടപെടല്‍ അനിവാര്യം, മുൻ സൈനിക മേധാവി വേദ് പ്രകാശ് മാലിക്

തന്നെ അയാൾ ബലമായി ടെറസിലേക്കു കൂട്ടിക്കൊണ്ടു പോയി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും യുവാവിന്റെ കയ്യില്‍ കടിച്ചു താന്‍ രക്ഷപെട്ടെന്നുമായിരുന്നു പെണ്‍കുട്ടി മാതാപിതാക്കളോടു പറഞ്ഞത്. കേട്ട പാതിയിൽ തന്നെ ആ യുവാവിനെതിരെ വലിയ ആക്രമണമാണ് ആൾക്കൂട്ടം അഴിച്ചു വിട്ടത്. മർദ്ദനത്തിൽ യുവാവിന്റെ തോളെല്ലിനു പരുക്കുണ്ട്. 

പൊലീസെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ കുട്ടി പറഞ്ഞതു നുണയാണെന്നു വ്യക്തമായി. പെണ്‍കുട്ടി തനിയെ നടന്നു ടെറസില്‍ പോകുന്നതിന്റെ ദൃശ്യങ്ങളും യുവാവ് പാഴ്സല്‍ നല്‍കി മടങ്ങാനൊരുങ്ങുന്നതുമാണു ദൃശ്യങ്ങളിലുണ്ടായിരുന്നത്. എന്നാൽ തനിക്കേറ്റ മർദ്ദനത്തിൽ പരാതിയില്ലെന്നാണ് യുവാവ് പറഞ്ഞത്. 

തനിക്കും ഒരു മകളുണ്ടെന്നും ഇത്തരത്തിൽ ഒരു കളവ് കുട്ടി എന്തുകൊണ്ടാണ് പറഞ്ഞതെന്ന് തനിക്കു മനസ്സിലാകുന്നില്ല എന്നുമാണ് യുവാവ് പറഞ്ഞത്. സ്വന്തം മകൾ തന്നെ ഒരാൾ ഉപദ്രവിക്കാൻ ശ്രമിച്ചു എന്നു പറഞ്ഞാൽ ഈ രീതിയിൽ തന്നെയാണ് പ്രതികരിക്കുക. എന്നിരുന്നാലും വ്യക്തിപരമായ കാരണങ്ങളാല്‍ ബെംഗളുരുവില്‍നിന്നു സ്വദേശത്തേക്കു മടങ്ങിപ്പോവുകയാണെന്നും ഇയാള്‍ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News